What Causes a Stock Market Bubble and how to navigate difficult market conditions? | Malayalam

Podcast Duration: 6:51
എന്താണ് ഒരു സ്റ്റോക്ക് മാർക്കറ്റ് ബബിളിന് കാരണമാകുന്നത്, ബുദ്ധിമുട്ടുള്ള മാർക്കറ്റ് അവസ്ഥകൾ എങ്ങനെ നാവിഗേറ്റ് ചെയ്യാം? ​ഹലോ സുഹൃത്തുക്കളേ, എയ്ഞ്ചൽ വണ്ണിന്റെ മറ്റൊരു പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം. ഇന്നത്തെ പോഡ്‌കാസ്റ്റിൽ നമ്മൾ സ്റ്റോക്ക് മാർക്കറ്റ് ബബിൾസിനെകുറിച്ച് സംസാരിക്കും. ​സ്റ്റോക്ക് മാർക്കറ്റ് ബബിൾ വളരെ രസകരമായ ഒരു പ്രതിഭാസമാണ്. ഇത് മാർക്കറ്റ് അവസ്ഥകൾ അല്ലെങ്കിൽ ബാഹ്യ ഘടകങ്ങൾ കാരണമല്ല, മറിച്ച് നിക്ഷേപകർ അല്ലെങ്കിൽ വ്യാപാരികളുടെ പെരുമാറ്റം, വൈജ്ഞാനിക പക്ഷപാതം എന്നിവ കാരണം ആണുണ്ടാകുന്നത്. കൂടുതൽ കൃത്യമായി പറഞ്ഞാൽ, മാർക്കറ്റ് ബബിൾസ് ഹേർഡ് മെന്റാലിറ്റിയുടെ ഫലമാണ്. സ്റ്റോക്ക് മാർക്കറ്റ് ട്രേഡേഴ്സ് സ്റ്റോക്ക് പ്രൈസസ് വര്ധിപ്പിക്കുമ്പോഴാണ് സ്റ്റോക്ക് മാർക്കറ്റ് ബബിൾ ഉണ്ടാകുന്നത്. ഈ വില വർദ്ധന സ്റ്റോക്കിന്റെ മൂല്യനിര്ണയത്തിലുള്ള താരതമ്യത്തിൽ ആണുണ്ടാകുന്നത്. ഓഹരികൾ, ആസ്തികൾ, അല്ലെങ്കിൽ മുഴുവൻ മാർക്കറ്റിന്റെ വിലയും ട്രേഡേഴ്സിന്റെ ഊഹക്കച്ചവട ആവശ്യം കാരണമാണ് ഉയരുന്നത്. അതിനർത്ഥം ഈ സ്റ്റോക്കുകളുടെ വിൽകൾ ആന്തരികമായി അല്ല കൂടുന്നത്. ഈ ബബിൾ ഒടുവിൽ പൊട്ടി, സ്റ്റോക്കുകൾ വളരെ ഉയർന്ന ഫ്രീക്വൻസിയിൽ വിൽക്കുന്നു, അങ്ങനെ വില കുറയുന്നു. സ്റ്റോക്ക് മാർക്കറ്റ് ബബിൾ പൊട്ടിയതിനു ശേഷം ഒരു ക്രാഷ് ഉണ്ടാകും. ​ചരിത്രം ​സ്റ്റോക്ക് മാർക്കറ്റ് ബബിളിന്റെ ആദ്യ കുറച്ച് ഉദാഹരണങ്ങൾ നെതർലാൻഡ്സിൽ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ​1600 -കളിൽ ഡച്ച് റിപ്പബ്ലിക്ക് സാമ്പത്തിക പ്രവർത്തനങ്ങളിൽ കാര്യമായ മുന്നേറ്റങ്ങൾ ഉണ്ടാക്കിയിരുന്നു. ലോകത്തിൽ ആദ്യമായി സ്റ്റോക്ക് എക്സ്ചേഞ്ചും സ്റ്റോക്ക് മാർക്കറ്റും സ്ഥാപിതമായ സ്ഥലമായിരുന്നു അത്. ​വാസ്തവത്തിൽ, 1630 കളിൽ ഡച്ച് തുലിപ് മാനിയ ലോകത്തിലെ ആദ്യത്തെ ഊഹക്കച്ചവട ബബിൾ ആയി കരുതപ്പെടുന്നു. മറ്റ് ചില സ്റ്റോക്ക് മാർക്കറ്റ് ബബിൾസ് ഫ്രാൻസിലെ മിസിസിപ്പി സ്കീമും ഇംഗ്ലണ്ടിലെ സൗത്ത് സീ ബബിളും ആയിരുന്നു. ​ഇരുപതാം നൂറ്റാണ്ടിൽ സ്റ്റോക്ക് മാർക്കറ്റ് ബബിളിന്റെ 2 മോശമായ സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ​1929ൽ അമേരിക്കയിലെ വാൾസ്ട്രീറ്റ് ക്രാഷ് ആയി, അത് ഗ്രേറ്റ് ഡിപ്രഷനു കാരണമായി. 1920 കളിൽ റേഡിയോ, ഏവിയേഷൻ ഇലക്ട്രിക് പവർ ഗ്രിഡുകൾ പോലെയുള്ള കണ്ടുപിടിത്തങ്ങൾ നടന്നുകൊണ്ടിരിക്കുകയായിരുന്നു. അതുപോലെ, 1990 കളുടെ അവസാനത്തിൽ, പുതിയ ടെക്നോളജീസ് ഉയർന്നുകൊണ്ടിരിക്കുകയായിരുന്നു. ഇങ്ങനെയുള്ള സാഹചര്യത്തിൽ ട്രേഡേഴ്സ് പല ഊഹക്കച്ചവട പ്രവർത്തനങ്ങളും ചെയ്തു, ഇത് ഡോട്ട്-കോം ബബിളിലേക്ക് നയിച്ചു. ​എന്തുകൊണ്ടാണ് സ്റ്റോക്ക് ബബിൾസ് സംഭവിക്കുന്നത്? ​ഒരു ഇനിഷ്യൽ പബ്ലിക് ഓഫറിങ് അല്ലെങ്കിൽ ഏതെങ്കിലും ഐപിഓയുടെ സമയത്ത് ഹോട് മാർക്കറ്റ് സൃഷ്ടിക്കപ്പെടുമ്പോളാണ് സ്റ്റോക്ക് മാർക്കറ്റ് ബബിൾസ് ഉണ്ടാകുന്നത്. ​ഇൻവെസ്റ്റ്‌മെന്റ് ബാങ്കേഴ്‌സ് ഈ സമയങ്ങളിൽ പുതിയ സ്റ്റോക്കുകൾ ഇൻഫ്ലേറ്റെഡ്‌ വിലയിൽ ഇഷ്യൂ ചെയ്യാം. ​ഐപിഒ ഹോട്ട് മാർക്കറ്റിൽ ഫണ്ടുകൾ ദീർഘകാല സാമ്പത്തിക മൂല്യം ഉള്ള സ്ഥാപനങ്ങൾക്ക് പകരം ഊഹക്കച്ചവട പ്രവണതകൾ ഉള്ള ഏരിയകളിൽ അലോക്കേറ്റ് ചെയ്യപ്പെടുന്നു. ​അഥവാ ഒരു സ്റ്റോക്ക് മാർക്കറ്റ് ബബിളിൽ വളരെയധികം ഐപിഓകൾ ഉണ്ടെങ്കിൽ പല പുതിയ ഐപിഓ കമ്പനികളും ഫെയിൽ ആവാൻ സാധ്യത ഉണ്ട്. ​സ്റ്റോക്ക് മാർക്കറ്റ് ബബിൾസ് സൃഷ്ടിക്കപ്പെടുന്നതിന് അഞ്ച് ഘട്ടങ്ങൾ ഉണ്ട്. ​ സ്റ്റെപ്പ് 1: സ്ഥാനചലനം: നിക്ഷേപകർ ഏതെങ്കിലും പുതിയ ആശയത്തിൽ ആടിയുലയുമ്പോഴാണ് സ്ഥാനചലനം ഉണ്ടാകുന്നത്. ഉദാഹരണത്തിന്, പുതിയ ടെക്നോളോജിയോ പുതിയ പലിശ നിരക്കുകളോ ഇൻട്രൊഡ്യൂസ് ചെയ്യുമ്പോൾ. ചരിത്രപരമായി കുറഞ്ഞ പലിശ നിരക്കുകൾ സ്ഥാനചലനം സൃഷ്ടിക്കുന്നു. ​സ്റ്റെപ്പ് 2: ബൂം: സ്ഥാനചലനത്തിനു ശേഷം വില പതുക്കെ ഉയരുന്നു. ഇതിനു ശേഷം വില വർധനവിന്റെ ആക്കം കൂടുന്നു. കാരണം കൂടുതൽ കൂടുതൽ നിക്ഷേപകരും വ്യാപാരികളും വിപണിയിൽ പ്രവേശിക്കുന്നത് തുടരുന്നു. ​സാധാരണയായി, ബൂം കാരണം ആ അസ്സെറ്റിനു വളരെ കൂടുതൽ മീഡിയ അറ്റെൻഷൻ ലഭിക്കാൻ തുടങ്ങുന്നു. ഇപ്പോൾ, വ്യാപാരികൾ ആ അസറ്റ് വാങ്ങുന്നത് ജീവിതത്തിൽ ഒരിക്കൽ മാത്രമുള്ള അവസരമാണെന്ന് കരുതുന്നു. അങ്ങനെ പിന്നെയും ഊഹക്കച്ചവടങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്നു. ​സ്റ്റെപ്പ് 3: യൂഫോറിയ: ഈ സ്റ്റേജിൽ ഇൻവെസ്റ്റേഴ്സ് അസ്സെറ്റിന്റെ ഉയർന്ന വിലയിൽ ജാഗ്രത ഉള്ളവരാവില്ല. അസറ്റിന്റെ മൂല്യനിർണ്ണയം അതിരുകടന്നുപോകുന്നു. അപ്പോൾ തുടർച്ചയായ വിലക്കയറ്റത്തെ ന്യായീകരിക്കുന്നതിന് പല പുതിയ മെട്രിക്സുകളും ഉപയോഗിക്കുന്നു. ​സ്റ്റെപ്പ് 4: ലാഭം എടുക്കുക: ഈ സമയം ജാഗ്രതയുള്ള നിക്ഷേപകർ അപായ സൂചനകൾ മനസിലാക്കി അസ്സറ്റ്‌സ് വിൽക്കാൻ തുടങ്ങുന്നു. ഈ ഘട്ടത്തിൽ കഴിയുന്നത്ര ലാഭം ഉണ്ടാക്കുക എന്നതാണ് ആശയം. ​ സ്റ്റെപ്പ് 5: പരിഭ്രാന്തി: ഈ സ്റ്റേജിൽ സ്റ്റോക്ക് മാർക്കറ്റ് ബബിൾ പൊട്ടുന്നു. സ്റ്റോക്ക്ഹോൾഡർമാർ പരിഭ്രാന്തരാകുമ്പോൾ ആ അസ്സെറ്റിന്റെ വില വളരെ വേഗം താഴാൻ തുടങ്ങുന്നു. നിക്ഷേപകർ ഈ പോയിന്റിൽ ഏതെങ്കിലും വിലയിൽ തന്റെ ഹോൾഡിംഗ്സ് ലിക്വിഡേറ്റ് ആക്കാൻ ആഗ്രഹിക്കുന്നു. തത്ഫലമായി, സപ്ലൈ ഡിമാൻഡിനേക്കാൾ കൂടുകയും വില കുറയുകയും ചെയ്യുന്നു. ​ഒരു സ്റ്റോക്ക് മാർക്കറ്റ് ബബിൾ വഴി എങ്ങനെ നാവിഗേറ്റ് ചെയ്യാം? ​സാധാരണയായി, സ്റ്റോക്ക് മാർക്കറ്റ് ബബിളിൽ പങ്കെടുക്കുന്നവർ "ഫൂൾസ് ഗംബിറ്റ്" കളി കളിക്കുകയായിരിക്കും. ഇത് ലളിതമായി പറഞ്ഞാൽ, അവർ വിചാരിക്കുന്നത് മറ്റാരെങ്കിലും തങ്ങളുടെ ഷെയറുകൾ വർധിച്ച വിലയ്ക്ക് മണ്ടത്തരത്തിൽ വാങ്ങും എന്നാണ്. കുറഞ്ഞ പലിശ കാരണം വളരെയധികം ഇൻവെസ്റ്റെർസ് വർധിച്ച വിലയിലും ഷെയറുകൾ വാങ്ങാറുണ്ട്. ട്രേഡേഴ്സ് സാധാരണയായി പെട്ടെന്ന് പെട്ടെന്ന് ലാഭം ഉണ്ടാക്കാൻ ബബിൾസിൽ പങ്കെടുക്കുന്നു. ​തീർച്ചയായും സ്റ്റോക്ക് മാർക്കറ്റ് ബബിൾസിൽ പങ്കെടുക്കുന്നതുകൊണ്ട് വളരെ അധികം റിസ്ക് ഉണ്ട്. അത്തരമൊരു സാഹചര്യത്തിൽ, യുക്തിസഹമായ വ്യാപാരികൾക്ക് മാർക്കറ്റ് ടൈമറിന്റെ ഗാംബിറ്റ് കളിച്ചുകൊണ്ട് സാഹചര്യം നാവിഗേറ്റ് ചെയ്യാൻ കഴിയും. ഇത് കേൾക്കാൻ വളരെ ലളിതമാണെങ്കിലും എക്സിക്യൂട്ട് ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും. നിക്ഷേപിക്കുന്നതിന് മുമ്പ് മാർക്കറ്റ് ശരിയായ നിലയിലേക്ക് വീഴുന്നതുവരെ കാത്തിരിക്കുന്നതാണ് ഈ ഗെയിം. സ്റ്റോക്കുകൾ കുറഞ്ഞ വിലയിൽ വാങ്ങാനും ബബിൾ പൊട്ടുന്നതിനു മുന്നേ വിൽക്കാനും സാധിക്കുന്ന ലെവൽ ഇൻവെസ്റ്റേഴ്സ് കണ്ടുപിടിക്കേണ്ടതുണ്ട്. ബബിൾസിന്റെ സമയത്ത് നിക്ഷേപകർക്ക് സ്വന്തം പോർട്ട്‌ഫോളിയോകളിൽ എസ്‌ഐ‌പികളും ഉൾക്കൊള്ളിക്കാം. അസറ്റ് അലോക്കേഷൻസ് അതായത് നിങ്ങളുടെ വളർച്ച, ലിക്വിഡിറ്റി, വരുമാനം എന്നിവയെ ബാലൻസ് ചെയ്യാൻ സാധിക്കും. പോർട്ട്‌ഫോളിയോ നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് റീബാലൻസ് ചെയ്യുമ്പോൾ ഓർക്കുക, ഒരിക്കലും സ്വന്തം കംഫോര്ട്ടിന് അപ്പുറം ഇൻവെസ്റ്റ് ചെയ്യരുത്, നിങ്ങൾക്ക് നഷ്ടപ്പെടുമെന്ന ഭയം ഉണ്ടെങ്കിൽ പോലും. നിങ്ങളുടെ വരുമാനം, ടാക്സ് ,സമാനമായ ചെലവുകൾ എന്നിവ റീബാലൻസിംഗ് ടൈമിൽ മനസ്സിൽ വെക്കുക. ​നിങ്ങളുടെ ഇക്വിറ്റി അല്ലെങ്കിൽ ഡെറ്റ് നിക്ഷേപങ്ങൾ നിങ്ങളുടെ റിസ്ക് അപ്പറ്റൈറ് അല്ലെങ്കിൽ മറ്റു പ്രതീക്ഷകൾക്ക് അനുസരിച്ച് ക്രമീകരിക്കുക. ​ഇന്നത്തെ പോഡ്‌കാസ്റ്റിൽ ഇത്ര മാത്രം! ​പോകുന്നതിനു മുന്നേ നിങ്ങളെ ഓർമിപ്പിക്കാം, സ്റ്റോക്ക് മാർക്കറ്റ് ഇൻവെസ്റ്മെന്റിൽ റിസ്ക് ഉണ്ടാകും. ഈ പോഡ്‌കാസ്റ്റ് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മാത്രമാണ് നിർമ്മിച്ചിരിക്കുന്നത്, ഒരു നിക്ഷേപകനെന്ന നിലയിൽ നിങ്ങൾ സ്വന്തം ഗവേഷണം നടത്തുകയും ചെയ്യണം. ​ഇതുപോലുള്ള ഇന്റെരെസ്റ്റിംഗ് പോഡ്‌കാസ്റ്റുകൾക്കായി ഞങ്ങളുടെ യൂട്യൂബ് ചാനലിലും മറ്റു സോഷ്യൽ മീഡിയ ചാനലിലും ഞങ്ങളെ ഫോളോ ചെയ്യൂ. ​ഇനിയും മറ്റൊരു ഇന്റെരെസ്റ്റിംഗ് പോഡ്‌കാസ്റ്റുമായി വീണ്ടും കാണാം. അതുവരെ പഠിച്ചുകൊണ്ടിരിക്കൂ, ഇൻവെസ്റ്റ് ചെയ്തുകൊണ്ടിരിക്കൂ, വളർന്നുകൊണ്ടേയിരിക്കൂ. ​ ​സെക്യൂരിറ്റീസ് മാർക്കറ്റുകളിലെ നിക്ഷേപങ്ങൾ മാർക്കറ്റ് റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക. ​ Investments in the securities markets are subject to market risks. Read all the related documents carefully before investing.