Why Vodafone Idea is in the news and what it means for shareholders

Podcast Duration: 7:19
എന്തുകൊണ്ടാണ് വോഡഫോൺ ഐഡിയ വാർത്തകളിൽ ഉള്ളത്, അത് ഓഹരി ഉടമകൾക്ക് എന്താണ് അർത്ഥമാക്കുന്നത് ​നമസ്കാരം സുഹൃത്തുക്കളേ, ഏയ്ഞ്ചൽ വണ്ണിന്റെ ഈ പോഡ്‌കാസ്റ്റിലേക്ക് ഏവർക്കും സ്വാഗതം. ഈ ഐപിഓ സീസണിൽ നിങ്ങളെല്ലാം നന്നായിരിക്കുന്നു എന്ന് പ്രതീക്ഷിക്കുന്നു. നിങ്ങൾ ഞങ്ങളുടെ ഐപിഓ കണ്ടെന്റിന്റെ ലാഭം എടുക്കുന്നുണ്ടെന്നും ഇൻവെസ്റ്റിംഗ് അവസരങ്ങൾ നഷ്ടപ്പെടുത്തുന്നില്ലെന്നും പ്രതീക്ഷിക്കുന്നു. ഇന്നത്തെ വിഷയത്തിൽ ചർച്ച നടത്താം. ​നിങ്ങൾ ഇവിടെ ആദ്യമായാണ് വരുന്നതെങ്കിൽ ഇവിടെയാണ് ഞങ്ങൾ സ്റ്റോക്ക് മാർക്കറ്റ് ആശയങ്ങൾ, വാർത്തകൾ ... അതിനിടയിലുള്ള എല്ലാം ... രസകരവും നേരായതുമായ രീതിയിൽ ചർച്ച ചെയ്യുന്നത്, അങ്ങനെ ശ്രോദ്ധാക്കളായ നിങ്ങൾക്ക് എളുപ്പത്തിൽ നിങ്ങളുടെ ഇൻവെസ്റ്റ്മെന്റ് ജേർണി ആരംഭിക്കാൻ സാധിക്കും. ​കൂട്ടുകാരേ, ഇന്നത്തെ പോഡ്കാസ്റ്റ് ടോപ്പിക്ക് വളരെ രസകരമാണ്, കാരണം ഹെഡ്ലൈൻ -മേക്കിങ് ന്യൂസുമായി ബന്ധപ്പെട്ടതാണത്. ​ഈ പോഡ്കാസ്റ്റ് 5 ഭാഗങ്ങൾ ആയാണ്. ​ആദ്യം നമ്മൾ വോഡഫോൺ ഐഡിയയുടെ കടത്തിന്റെ പ്രശ്നം മനസ്സിലാക്കും. ​ഓഹരി വിലയെ ബാധിച്ച ഹെഡ്ലൈൻ -മേക്കിങ് രാജിയെക്കുറിച്ച് നമ്മൾ സംസാരിക്കും. ​പിന്നീട് കാണാം സർക്കാരിന്റെ പരിഹാര നീക്കങ്ങൾ. ​ഇതെല്ലാം മനസിലാക്കിയതിനു ശേഷം ഒരു ഷെയർ ഹോൾഡർ എന്ന നിലയിൽ നിങ്ങളുടെ ഓപ്ഷൻസ് എന്താണെന്നു നോക്കാം. ​അവസാനം നമുക്ക് ടെലികോം മേഖലയെ ഒരു നിക്ഷേപ മാർഗ്ഗമെന്ന നിലയിൽ നോക്കാം . ഇത് ഒരു വോഡഫോൺ പ്രശ്നമാണോ അതോ മേഖലയിലെ പ്രശ്നമാണോ. ​വോഡഫോൺ ഐഡിയയുടെ കടത്തിന്റെ പ്രശ്നം ​ഈ ചർച്ചകളെല്ലാം വോഡഫോൺ ഐഡിയയുടെ അടയ്ക്കാത്ത കുടിശ്ശിക കാരണം ആണുള്ളത്. ഏതു കുടിശിക ആണെന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്? നമ്മൾ സംസാരിക്കുന്നത് നികുതികളെക്കുറിച്ചാണോ? അല്ല. നമ്മൾ സംസാരിക്കുന്നത് എജിആർ അല്ലെങ്കിൽ അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യുവിനെക്കുറിച്ചാണ്. പിന്നേം മനസിലാവാത്ത ഭാഷ പറയാണല്ലേ? ഞാൻ വിശദീകരിക്കും.ക്ഷമിക്കൂ. ​ടെലികോം കമ്പനികൾ അവരുടെ വരുമാനത്തിന്റെ ഒരു ശതമാനം സർക്കാരുമായി പങ്കിടേണ്ട ഒരു വരുമാന പങ്കിടൽ മാതൃകയാണ് എജിആർ. ആ..ഇപ്പോൾ കുറച്ച് മനസ്സിലാവുന്നുണ്ട് ലെ. ​മുന്നോട്ട് പോകാം.വോഡഫോൺ ഐഡിയയുടെ എജിആർ കുടിശ്ശിക 58,254 കോടി രൂപയാണ്! അവർ കുറച്ചൊക്കെ അടച്ചു.അവർ ഗവൺമെന്റിന് 7,854.37 കോടി രൂപ നൽകിയിട്ടുണ്ട്. അതിനർത്ഥം ഇനിയും അവരുടെ കടം 51000 കോടി രൂപയോളം ഉണ്ട്. ഇത് കുറച്ചു വലിയ കടം ആണ്. പ്രശനം ഗുരുതരമാണ്. ഗവണ്മെന്റ് കുറച്ച് മാസങ്ങൾക്ക് മുന്നേ ടെലികോം കമ്പനികളോട് പറഞ്ഞിരുന്നു, അവർക്ക് ഒരു ദശാബ്ദത്തോളം, അതായത് 10 കൊല്ലം സമയമുണ്ട് അവരുടെ കടങ്ങൾ തിരിച്ചടയ്ക്കാൻ.യഥാർത്ഥത്തിൽ 31 മാർച്ച് 2031 വരെ സമയം ഉണ്ട്. ടെലികോം കമ്പനികൾ അവരുടെ കുടിശ്ശിക 10 ഗഡുക്കളായി അടയ്ക്കണം. ​പിന്നെന്തുകൊണ്ടാണ് ഇപ്പോൾ ഇത്ര ബഹളം! ​കുടിശ്ശിക തീർക്കുന്നതുമായി ബന്ധപ്പെട്ട് വോഡഫോൺ ഐഡിയയ്ക്ക് ഒരു പിഓഎ ഉണ്ടെന്ന് തോന്നുന്നില്ല. സർക്കാരിന്റെ കുടിശ്ശിക വീണ്ടും കണക്കാക്കണമെന്ന് ആവശ്യപ്പെട്ട് അവർ സുപ്രീംകോടതിയെ സമീപിച്ചു, എന്നാൽ സുപ്രീം കോടതി അത് നിരസിച്ചു. ഫൻഡ്സ് റെയ്‌സ് ചെയ്യാൻ കമ്പനി പരിശ്രമിച്ചിരുന്നു. 25,000 കോടി രൂപ റെയ്‌സ് ചെയ്യാനുള്ള പ്ലാൻ 2020 സെപ്റ്റംബർ മുതൽ തുടങ്ങി, എന്നാൽ കമ്പനി ഈ കാര്യത്തിൽ പരാജയപ്പെട്ടു. വോഡഫോണിന്റെ ഗ്ലോബൽ പാരന്റ് കമ്പനിയും പണം നല്കാൻ തയ്യാറല്ല."പുതിയ ഇക്വിറ്റി നൽകില്ല" എന്ന് അവർ പറഞ്ഞു. ​ഹെഡ്ലൈൻ മേക്കിങ് രാജിവയ്ക്കലും അനുബന്ധ ഓഹരി വില ഇടിവും. ​ഇതൊന്നും പോരാഞ്ഞിട്ട്, ബില്യണെയർ ചെയർപേഴ്‌സൺ കുമാർ മംഗലം ബിർള രാജിവച്ചപ്പോൾ തെറ്റായ കാരണങ്ങളാൽ കമ്പനി വാർത്തകളിൽ ഇടം നേടി. ഈ സമയത്ത് വോഡഫോൺ ഐഡിയയെ ചുറ്റിപ്പറ്റിയുള്ള എല്ലാ വാർത്തകളുടെയും ഇടയിൽ പബ്ലിക്കിന് ഏറ്റവും വലിയ അവിശ്വാസ വോട്ട് ആയിരുന്നു ഇത്. എല്ലാത്തിനും പുറമെ കുമാർ മംഗലം ബിർള തന്നെ അംഗീകരിച്ചിരിക്കുന്നു വോഡഫോൺ ഐഡിയ ചൂടുവെള്ളത്തിലാണ്, ഇപ്പോൾ അത് മുങ്ങാനുള്ള എല്ലാ സാധ്യതയും ഉണ്ട് എന്ന്. അദ്ദേഹം പത്രത്തിൽ പറഞ്ഞു ഇൻവെസ്റ്റെർസ് ക്യാപിറ്റൽ നല്കാൻ തയ്യാറല്ല എന്ന്. ഇതിനു കാരണം എജിആർ ബാധ്യതയെയും സ്പെക്ട്രം പേയ്‌മെന്റുകളിലുള്ള മൊറട്ടോറിയം (അതായത് എക്സ്റ്റൻഷൻ) എന്നിവയെക്കുറിച്ച് ഇൻവെസ്റ്റേഴ്സിനു അറിവുണ്ട് എന്നതുകൊണ്ടാണ്. സ്പെക്ട്രം എന്നാൽ എല്ലാം ... കാരണം ഈ 58,000 കോടി രൂപ വോഡഫോൺ ഐഡിയയുടെ കടത്തിന്റെ മുഴുവൻ വ്യാപ്തി അല്ല. ബാങ്കുകൾക്ക് 20,000 കോടിയിലധികം രൂപയും മറ്റ് ബാധ്യതകൾ 96,000 കോടിയിലധികം രൂപയും കടപ്പെട്ടിരിക്കുന്നു. ലീസ് ബാധ്യതകളും ഉണ്ട് എന്നാൽ ഇപ്പോൾ ആരും അതിനെക്കുറിച്ച് സംസാരിക്കുന്നു പോലുമില്ല. കുമാർ മംഗലം ബിർളയുടെ വേർപിരിയൽ വാക്കുകൾ അനുസരിച്ച് നിക്ഷേപകർക്ക് ദഹിക്കാൻ ബുദ്ധിമുട്ടുള്ള ഒരു വലിയ പ്രശ്നമുണ്ട്- സേവന ചെലവിനു മുകളിലുള്ള ഫ്ലോർ പ്രൈസിംഗ് സംവിധാനം എങ്ങനെയാണ് വോഡഫോൺ ആസൂത്രണം ചെയ്യുന്നത് എന്നതിനെക്കുറിച്ച് വ്യക്തതയില്ലായ്മ ആണത്. ടെലികോം മേഖലയിൽ നിക്ഷേപിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഈ അവസാന ബിറ്റ് ഏറ്റവും ഭീതിജനകമാണ്. കുറച്ച് മിനിറ്റിനുള്ളിൽ നമ്മൾ ഇതിനെക്കുറിച്ച് കൂടുതൽ ചർച്ച ചെയ്യും. ഇതെല്ലം ഉണ്ടായതിനു ശേഷം വോഡഫോൺ ഐഡിയ ഓഹരി വില 2 ദിവസത്തിനുള്ളിൽ 26% കുറഞ്ഞു. അന്നുമുതൽ വില വളരെ നേരിയ തോതിൽ വീണ്ടെടുത്തു. ഈ വർഷം ഫെബ്രുവരിയിലെ 11 രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഇപ്പോൾ ഏകദേശം 6 രൂപയിലാണ്. ​സർക്കാർ നീക്കങ്ങൾ - പരിഹാരങ്ങൾ എന്തൊക്കെ ​ സർക്കാരിന്റെ കയ്യിലും കുറച്ച് ഓപ്‌ഷനുകൾ മാത്രമാണുള്ളത്. ​ഓപ്ഷൻ 1 - മേഖലയിൽ മുഴുവൻ എജിആർ കുടിശ്ശികയ്ക്ക് ഡിസ്‌കൗണ്ട് നൽകുക...റിലയെൻസിനും എയർടെലിനും എല്ലാം. എന്നാൽ അത് സർക്കാരിന് വലിയ ഒരു അടിയാണ്. ​ഓപ്ഷൻ 2 - വോഡഫോൺ ഐഡിയ സർക്കാർ ഏറ്റെടുക്കുന്നു. എന്നാൽ ഇത് വഴി വോഡഫോൺ ഐഡിയയുടെ എല്ലാ കടങ്ങളും സർക്കാരിന്റെ തലയിൽ ആകും. ​ഓപ്ഷൻ 3 - കമ്പനികൾക്ക് അവരുടെ കുടിശ്ശിക അടയ്ക്കാൻ 20 വർഷം നൽകുക ​ഓപ്ഷൻ 4- വോഡഫോൺ ഐഡിയയെ തകരാൻ അനുവദിക്കുക. എന്നാൽ അതുകൊണ്ട് 27 ലക്ഷം വരിക്കാർക്ക് പ്രശനം വരും, അത് ബിസിനസിനെ ബാധിക്കും. കൂടാതെ ഇതുകൊണ്ട് 2 പ്രമുഖ ടെലികോം കമ്പനികൾ മാത്രമേ രാജ്യത്തുണ്ടാകൂ. ഇത് ഒരു നല്ല സാഹചര്യമല്ല. ​ഒരു ഷെയർഹോൾഡർ എന്ന നിലയിൽ നിങ്ങളുടെ ഓപ്ഷനുകൾ എന്തൊക്കെയാണ്. ​അഥവാ നിങ്ങൾ നിങ്ങളുടെ ടാർഗറ്റ് ഏർണിങ്സ് ബുക്ക് ചെയ്തിട്ടുണ്ടെങ്കിൽ എക്സിറ്റ് ചെയ്യുന്നത് തീർച്ചയായും പരിഗണിക്കേണ്ടതാണ്. ഇനി എൻട്രി ചെയ്യാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഇത് ഒരുപക്ഷേ നല്ല സമയമല്ല - പ്രത്യേകിച്ച് ഒരു തുടക്കക്കാരനായ നിക്ഷേപകന്, കാരണം മുൻപോട്ട് വലിയ അനിശ്ചിതത്വം ആണ്. അഥവാ നിങ്ങളുടെ പക്കൽ ഷെയറുകൾ ഉണ്ട്, ടാർഗറ്റ് ഏർണിങ്സ് ലഭിക്കുന്നില്ലെങ്കിൽ നിങ്ങളുടെ റിസ്ക് അപ്പറ്റൈറ്റ് പരിഗണിക്കുക - നിങ്ങൾക്ക് ഗെയിമിൽ തുടരാൻ താൽപ്പര്യമുണ്ടോ? ​ടെലികോം മേഖല ​വോഡഫോൺ ഐഡിയ ഹെഡ്ലൈൻസ് ഉണ്ടാക്കുകയാണ്. അപ്പോൾ മറ്റു കമ്പനികളോ? അവർ അവരുടെ എജിആർ കുടിശ്ശിക സെറ്റിൽ ചെയ്തിട്ടുണ്ടോ? ​ഭാരതി എയർടെൽ 43,000 കോടിയിലധികം രൂപ കുടിശ്ശിക വരുത്തിയിട്ടുണ്ട്, അതിൽ 18,000 കോടി രൂപ കമ്പനി അടച്ചു, ബാക്കി ഏകദേശം 25,000 കോടി രൂപ ഉണ്ട്. വോഡഫോൺ ഐഡിയയേക്കാൾ മെച്ചമാണ്. എന്നാൽ അധികമൊന്നുമില്ല, അല്ലെ? ​ടാറ്റ ടെലിസർവീസസ് ഏകദേശം 17,000 കോടി രൂപ കുടിശ്ശിക വരുത്തിയിട്ടുണ്ട്. അതിൽ 4000 കോടി രൂപയോളം അടച്ചു. ബാക്കി ഏകദേശം 13,000 കോടി രൂപ നൽകാനുണ്ട്. ​റിലയൻസ് ജിയോയുടെ കുടിശ്ശിക 194.7 കോടി രൂപ ആയിരുന്നു. അത് കമ്പനി അടച്ചു. ​വൊഡാഫോൺ ഐഡിയയുടെ ഈ ഇഷ്യൂ തെളിയിച്ചു ടെലികോം കമ്പനികൾക്ക് ഫ്ലോർ പ്രൈസിംഗ് ഉണ്ട്, അത് അവരുടെ സേവന ചെലവ് കവിയരുത് - ദീർഘകാലാടിസ്ഥാനത്തിൽ അവ എങ്ങനെ ലാഭകരമാകും? വോഡഫോണിന്റെ ഓഹരികൾ വാങ്ങുന്നതിന് മുമ്പ്, നിക്ഷേപകർ ഫോർക്സ് ബാധ്യതകളും അതിന്റെ വരുമാനവും തമ്മിലുള്ള വിടവ് ശ്രദ്ധിക്കണം. ​എന്നാൽ ഇതിൽ ഒരു പാഠമുണ്ട് - എപ്പോഴും ബാലൻസ് ഷീറ്റ് ശരിക്ക് മനസിലാക്കി ഇൻവെസ്റ്റ് ചെയ്യേണ്ടത് പ്രധാനമാണ്. ​വോഡഫോൺ ഐഡിയയെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ആയില്ലേ. കൂടുതൽ ന്യൂസ് ബേസ്ഡ് ചർച്ചകൾക്കും കോൺസെപ്റ്റ് ഇൻട്രൊഡക്ഷനും കാത്തിരിക്കുക. ഉടൻ കാണാം! ​പോകുന്നതിനു മുന്നേ മറ്റൊരു പ്രധാന കാര്യം കൂടി. ഈ പോഡ്‌കാസ്റ്റ് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മാത്രമാണ് നിർമ്മിച്ചിരിക്കുന്നത്, നിക്ഷേപകൻ സ്വന്തം ഗവേഷണവും നടത്തണം. ​ഇതുപോലെ രസകരമായ പോഡ്‌കാസ്റ്റുകൾക്കായി ഞങ്ങളുടെ യൂട്യൂബ് ചാനലിലൂടെയും മറ്റു സോഷ്യൽ മീഡിയ ചാനലുകളിലൂടെയും ഞങ്ങളെ ഫോളോ ചെയ്യൂ. ​വീണ്ടും കാണാം. അതുവരെ, ഗുഡ് ബൈ, ഹാപ്പി ഇൻവെസ്റ്റിംഗ്! ​സെക്യൂരിറ്റീസ് മാർക്കറ്റുകളിലെ നിക്ഷേപങ്ങൾ മാർക്കറ്റ് റിസ്കുകൾക്ക് വിധേയമാണ്, നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക. ​ ​ Investments in the securities markets are subject to market risks. Read all the related documents carefully before investing.