What is HFT? And Risks to consider before trading | Malayalam

Podcast Duration: 6:23
എന്താണ് എച്എഫ് ടി? ട്രേഡിംഗിന് മുമ്പ് പരിഗണിക്കേണ്ട അപകടസാധ്യതകളും. ​ഹലോ സുഹൃത്തുക്കളേ, എയ്ഞ്ചൽ വണ്ണിന്റെ ഈ പോഡ്‌കാസ്റ്റിലേക്ക് ഏവർക്കും സ്വാഗതം. ഇന്ന് നമ്മൾ ഹൈ ഫ്രീക്വൻസി ട്രേഡിങിനെ കുറിച്ച് സംസാരിക്കും. ലളിതമായി പറഞ്ഞാൽ, ഹൈ ഫ്രീക്വൻസി ട്രേഡിങ് കമ്പ്യൂട്ടർ പ്രോഗ്രാമുകൾ ഉപയോഗിച്ച് കൊണ്ട് സ്റ്റോക്ക് ട്രേഡ് ചെയ്യുന്നതാണ്. കാരണം, ഹൈ ഫ്രീക്വൻസി ട്രേഡിങിൽ വളരെ ഉയർന്ന എണ്ണത്തിൽ ഓർഡേഴ്സ് പ്രോസസ്സ് ചെയ്യപ്പെടുന്നു. ഓർഡറുകളുടെ ഉയർന്ന എണ്ണവും ആവർത്തിക്കുന്ന ഓർഡറുകളും പ്രോസസ്സ് ചെയ്യാൻ വേണ്ടി ശക്തമായ കമ്പ്യൂട്ടർ പ്രോഗ്രാമുകൾ പ്രധാനപ്പെട്ടതാണ്. ഈ പ്രോഗ്രാമുകൾ സങ്കീർണ്ണമായ അൽഗോരിതം ഉപയോഗിച്ച് എല്ലാ ഓർഡറുകളും നിറവേറ്റുന്നു. ​ഹെഡ്ജ് ഫണ്ടുകൾ, ഇൻവെസ്റ്റ്മെന്റ് ബാങ്കുകൾ, സ്ഥാപന നിക്ഷേപകർ എന്നിവരാണ് ഹൈ ഫ്രീക്വൻസി ട്രേഡിങ് കൂടുതലായി ഉപയോഗിക്കുന്നതെന്ന് പറയേണ്ടതില്ല. ​ഹൈ ഫ്രീക്വൻസി ട്രേഡിങിൽ സക്‌സസ്ഫുൾ ആവാൻ ടൈമിങ്ങും സ്പീഡും അത്യാവശ്യമാണ്. എക്സിക്യൂഷൻ സ്പീഡ് കൂടുതലുള്ള ട്രേഡേഴ്സിന് വിജയസാധ്യതയുണ്ട്. ​ഹൈ ഫ്രീക്വൻസി ട്രേഡിങിൽ വിറ്റുവരവ് നിരക്കുകളും ഓർഡർ-ടു-ട്രേഡ് അനുപാതവും വളരെ കൂടുതൽ ആയിരിക്കും. ​ആനുകൂല്യങ്ങൾ: ​ഹൈ-ഫ്രീക്വൻസി ട്രേഡിംഗിന് വളരെയധികം നേട്ടങ്ങളുണ്ട്. ട്രേഡേഴ്സിനു ഹൈ-ഫ്രീക്വൻസി ട്രേഡിംഗ് ഉപയോഗിച്ച് ചെറിയ ചെറിയ ഏറ്റക്കുറച്ചിലുകളിൽ നിന്ന് ലാഭമുണ്ടാക്കാൻ സാധിക്കും. ​എച്എഫ്ടി കൊണ്ട് മാർക്കറ്റിന്റെ ലിക്വിഡിറ്റി കൂടും. കാരണം ട്രേഡുകൾ വേഗത്തിലാണ് നടക്കുന്നത്, അതിന്റെ വോളിയവും വലുതാണ്, എച്എഫ്ടി കൊണ്ട് മാർക്കറ്റിൽ മത്സരവും കൂടുന്നു. ഒടുവിൽ, കൂടുതൽ ലിക്വിഡ് ആയ മാർക്കറ്റുകളിൽ റിസ്കും കുറയും, കാരണം അങ്ങനെയുള്ള മാർക്കറ്റിൽ ഏതു പൊസിഷനും രണ്ടു ഭാഗത്തും അത്യാവശ്യം ട്രേഡേഴ്സ് ഉണ്ടാകും. ​ഇങ്ങനെയുള്ള ട്രേഡിങ്ങ് വഴി സ്ഥാപനങ്ങൾക്ക് ബിഡ്-ആസ്ക് സ്പ്രെഡിൽ നല്ല റിട്ടേൺസ് പ്രതീക്ഷിക്കാവുന്നതാണ്. എച്എഫ്ടിയിൽ ഉപയോഗിക്കുന്ന അൽഗോരിതങ്ങൾ നിരവധി വിപണികളും എക്സ്ചേഞ്ചുകളും സ്കാൻ ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നത് വഴി ട്രേഡേഴ്സിന് കൂടുതൽ അവസരങ്ങൾ ലഭിക്കും. ​അപകടസാധ്യതകൾ ​വിദഗ്ദ്ധരും, ഫിനാൻസ് പ്രൊഫഷണലുകളും റെഗുലേറ്റർമാരും ഒരുപാട് വാദിച്ച വിഷയമാണ് ഹൈ ഫ്രീക്വൻസി ട്രേഡിങ്. അതിനു കാരണം ഹൈ ഫ്രീക്വൻസി ട്രേഡിങ്ങിൽ വളരെയധികം അപകടസാധ്യതകൾ ഉണ്ട്. ​സുഹൃത്തുക്കളേ, ഹൈ ഫ്രീക്വൻസി ട്രേഡിങ്ങിൽ ട്രേഡേഴ്സ് വളരെ ചെറിയ ടൈംഫ്രെയിമിനാണ് സ്വന്തം പൊസിഷൻ ഹോൾഡ് ചെയ്യുന്നത്. ഒരു ദീർഘകാല തന്ത്രം ഉപയോഗിക്കുന്ന നിക്ഷേപകരുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് റിസ്ക്-റിവാർഡ് അനുപാതം വളരെ ഉയർന്നതാക്കുന്നു. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ഹൈ ഫ്രീക്വൻസി ട്രേഡേഴ്സ് ഒരു ദിവസം കൊണ്ട് കുറെ ചെറിയ ചെറിയ ലാഭം ഉണ്ടാക്കുന്നു. അങ്ങനെ ചെയ്യുന്നത് വഴി നഷ്ടത്തിനുള്ള റിസ്കും കൂടുന്നു. ഹൈ ഫ്രീക്വൻസി ട്രേഡിങ്ങിന് ഒരു ദൂഷ്യവശം കൂടി ഉണ്ട്. ഈ ട്രേഡിങ്ങ് വഴി മാർക്കറ്റിൽ "ഗോസ്റ്റ് ലിക്വിഡിറ്റി" സൃഷ്ടിക്കപ്പെടുന്നു. വിമർശകർ പറയുന്നത് ഹൈ ഫ്രീക്വൻസി ട്രേഡിങ് ദ്രവ്യത സൃഷ്ടിക്കുന്നുണ്ടെങ്കിലും അത് യഥാർത്ഥമല്ല. സെക്യൂരിറ്റികൾ ഏതാനും നിമിഷങ്ങൾ മാത്രം ധാരാളം ട്രേഡേഴ്സ് ഹോൾഡ് ചെയ്യുന്നതിനാലാണിത്. ഈ സെക്യൂരിറ്റി ഒരു ദീർഘകാല നിക്ഷേപകൻ വാങ്ങുന്നതോടെ ലിക്വിഡിറ്റി എല്ലാം തീരും. റെഗുലേറ്റർമാർ വിശ്വസിക്കുന്നത് ഹൈ ഫ്രീക്വൻസി ട്രേഡിങിന്റെ മാർക്കറ്റ് വോളറ്റിട്ടിലിറ്റിയും തകർച്ചയും തമ്മിൽ ബന്ധമുണ്ടെന്നാണ്. ഹൈ ഫ്രീക്വൻസി ട്രേഡേഴ്സ് പല പ്രാവശ്യം നിയമവിരുദ്ധമായി മാർക്കറ്റ് കൈകാര്യം ചെയ്യുന്നതായും ചില റെഗുലേറ്റർമാർ കണ്ടെത്തിയിട്ടുണ്ട്. ഇൻസ്റ്റിറ്റ്യൂഷണൽ ഹൈ ഫ്രീക്വൻസി ട്രേഡേഴ്സ് ചെറിയ പ്ലയേഴ്‌സിന്റെ ചെലവിലും ലാഭം നേടുന്നതായി കാണുന്നു. ഹൈ ഫ്രീക്വൻസി ട്രേഡിങിലൂടെ വലിയ നിക്ഷേപ സ്ഥാപനങ്ങൾ നേട്ടമുണ്ടാക്കുകയും ദീർഘകാല നിക്ഷേപകർ കഷ്ടപ്പെടുകയും ചെയ്യുന്നു. പുതിയ പുതിയ ടെക്നോളജീസ് കാരണവും മാർക്കറ്റ് വോളറ്റിലിറ്റി കൂടുന്നുണ്ട്. ഈ ടെക്നോളജീസ് വളരും തോറും മാർക്കറ്റ് ക്രാഷുകളിലും ഇവയുടെ ഇമ്പാക്ട് കാണാൻ സാധിക്കുന്നുണ്ട്. യൂറോപ്പിൽ പല കമ്പനികളും ഹൈ ഫ്രീക്വൻസി ട്രേഡിങ് ബാൻ ചെയ്യാൻ ആഗ്രഹിക്കുന്നു. ഇങ്ങനെയുള്ള ട്രേഡിങിന്റെ പല വശങ്ങളും അൺഎത്തിക്കൽ അഥവാ ഇല്ലീകൽ ആയി കരുതപ്പെടുന്നു. ഉദാഹരണത്തിന് , ആയിരം ഓർഡറുകൾ പ്ലേസ് ചെയ്യാനോ കാൻസൽ ചെയ്യാനോ ഉപയോഗിക്കുന്ന അൽഗോരിതങ്ങൾ ഉള്ള കമ്പ്യൂട്ടർ പ്രോഗ്രാമുകൾ ഒരു സെക്യൂരിറ്റിയിൽ മോമെന്ററി സ്പൈക്ക് കാണിക്കുന്നു. ഇത് വഞ്ചനാപരവും അധാർമികവുമായ പ്രവർത്തിയായി കണക്കാക്കപ്പെടുന്നു. ​അപകടസാധ്യതകൾ ഒഴിവാക്കാനുള്ള നടപടികൾ ​ സുഹൃത്തുക്കളേ, 2016 ൽ അൽഗോരിതങ്ങൾ അല്ലെങ്കിൽ ഹൈ ഫ്രീക്വൻസി ട്രേഡിങ് നിയന്ത്രിക്കുന്നതിന് ഏഴ് വഴികൾ സെബി നിർദ്ദേശിച്ചു. സാധാരണ മാർക്കറ്റ് വ്യാപാരികളുടെയും ഇൻസ്റ്റിറ്റ്യൂഷണൽ പ്ലയേഴ്‌സിന്റെയും ഇടയിലുള്ള ഗാപ് കുറക്കുക ഈ നിർദേശങ്ങളുടെ ലക്ഷ്യമാണ്. സെബിയുടെ ഡിസ്കഷൻ പേപ്പറുകളിലെ നിർദേശങ്ങളിൽ ആദ്യത്തേത് എച്എഫ്ടി ഓർഡറുകളിൽ ഒരു റെസ്റ്റിംഗ് ടൈം ഉണ്ടാകണം എന്നാണ്. അത് ക്ഷണികമായ ഓർഡറുകൾ ഇല്ലാതാക്കാൻ സഹായിക്കും. രണ്ടാമതായി, മാച്ചിങ് ഓർഡറുകൾ അവ മാച്ച് ചെയ്യുന്നതിന് മുമ്പ് ഒരു നിശ്ചിത കാലയളവിൽ ഒരു ബാച്ച് സിസ്റ്റത്തിൽ ശേഖരിക്കുകയും, വാങ്ങുകയും ,വിൽക്കുകയും ചെയ്യും. മൂന്നാമതായി, ഓർഡർ പ്രോസസ്സിംഗിൽ കുറച്ച് മില്ലിസെക്കൻഡ്സ് കാലതാമസം വരുത്തുക, അങ്ങനെ ടൈം സെൻസിറ്റീവ് ട്രേഡിങ്ങ് തന്ത്രങ്ങളെ നിരുത്സാഹപ്പെടുത്താൻ സാധിക്കും. ​അടുത്തതായി, ഓർഡറിന്റെ ക്യൂ ഓരോ 1-2 സെക്കൻഡും ക്രമരഹിതമായി ചെയ്യും,അങ്ങനെ ട്രേഡിങ്ങ് സ്പീഡ് ഒരേ രീതിയിൽ ആവില്ല. ഓർഡർ-ടു-ട്രേഡ് അനുപാതത്തിലും ഉയർന്ന പരിധി നിശ്ചയിക്കും, കാരണം എച്എഫ്ടിയിൽ വലിയ ഓർഡറുകൾ കാൻസൽ ആവാനുള്ള സാധ്യത കൂടുതൽ ആണ്. ​സെബിയുടെ മറ്റൊരു നിർദേശം കോ-ലൊക്കേറ്റഡ് സെർവറുകളിലും മറ്റു സെർവറുകളിലും നിന്ന് വരുന്ന ഓർഡറുകൾക്ക് വ്യത്യസ്ത ക്യൂകൾ വേണം. അവസാനമായി, സെബിയുടെ അഭിപ്രായത്തിൽ ഡാറ്റ ഫീഡ് റിവ്യൂ ടിക്-ബൈ-ടിക്ക് ചെയ്യേണ്ടിയിരിക്കുന്നു എന്നാണ്. ഈ ഫീഡുകളുടെ ആക്‌സസ് എച്ച്എഫ്‌ടി ഉപയോക്താക്കളുടെ ഫീസ് കൊണ്ട് ചെയ്യണം. എന്നാൽ, എല്ലാ വിപണി പങ്കാളികൾക്കും ആക്സസ് ചെയ്യാൻ കഴിയുന്ന ഒരു ഘടന നൽകാൻ സെബി ആഗ്രഹിക്കുന്നു. ​സുഹൃത്തുക്കളേ, ഹൈ ഫ്രീക്വൻസി ട്രേഡിംഗ് അത്യാവശ്യം പോപ്പുലർ ആണ്, എന്നാൽ അതിന്റെ റിസ്കുകൾ കാരണം പല നിയന്ത്രണങ്ങളും ബാധകമാണ്. ഈ പോഡ്‌കാസ്റ്റിൽ നമ്മൾ പഠിച്ചതുപോലെ, എച്എഫ്ടി അധാർമികമായി മാത്രമല്ല, ചില സന്ദർഭങ്ങളിൽ നിയമവിരുദ്ധമായും കണക്കാക്കാം. ​ഇന്നത്തെ പോഡ്‌കാസ്റ്റിൽ ഇത്ര മാത്രം! ​പോകുന്നതിനു മുൻപ് ഒരു കാര്യം ഓർക്കണേ സുഹൃത്തേ, സ്റ്റോക്ക് മാർക്കറ്റ് ഇൻവെസ്റ്റിംഗിൽ റിസ്ക് എപ്പോഴുമുണ്ട്. ​ഈ പോഡ്‌കാസ്റ്റ് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മാത്രമാണ് നിർമ്മിച്ചിരിക്കുന്നത്, ഒരു നിക്ഷേപകനെന്ന നിലയിൽ നിങ്ങൾ സ്വന്തം ഗവേഷണം നടത്തുകയും ചെയ്യണം. ​ഇതുപോലുള്ള ഇന്റെരെസ്റ്റിംഗ് പോഡ്‌കാസ്റ്റുകൾക്കായി ഞങ്ങളുടെ യൂട്യൂബ് ചാനലിലും മറ്റു സോഷ്യൽ മീഡിയ ചാനലിലും ഞങ്ങളെ ഫോളോ ചെയ്യൂ. ​ഇനിയും മറ്റൊരു ഇന്റെരെസ്റ്റിംഗ് പോഡ്‌കാസ്റ്റുമായി വീണ്ടും കാണാം. അതുവരെ, ഗുഡ് ബൈ , ഹാപ്പി ഇൻവെസ്റ്റിംഗ്! ​സെക്യൂരിറ്റീസ് മാർക്കറ്റുകളിലെ നിക്ഷേപങ്ങൾ മാർക്കറ്റ് റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക. Investments in the securities markets are subject to market risks. Read all the related documents carefully before investing.