Debunking X myths surrounding trading | Malayalam

Podcast Duration: 7:43
ട്രേഡിംഗിനെ ചുറ്റിപ്പറ്റിയുള്ള 5 മിഥ്യാധാരണകൾ ഇല്ലാതാക്കുന്നു. ​നമസ്കാരം സുഹൃത്തുക്കളേ, എയ്ഞ്ചൽ വണ്ണിന്റെ ഈ പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം. നിങ്ങൾ ആദ്യമായാണ് എന്നെ കേൾക്കുന്നതെങ്കിൽ നിങ്ങൾക്ക് സ്വാഗതം. ഇവിടെയാണ് കോംപ്ലക്സ് സ്റ്റോക്ക് മാർക്കറ്റ് വിഷയങ്ങൾ നമ്മൾ ലളിതമാക്കുന്നതും തുടക്കക്കാർക്ക് ട്രേഡിങ്ങ് ആരംഭിക്കുന്നതിന് ആവശ്യമായ അടിസ്ഥാന വിദ്യാഭ്യാസം നൽകുന്നതും. ​നിങ്ങൾ ഞങ്ങളുടെ നിരന്തരമായ ശ്രോതാക്കളിൽ ഒരാളാണെങ്കിൽ, വീണ്ടും സ്വാഗതം സുഹൃത്തേ. ഞങ്ങളുടെ പോഡ്കാസ്റ്റ് നിങ്ങൾക്ക് ഉപകാരപ്രദമാണെന്നതിൽ ഞാൻ സന്തുഷ്ടനാണ്. ​ഇന്നത്തെ പോഡ്‌കാസ്റ്റിൽ ട്രേഡിങിനെ ചുറ്റിപ്പറ്റിയുള്ള ചില മിഥ്യാധാരണകളെ നമ്മൾ നേരിടുന്നു. ട്രേഡിങിൽ തുടക്കകാരനായതുകൊണ്ട് നിങ്ങൾ ട്രേഡിങിനെക്കുറിച്ച് പലതും കേട്ടുകാണും, നല്ലതും ചീത്തതും വളരെ മോശമായതും. ​ചില പ്രശസ്തമായ റൂമേഴ്സിനെ കുറിച്ചുള്ള സത്യങ്ങൾ നമുക്ക് നോക്കാം: ​മിഥ്യ 1: ഒറ്റ രാത്രികൊണ്ട് സമ്പന്നനാവാനുള്ള വഴിയാണ് സ്റ്റോക്ക് മാർക്കറ്റ് ​നേരെ വിപരീതമായതാണ്, ​മിഥ്യ 2: സ്റ്റോക്ക് മാർക്കറ്റിൽ മുഴുവൻ കാശും പോകും. ​മിഥ്യ ഒന്നിനെയും രണ്ടിനെയും ഒരുമിച്ച് നോക്കാം. കാരണം അവ റിലേറ്റഡ് ആണ്. ​ സ്റ്റോക്ക് മാർക്കറ്റിൽ സാവധാനം നിങ്ങൾക്ക് സമ്പത്ത് വർധിപ്പിക്കാം. അതെ, ഹൈ റിസ്ക് എടുത്ത് വലിയ വലിയ ലാഭം ലക്‌ഷ്യം വെക്കാം, എന്നാൽ ഹൈ റിസ്ക് സ്റ്റോക്കുകളിൽ ഇൻവെസ്റ്റ് ചെയ്ത് നഷ്ടവും സംഭവിക്കാവുന്നതാണ്.ഒറ്റ രാത്രികൊണ് പണക്കാരനാവുന്നതും സമ്പത്തു മുഴുവൻ നഷ്ടമാവുന്നതുമായ കഥകളെല്ലാം ഹൈ റിസ്ക് സ്റ്റോക്കുകളുമായി ബന്ധപ്പെട്ടതാണ്. ​എന്നാൽ ട്രേഡ് ചെയ്യാനുള്ള മാർഗം ഇത് മാത്രമല്ല. ​മിടുക്കനായ ഒരു വ്യാപാരിക്ക് എല്ലായ്പ്പോഴും ശരിയായ ഗവേഷണത്തെ അടിസ്ഥാനമാക്കി സ്റ്റോക്കുകൾ തിരഞ്ഞെടുക്കാനാകും. ​ട്രേഡിങ്ങിൽ, ചില റിസ്ക് മാനേജ്മെന്റ് നടപടികൾ സ്വീകരിച്ച് ഒരാളുടെ റിസ്ക് കുറയ്ക്കുന്നത് കൂടുതൽ ഉചിതമാണ്. ​അവ, ​സ്റ്റോപ്പ് ലോസ് തീർച്ചയായും സെറ്റ് ചെയ്യണം: ഉദാഹരണത്തിന് നിങ്ങൾ ഒരു ഷെയർ 100 രൂപക്ക് വാങ്ങി. നിങ്ങൾക്ക് സ്റ്റോപ്പ് ലോസ്സ് 98 രൂപക്ക് സെറ്റ് ചെയ്യാം. അഥവാ സ്റ്റോക്ക് പ്രൈസ് ഇടിഞ്ഞാൽ നിങ്ങൾക്ക് ഒരു ഷെയറിനു 2 രൂപയിൽ കൂടുതൽ നഷ്ടം വരില്ല. ഷെയർ പ്രൈസ് 98 രൂപയിൽ എത്തുന്നതോടെ നിങ്ങളുടെ ഷെയറുകൾ വിൽക്കപ്പെടും. ഇനി പറ, എങ്ങനെയാ നിങ്ങളുടെ മുഴുവൻ പണവും പോകുന്നത്? ​അടുത്തത്, സ്റ്റോക്കുകൾ ശ്രദ്ധിച്ച് തിരഞ്ഞെടുക്കുക: റൂമറുകളോ ന്യൂസ്‌പേപ്പർ ഹെഡ്‌ലൈനുകളോ എക്സ്പേർട് ടിപ്പുകളോ കേട്ട് തിരഞ്ഞെടുക്കരുത്. ഒരു കമ്പനിയുടെ ഓഹരിയിൽ നിക്ഷേപിക്കുന്നതിന് മുമ്പ് അതിന്റെ സാമ്പത്തിക രേഖകൾ എപ്പോഴും നോക്കുക. വരുമാനം കൂടുതലും നഷ്ടം കുറവുമുള്ള കമ്പനികളിൽ ഇൻവെസ്റ്റ് ചെയ്യുന്നതാണ് നല്ലത്. ഉത്പന്നങ്ങളോ സെർവീസുകളോ പ്രശസ്തമായ കമ്പനികളിൽ ഇൻവെസ്റ്റ് ചെയ്‌താൽ കൂടുതൽ വരുമാനം നേടാനുള്ള സാദ്ധ്യതകൾ ഉണ്ട്. ​അടുത്തത്, ദീർഘകാലത്തേക്ക് നിക്ഷേപിക്കുക: സത്യം പറഞ്ഞാൽ ഡേ ട്രേഡിങ്ങ് ആണ് ഏറ്റവും റിസ്ക് പിടിച്ച ട്രേഡിങ്ങ്, പ്രത്യേകിച്ച് തുടക്കക്കാർക്ക്. കാരണം നിങ്ങൾക്ക് ഓവർനൈറ്റ് ഒരു സ്റ്റോക്ക് ഹോൾഡ് ചെയ്യാൻ പറ്റില്ല. കാരണം ഒരു ദിവസം വാങ്ങിയ ഷെയറുകൾ ട്രേഡിങ്ങ് ഡേയുടെ അവസാനം വിൽക്കുക തന്നെ വേണം, നിങ്ങളുടെ ടാർഗെറ്റിന് അനുസൃതമായി സ്റ്റോക്ക് വില ഉയർന്നിട്ടുണ്ടോ എന്നും നിങ്ങൾക്ക് വിൽക്കുന്നതിൽ സന്തോഷമുണ്ടോ എന്നും പരിഗണിക്കാതെ തന്നെ. എന്നാൽ ലോങ്ങ് ടെർമിൽ റിസ്ക് പ്ലേറ്റോ ഔട്ട് ആകും. എന്താണ് സംഭവിക്കുന്നതെന്നോ. ഓഹരി വിലകൾ ഒറ്റ ദിവസം കൊണ്ട് കുത്തനെ ചാഞ്ചാടുന്നു, എന്നാൽ നിങ്ങൾ സ്വയം ഏതെങ്കിലും സ്ട്രോങ്ങ് കമ്പനിയുടെ ലോങ്ങ് ടൈം ഗ്രാഫ് കണ്ടു നോക്കൂ. ദീർഘകാലാടിസ്ഥാനത്തിൽ വില ഒരു ചെരിവിലല്ലേ? മനസ്സിലായോ. ​മിഥ്യ 3 നോക്കാം: ട്രേഡിങ്ങ് ചെയ്യണമെങ്കിൽ നിങ്ങൾ ദിവസം മുഴുവൻ അതിനായി നീക്കിവയ്ക്കേണ്ടതുണ്ട്. ജോലി ഉപേക്ഷിക്കേണ്ടി വരും. ​ഈ റൂമർ എല്ലായിടത്തുമുണ്ട്. എന്നാൽ മറ്റു നിക്ഷേപങ്ങൾക്ക് വേണ്ടി നിങ്ങൾ ജോലി ഉപേക്ഷിക്കാറുണ്ടോ? ​ഫിക്സഡ് ഡെപ്പോസിറ്റ് ആയാലും, പിപിഎഫ്, മ്യൂച്വൽ ഫണ്ടുകൾ ഏതായാലും നിങ്ങൾ നിക്ഷേപം നടത്തുകയും നിങ്ങളുടെ ജോലിയിൽ തുടരുകയും ചെയ്യുന്നു, അല്ലേ? അതെ, ഒരു മുഴുവൻ സമയ ജോലിയായി ട്രേഡിംഗ് തിരഞ്ഞെടുത്ത ആളുകളുണ്ട്, എന്നാൽ നിര്ബന്ധമൊന്നുമില്ല. നിങ്ങൾക്ക് സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിക്കുകയും നിങ്ങളുടെ ജോലി നിലനിർത്തുകയും ചെയ്യാം. നിങ്ങൾക്ക് ഓഫീസ് സമയം കഴിഞ്ഞോ വാരാന്ത്യത്തിലോ കമ്പനികളെക്കുറിച്ച് റിസർച്ച് ചെയ്യാം, നിങ്ങൾ തൃപ്തരാണെങ്കിൽ സെക്കൻഡ്‌സിനുള്ളിൽ ബൈ ഓർഡർ പ്ലേസ് ചെയ്യുകയും ചെയ്യാം. ​പണ്ടൊക്കെ ഓഫ്‌ലൈൻ ട്രേഡിങ്ങ് കോംപ്ലിക്കേറ്റഡ് ആയിരുന്നു, സമയചെലവുള്ളതുമായിരുന്നു. എന്നാൽ ഇപ്പോൾ ഓൺലൈൻ ട്രേഡിങിന്റെ സഹായത്തോടെ നിങ്ങൾക്ക് ഒരു സ്മാർട്ട്‌ഫോണും ഇന്റർനെറ്റ് കണക്ഷനും ഉള്ളിടത്തോളം കാലം എവിടെനിന്നും സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിക്കാം. ​ഇനി നിങ്ങൾക്ക് ഡേ ട്രേഡിങ്ങ് തന്നെ ചെയ്യണമെന്നാണെങ്കിൽ നിങ്ങൾക്ക് ദിവസത്തിന്റെ തുടക്കത്തിൽ ട്രേഡിങ്ങ് നടത്താനും നിങ്ങളുടെ എല്ലാ സ്ഥാനങ്ങളും ക്ലോസ് ചെയ്യാനും കഴിയും (എന്ന് വെച്ചാൽ, നിങ്ങൾ ജോലിക്ക് പോകുന്നതിനുമുമ്പ് നിങ്ങൾ വാങ്ങിയ എല്ലാ ഓഹരികളും വിൽക്കുന്നു). ​മിഥ്യ 4: ട്രേഡിങിന് നിങ്ങൾക്ക് ഒന്നിലധികം കമ്പ്യൂട്ടറുകളും ഒരു മുഴുവൻ സജ്ജീകരണവും ആവശ്യമാണ്. ​ട്രേഡിംഗ് ആപ്പുകൾക്ക് മുമ്പായിരുന്നു ഇത്, വാസ്തവത്തിൽ ചില പ്രൊഫഷണൽ ഡേ ട്രേഡേഴ്സ് സെക്കന്റിൽ ഒന്നിലധികം സ്റ്റോക്ക് പ്രൈസ് ഗ്രാഫുകൾ നിരീക്ഷിക്കാൻ അത്തരമൊരു സജ്ജീകരണം സ്വീകരിച്ചേക്കാം. ഇങ്ങനെയുള്ള ട്രേഡേഴ്സ് ചെറിയ ചെറിയ പ്രൈസ് ചെയിഞ്ചുകളുടെ പുറകെ പോകുന്നു, വലിയ അളവിൽ ട്രേഡ് നടത്തി അവരുടെ വരുമാനം ഉണ്ടാക്കുന്നു. എന്നാൽ അങ്ങനെ ട്രേഡ് ചെയ്യണമെന്ന് നിര്ബന്ധമൊന്നുമില്ലല്ലോ. ​ദീർഘകാല നിക്ഷേപം അടിസ്ഥാനമാക്കിയുള്ള സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപത്തിന്, ഒരു സ്മാർട്ട്ഫോൺ ആവശ്യത്തിലധികമാണ്. ​മിഥ്യ 5 നോക്കാം: മാർക്കറ്റ് താഴുകയും ആളുകൾ സ്റ്റോക്ക് വിൽക്കുകയും ചെയ്യുമ്പോൾ നിങ്ങൾ നഷ്ടത്തിൽ വിൽക്കുകയാണെങ്കിൽ പോലും നിങ്ങൾ വിൽക്കണം. ​നോക്കൂ, പല തരം കാര്യങ്ങൾ സ്റ്റോക്ക് മാർക്കറ്റിനെ ബാധിക്കുന്നുണ്ട്, കൂടാതെ ഇൻവെസ്റ്റർസ് ഇമോഷണൽ ആവാറുണ്ട്. പേടി കൊണ്ട് പലരും ഒരു കാര്യവുമില്ലാതെ സെൽ ചെയ്യും. നിങ്ങൾ ഇൻവെസ്റ്റ് ചെയ്ത കമ്പനികളുടെ സ്വഭാവം ശ്രദ്ധിക്കൂ, നിങ്ങളുടെ ടാർഗെറ്റിലും. പെട്ടെന്നുള്ള റിയാക്ഷനുകൾ ഉപേക്ഷിക്കൂ. മിക്ക കേസുകളിലും - പ്രത്യേകിച്ച് ആളുകൾ വാർത്തകളോട് അമിതമായി പ്രതികരിക്കുന്ന കാര്യത്തിൽ - വിപണി ഏതാനും ദിവസങ്ങൾക്കുള്ളിൽ തിരിച്ചുവരും. എന്നാൽ, നിങ്ങൾ നിക്ഷേപിച്ച കമ്പനികൾ കുഴപ്പത്തിലാണെങ്കിൽ നിങ്ങൾ വിൽക്കേണ്ടി വന്നേക്കാം. ഒന്നൂടി പറയാം. നിങ്ങൾ ഇൻവെസ്റ്റ് ചെയ്ത കമ്പനിയുടെ വരുമാനവും ചെലവും, ലാഭവും നഷ്ടവും ശ്രദ്ധിക്കൂ. ഒരു സ്റ്റോക്ക് നിക്ഷേപത്തിന് മൂല്യമുള്ളതാണോ എന്ന് തീരുമാനിക്കാൻ പി/ഇ റേഷിയോ, അതായത് പ്രൈസ് ടു ഏർണിങ്സ് റേഷിയോ പോലുള്ള അളവുകൾ എങ്ങനെ ഉപയോഗിക്കാമെന്ന് മനസിലാക്കുക. ​ അവസാനമായി, എനിക്ക് പറയാനുള്ളത് ട്രേഡിങ്ങ് ചെയ്യുമ്പോൾ നിങ്ങളുടെ സ്വന്തം റിസേർച് നന്നായി ചെയ്യേണ്ടത് അത്യാവശ്യമാണ്. ​ടെക്നിക്കൽ ഇന്ഡിക്കേറ്റർസും പി/ഇ റേഷിയോ പോലെയുള്ള ടൂൾസ് ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ ബയ്‌ ടൈമിംഗ് തീരുമാനിക്കാം. ഇവ എങ്ങനെ ഉപയോഗിക്കാമെന്ന് മനസിലാക്കുക. ​സ്റ്റോക്ക് മാർക്കറ്റ് എഡ്യൂക്കേഷൻ വളരെ പ്രധാനമാണ്. പോഡ്‌കാസ്റ്റുകൾ കേൾക്കുന്നതും മാർക്കറ്റ് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് കൂടുതലായി മനസിലാക്കുകയും ചെയ്യുന്നത് തുടരുക. ഈ പോഡ്‌കാസ്റ്റ് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മാത്രമാണ് നിർമ്മിച്ചിരിക്കുന്നത്, ഒരു നിക്ഷേപകനെന്ന നിലയിൽ നിങ്ങൾ സ്വന്തം ഗവേഷണം നടത്തുകയും ചെയ്യണം. ​റിസ്ക് അപ്പറ്റൈറ് ചിന്തിച്ച് ട്രേഡ് ചെയ്യണേ സുഹൃത്തേ. ദൈനംദിന ജീവിതച്ചെലവിനായി നിങ്ങൾ മതിയായ തുക മാറ്റിവെച്ചതിനുശേഷം അവശേഷിക്കുന്ന മൂലധനവുമായി എല്ലായ്പ്പോഴും വ്യാപാരം നടത്തുക. ​ഇതുപോലുള്ള ഇന്റെരെസ്റ്റിംഗ് പോഡ്‌കാസ്റ്റുകൾക്കായി ഞങ്ങളുടെ യൂട്യൂബ് ചാനലിലും മറ്റു സോഷ്യൽ മീഡിയ ചാനലിലും ഞങ്ങളെ ഫോളോ ചെയ്യൂ. ​ഇനിയും മറ്റൊരു ഇന്റെരെസ്റ്റിംഗ് പോഡ്‌കാസ്റ്റുമായി വീണ്ടും കാണാം. അതുവരെ പഠിച്ചുകൊണ്ടിരിക്കൂ, ഇൻവെസ്റ്റ് ചെയ്തുകൊണ്ടിരിക്കൂ, വളർന്നുകൊണ്ടേയിരിക്കൂ. ​ സെക്യൂരിറ്റീസ് മാർക്കറ്റുകളിലെ നിക്ഷേപങ്ങൾ മാർക്കറ്റ് റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക. Investments in the securities markets are subject to market risks. Read all the related documents carefully before investing.