Will the festive season have an impact on Auto stocks? | Malayalam

Podcast Duration: 6:52
ഉത്സവ സീസൺ ഓട്ടോ സ്റ്റോക്കുകളെ ബാധിക്കുമോ? ​നമസ്കാരം സുഹൃത്തുക്കളേ, എയ്ഞ്ചൽ വണ്ണിന്റെ ഈ പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം. നിങ്ങൾ ആദ്യമായാണ് കേൾക്കുന്നതെങ്കിൽ നിങ്ങൾക്ക് സ്വാഗതം - കംഫോര്ട്ടബിൾ ആയിരിക്കൂ, കാരണം ഇവിടെയാണ് ഞങ്ങൾ സ്റ്റോക്ക് മാർക്കറ്റ് ആശയങ്ങളും, ഐഡിയകളും, ചൂടുള്ള വാർത്തകളും എല്ലാം ബ്രേക്ക് ഡൌൺ ചെയ്യുന്നത്, ഇന്നത്തേത് പോലെ. ​നിങ്ങൾ സ്ഥിരമായി കേൾക്കുന്നയാളാണെങ്കിൽ, ഒരിക്കൽ കൂടി ഞങ്ങളോടൊപ്പം ചേർന്നതിന് നന്ദി. നിങ്ങൾക്ക് പുതിയതും ആവേശകരവും ഉപയോഗപ്രദവുമായ വിഷയങ്ങൾ കൊണ്ടുവരാൻ നിങ്ങളുടെ സ്ഥിരതയും പോഡ്‌കാസ്റ്റ് പങ്കിടലും ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ​സുഹൃത്തുക്കളേ, ഇന്നത്തെ പോഡ്‌കാസ്റ്റിന്റെ വിഷയമാണ് ഓട്ടോ സെക്ടർ, അതായത് ഓട്ടോമൊബൈൽ മേഖല. കൂടാതെ ഉത്സവ സീസൺ ഓട്ടോ സെക്ടറിനെ എങ്ങനെയാണ് ബാധിക്കുന്നത്. ​ഇന്ത്യയിലെ ഏറ്റവും നീണ്ട ഉത്സവ സീസൺ ഇതിനകം ഗണപതിക്കൊപ്പം തുടങ്ങിക്കഴിഞ്ഞു - ഇനി നമുക്ക് ദീപാവലി, നവരാത്രി, ദസറ, ക്രിസ്മസ്, പുതുവർഷം എന്നിവയുമുണ്ട്. കൂടുതലും കല്യാണ സമയവും ഈ സീസണിൽ തന്നെയാണ്. മൊത്തത്തിലുള്ള ചെലവുകൾ ... കാറുകൾ പോലുള്ള വിലകൂടിയ ഇനങ്ങൾക്ക് ...ഈ സമയം കൂടുതലാണ്. ​ഈ ഉയർന്ന ചെലവുകളുടെ കാലഘട്ടം ഓട്ടോമേഖലയെ എങ്ങനെ ബാധിക്കുമെന്ന് അറിയാൻ നമുക്ക് നേരിട്ട് ഇറങ്ങാം. ​എന്നാൽ ഇത് മനസിലാക്കാൻ ഓട്ടോ സെക്ടറിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയേണ്ടതുണ്ട്, അല്ലെ? ​ഇന്നത്തെ ചർച്ച ഇങ്ങനെ ക്രമീകരിക്കാം: ​ആദ്യം ഓട്ടോ സെക്ടറിന്റെ ഇപ്പോഴത്തെ അവസ്ഥ ചുരുക്കത്തിൽ ഒന്ന് നോക്കും. ​പിന്നീട്, ഉത്സവകാലത്തെക്കുറിച്ചും ഓട്ടോ സ്റ്റോക്കുകളെക്കുറിച്ചും ആളുകൾ ശുഭാപ്തിവിശ്വാസം പുലർത്തുന്നത് എന്തുകൊണ്ടാണെന്ന് നോക്കാം? ​മൂന്നാമതായി, ഒരാൾക്ക് യഥാർത്ഥത്തിൽ എന്താണ് പ്രതീക്ഷിക്കാൻ കഴിയുക എന്ന് ചർച്ച ചെയ്യാം. ​ഭാഗം 1 ​ഓട്ടോ മേഖലയിലെ നിലവിലെ സാഹചര്യത്തിന്റെ സംഗ്രഹം ​പകർച്ചവ്യാധിയുടെ കാലഘട്ടം കാരണം ഓട്ടോമൊബൈൽ കമ്പനികൾ കുറഞ്ഞ ഡിമാൻഡാണ് കാണുന്നത്. താൽക്കാലികമായ, ഹ്രസ്വകാല വളർച്ചയുടെ ചില കാര്യങ്ങൾ ഉണ്ട്: ​ഒന്ന് രണ്ട് ആഴ്ചകൾക്ക് മുൻപ് പി‌എൽ‌ഐ സ്കീം അവതരിപ്പിച്ചപ്പോൾ ഓട്ടോ സ്റ്റോക്ക് പ്രൈസുകളിൽ നമുക്ക് ഗ്രോത് കാണാൻ ഇടയായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് പാർട്സ് സോഴ്സ് ചെയ്യാനായി സോന കോംസ്റ്റാർ, സന്ധർ ടെക്നോളജീസ്, ഭാരത് ഫോർജ് എന്നിവരുമായി ടെസ്ല ചർച്ചകൾ നടത്തിയിരുന്നപ്പോൾ ഈ കമ്പനികളുടെ സ്റ്റോക്കുകളിൽ അത്യാവശ്യം വളർച്ച കണ്ടിരുന്നു. ​എന്നാൽ 2021 ൽ ഓട്ടോ സ്റ്റോക്കുകളിൽ കുറഞ്ഞ വളർച്ച ആണ് കാണാൻ കഴിഞ്ഞിരുന്നത്. ഓട്ടോ ഓഹരികൾ വളർച്ച കണ്ടിട്ടില്ല എന്നല്ല, വളർച്ച വളരെ വേദനാജനകമായ രീതിയിൽ കുറവായിരുന്നു. 2021 ൽ നിഫ്റ്റി ഓട്ടോയിൽ ഏകദേശം 6% വളർച്ച ഉണ്ടായി എന്നത് നിരാശപ്പെടുത്തി കാരണം നിഫ്റ്റി 50 ൽ 18% വളർച്ച രേഖപ്പെടുത്തിയിരുന്നു. ​ശരിക്ക്, കുറഞ്ഞ ഡിമാൻഡ് മാത്രമല്ല ഇപ്പോൾ ഓട്ടോ കമ്പനികൾ ബുദ്ധിമുട്ടുന്നതിന് കാരണം. കമ്പോണന്റ്സ് ലഭിക്കാൻ ബുദ്ധിമുട്ടാണ് , അത് ഉത്പാദനത്തെയും വിതരണത്തെയും ബാധിച്ചു. ​ഭാഗം 2 ​എന്തുകൊണ്ടാണ് പെട്ടെന്നുള്ള ശുഭാപ്തിവിശ്വാസം? ഉത്സവ സീസൺ ക്രെഡിറ്റ് ചെയ്യേണ്ടതാണോ അതോ മറ്റെന്തെങ്കിലും ഘടകങ്ങൾ കളിക്കുന്നുണ്ടോ? ​കഴിഞ്ഞ വർഷം ഉത്സവ സീസണിൽ പാൻഡെമിക് ഇതിനകം തന്നെ സജീവമായിരുന്നു എന്നിരുന്നാലും, ഉത്സവ സീസൺ പുതിയ കാറുകളുടെ ആവശ്യകതയിൽ ഗണ്യമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. ​ഇപ്പോഴും ഉത്സവകാലം വന്നത് ലോക്ക്ഡൗൺ തീർന്നപ്പോഴല്ലേ.(അത് അങ്ങനെ തന്നെ നിൽക്കട്ടെ). ആളുകൾ സന്തുഷ്ടരുമായിരിക്കും ചിലവഴിക്കാൻ തയ്യാറുമായിരിക്കും. ​ശുഭാപ്തിവിശ്വാസത്തിനുള്ള മൂന്നാമത്തെ കാരണം, ലോക്ക്ഡൗൺ ഇളവുകൾ വരുമ്പോൾ ആളുകൾ പുറത്തു പോകാൻ ആഗ്രഹിക്കും കൂടാതെ ഓഫീസിലും പോകേണ്ടതുണ്ട്. എന്നാൽ പൊതുഗതാഗതം റിസ്ക് ആണ്, പ്രത്യേകിച്ച് കോവിഡ് സാഹചര്യത്തിൽ. താങ്ങാനാകുന്ന ആളുകൾ സ്വകാര്യ വാഹനങ്ങൾ വാങ്ങാൻ തയ്യാറാവും. ഇതൊരു ശക്തമായ കാരണം ആകും, കൂടാതെ ഇത് ശരിക്ക് ഉത്സവ സീസൺ ആരംഭിക്കുന്നതിനേക്കാൾ ലോക്ക്ഡൗണിന്റെ അവസാനം കാരണമാണ്. ​ശുഭാപ്തിവിശ്വാസത്തിന്റെ നാലാമത്തെ കാരണം, പല മേഖലകളിലെയും ശമ്പളം വർദ്ധിച്ചതാണ്. ആളുകൾക്ക് പണം ഉണ്ടാകുമ്പോൾ, പ്രത്യേകിച്ച് ഇന്ത്യയിൽ , പുതിയ വാഹനം ഒരാളുടെ ജീവിതശൈലി മെച്ചപ്പെടുത്തുന്നതിനുള്ള ഒരു ജനപ്രിയ മാർഗമാണ്. ഈ കാരണത്തിനും ഉത്സവകാലവുമായി ഒരു ബന്ധവും ഇല്ല. എന്നാൽ ഓട്ടോ കമ്പനികളുടെ മെച്ചപ്പെട്ട വരുമാനവുമായി ബന്ധപ്പെട്ട ഓട്ടോ സ്റ്റോക്ക് വിലകളുടെ വർദ്ധനവിനെക്കുറിച്ച് ശുഭാപ്തി വിശ്വാസമുള്ള ഒരു സാധുവായ കാരണം ആണ്. ​ഭാഗം 3 ​ഓട്ടോ സ്റ്റോക്ക് പ്രതീക്ഷകൾ യുക്തിസഹമാക്കുന്നു ​ശുഭാപ്തിവിശ്വാസത്തിനുള്ള എല്ലാ കാരണങ്ങളും ഡിമാൻഡുമായി ബന്ധപ്പെട്ടിരിക്കുന്നു, എന്നാൽ ഭാഗം 1 -ൽ സൂചിപ്പിച്ചതുപോലെ സപ്ലൈ സൈഡിൽ പ്രശ്നമുണ്ട്. ​ലോകം മുഴുവൻ ഒരു ചിപ്പ് ഷൊട്ടേജ് ഉണ്ട്, അതുകാരണം പ്രൊഡക്ഷൻ സ്റ്റക്ക് ആയിരിക്കുന്നു. ​ഇത് മാത്രമല്ല, ഓട്ടോ മേഖലയിൽ ഇനിയും പ്രശ്നങ്ങൾ ഉണ്ട്. അസംസ്കൃത വസ്തുക്കളുടെ വില വർധിച്ചിരിക്കുന്നു. ഇത് വ്യക്തമായും ലാഭക്ഷമതയെ തടസ്സപ്പെടുത്തുന്നു, ഒരു ഓഹരി വിപണി നിക്ഷേപകനെന്ന നിലയിൽ, നിങ്ങൾക്ക് കമ്പനിയുടെ ലാഭം ബാധകമാണ്, അങ്ങനെ ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങൾക്ക് വരുമാനം ലഭിക്കും. ​ഓട്ടോ സെക്ടറിൽ കോവിഡ് -19 വാക്സിനേഷൻ ചെലവും ശമ്പള പരിഷ്കരണങ്ങളും കാരണം കമ്പനികൾ പ്രതീക്ഷിക്കുന്ന ലാഭവിഹിതത്തിൽ കുറവാണ് കാണുന്നത്. എന്നാൽ, വ്യക്തിഗത വിജയികൾ ഉണ്ടാകാം. ഉദാഹരണത്തിന്, ഓഗസ്റ്റ് മാസത്തിൽ, ഭാരത് ഫോർജ് സ്റ്റോക്ക് വിലയിൽ 50% ത്തിൽ കൂടുതൽ കണ്ടിരുന്നു. ​ആ പേര് മുമ്പ് എവിടെയോ കേട്ടതായി തോന്നുന്നുണ്ടോ? കമ്പോണന്റ്സ് സോഴ്സിംഗിനായി ടെസ്ലയുമായി ചർച്ചകൾ നടത്തി വാർത്തകളിൽ ഇടംപിടിച്ച കമ്പനികളിൽ ഒന്നാണ് ഭാരത് ഫോർജ്. ഭാഗം 1 ൽ, നിങ്ങൾ ഓർക്കുന്നുവെങ്കിൽ, കമ്പനിയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. വിതരണത്തിലെ തടസ്സങ്ങൾ പരിഹരിക്കുന്നതുവരെ ഓട്ടോ സ്റ്റോക്കുകളിൽ നിന്ന് വിട്ടുനിൽക്കാൻ ചില വിദഗ്ധർ നിക്ഷേപകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ​നിങ്ങൾക്ക് ഓട്ടോ സെക്ടറിൽ ഇൻവെസ്റ്റ് ചെയ്യണമെങ്കിൽ വ്യക്തിഗത കമ്പനികൾ നോക്കി ഇൻവെസ്റ്റ് ചെയ്യേണ്ടിവരും. ഒരു കമ്പനിയുടെ വരുമാനത്തിനൊപ്പം ചരിത്രപരമായ ഓഹരി വില ഗ്രാഫ് നോക്കുക. പി / ഇ അനുപാതം എന്തായാലും നോക്കൂ. ഒരുപക്ഷെ, നിങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ കഴിയും, അത് നെഗറ്റീവ് വികാരവും മൊത്തത്തിലുള്ള കുറഞ്ഞ വിലയും കാരണം ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങൾക്ക് നല്ല വരുമാനം നൽകാം. ​എന്നാൽ...നിക്ഷേപിക്കുന്നതിന് മുമ്പ് സമഗ്രമായ ഗവേഷണം നടത്തുക. ​സുഹൃത്തുക്കളേ, ഇതോടെ നമ്മുടെ ഇന്നത്തെ പോഡ്കാസ്റ്റ് ഇവിടെ പൂർണമാകുന്നു. എന്നാൽ പോകുന്നതിനു മുൻപ് ചില ജാഗ്രതയുള്ള വാക്കുകൾ പറയാൻ ഞാൻ എപ്പോഴും ഇഷ്ടപ്പെടുന്നു: ​ഓട്ടോ സെക്ടർ ആയാലും മറ്റേതൊരു സെക്ടർ ആയാലും, സ്റ്റോക്കുകൾ ആയാലും, ബോണ്ടുകളായാലും, എഫ് & ഒ ആയാലും സ്റ്റോക്ക് മാർക്കറ്റിൽ റിസ്ക് തീർച്ചയായും ഉണ്ട്. നിക്ഷേപിക്കുന്നതിന് മുമ്പ് നിങ്ങളുടെ റിസ്ക് അപ്പടൈറ്റ് പരിഗണിക്കുക. നിങ്ങളുടെ ദൈനംദിന ജീവിതവും ജീവിതശൈലി ചെലവുകളും കഴിഞ്ഞതിനു ശേഷം ബാക്കിയുള്ള തുക കൊണ്ട് ഇൻവെസ്റ്റ് ചെയ്യുക. പോകുന്നതിനു മുൻപ് ഇത് ഓർമയിൽ വെക്കുക, സ്റ്റോക്ക് മാർക്കറ്റ് ഇൻവെസ്റ്മെന്റിൽ റിസ്ക് തീർച്ചയായും ഉണ്ടാകും. ​ഈ പോഡ്‌കാസ്റ്റ് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മാത്രമാണ് നിർമ്മിച്ചിരിക്കുന്നത്, ഒരു നിക്ഷേപകനെന്ന നിലയിൽ നിങ്ങൾ സ്വന്തം ഗവേഷണം നടത്തുകയും ചെയ്യണം. ​ഏതു തിരഞ്ഞെടുത്താലും എല്ലാം ഒരിടത്തിടരുത്, വിവിധ കമ്പനികളിലും വിവിധ മേഖലകളിലും നിങ്ങളുടെ നിക്ഷേപം വൈവിധ്യവത്കരിക്കുക, അങ്ങനെ ഏതെങ്കിലും നഷ്ടം മറ്റൊരു കമ്പനിയുടെ ലാഭവുമായി ഓഫ്സെറ്റ് ആവാം. ​ ​സെക്യൂരിറ്റീസ് മാർക്കറ്റുകളിലെ നിക്ഷേപങ്ങൾ മാർക്കറ്റ് റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക. Investments in the securities markets are subject to market risks. Read all the related documents carefully before investing.