Why companies go the IPO route | Malayalam

Podcast Duration: 6:44
എന്തുകൊണ്ടാണ് കമ്പനികൾ ഐ‌പി‌ഒ റൂട്ടിലേക്ക് പോകുന്നത് ​ഹലോ സുഹൃത്തുക്കളെ, എയ്ഞ്ചൽ വണ്ണിന്റെ മറ്റൊരു ആവേശകരമായ പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം. ​കൂട്ടുകാരെ, കമ്പനികൾ പബ്ലിക് ആവുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഐപിഓയിൽ ധാരാളം ചിലവുകളുണ്ട്, മാത്രവുമല്ല എല്ലാ ഷെയർഹോൾഡർമാരുടെയും ശ്രദ്ധ ഈ കമ്പനിയിൽ തന്നെ ആവും. ഭയങ്കര സ്ട്രെസ് അല്ലെ. അപ്പോൾ ഒരു ഐ‌പി‌ഒ ഹോസ്റ്റുചെയ്യുന്നതിന് കമ്പനികൾക്ക് വളരെ വലിയ കാരണങ്ങൾ ഉണ്ടായിരിക്കണം. സിമ്പിൾ ആയി പറഞ്ഞാൽ, ഒരു കമ്പനി ഐ‌പി‌ഒ റൂട്ടിലേക്ക് പോകുന്നതിന് പിന്നിൽ രണ്ട് കാരണങ്ങളുണ്ട്. കമ്പനി പബ്ലിക് ആവുന്നത് ഈ കാരണങ്ങളിലൊന്നുകൊണ്ട് ആവാം അല്ലെങ്കിൽ ഒരണ്ടിന്റെയും കോമ്പിനേഷൻ കാരണം ആവാം. ​തുടങ്ങുന്നതിനു മുന്നെ, നിങ്ങൾ ചിന്തിക്കുന്നുണ്ടോ കമ്പനി ഐപിഓ ആക്കുന്നതിന്റെ കാരണങ്ങൾ ഞാൻ എന്തിനു അറിയണം എന്ന്? ലോജിക്കൽ ചോദ്യം ആണ് .എന്നാൽ , കമ്പനി നിങ്ങളുടെ പണം ആണ് ചോദിക്കുന്നത്. അവർ ഇത് കൊണ്ട് എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം, അങ്ങനെ നിങ്ങൾക്ക് വിലയിരുത്താൻ കഴിയും. ഞാൻ ഇതിനു പണം കൊടുക്കണോ? ഇതൊരു ലോജിക്കൽ ഇൻവെസ്റ്റ്മെന്റ് ആവുമോ? ഈ ഇൻവെസ്റ്മെന്റിന് ഗ്രോത് പൊട്ടൻഷ്യൽ ഉണ്ടോ? എന്നെല്ലാം. തീർച്ചയായും, കുറഞ്ഞ വിലയ്ക്ക് ഓഹരികൾ വാങ്ങാൻ ഐ‌പി‌ഒകൾ നിങ്ങളെ അനുവദിക്കുന്നു, മാത്രമല്ല കമ്പനിയുടെ വളർച്ചയ്ക്ക് സാധ്യതയുള്ള "വളരെ ഉയർന്ന വിലയ്ക്ക്" വിൽക്കാനും സാധ്യതയുണ്ട്. ഓർക്കുക, നിങ്ങൾ കുറഞ്ഞ വിലയ്ക്കാണ് വാങ്ങുന്നതെന്ന് ഉറപ്പൊന്നുമില്ല, ഇത് ഒരു പുതിയ ഐ‌പി‌ഒയെ ചുറ്റിപ്പറ്റിയുള്ള പൊതുവായ പ്രതീക്ഷയാണ്. ​ഈ കമ്പനികൾക്ക് ഓഹരി വിലയ്ക്ക് ചില ലാഭം കാണിക്കാൻ കഴിയണം..മറ്റു മാർക്കറ്റ് കണ്ടിഷനുകളും ശരിയായിരിക്കണം എന്നാൽ ഇതാണ് ബേസിക് സെലക്ഷൻ ക്രൈറ്റീരിയ. ശരി,ഒരു കമ്പനി ഐപിഓ ആവുന്നത് എന്തിനാണെന്ന് അറിയുന്നതിന്റെ ആവശ്യം നിങ്ങൾക്കിപ്പോൾ മനസിലായി.എന്നാൽ വരൂ കാരണങ്ങൾ കാണാം. ​ഒന്നാമത്തെ കാരണം - ക്യാപിറ്റൽ ഉണ്ടാക്കാൻ ​പൊതുജനങ്ങളിൽ നിന്ന് മൂലധനം നേടുക എന്നതാണ് ഐ‌പി‌ഒ ഹോസ്റ്റുചെയ്യുന്നതിനുള്ള ഏറ്റവും സാധാരണ ലക്ഷ്യം. എന്നിരുന്നാലും ക്യാപിറ്റൽ ഉണ്ടാക്കുന്നതിനുള്ള പ്രചോദനങ്ങൾ പല തരത്തിലുണ്ടാകാം- ചിലത് ഷെയർഹോൾഡേഴ്സ് പോസിറ്റീവ് ആയി കാണുന്നു, ചിലത് അങ്ങനെ അല്ല. മറ്റ് കമ്പനികളെ സ്വന്തമാക്കുന്നതിന് കമ്പനികൾ ക്യാപിറ്റൽ ഉണ്ടാക്കാൻ തീരുമാനിച്ചേക്കാം. അതുപോലെ, പുതിയ വിപണികളിലേക്ക് വ്യാപിപ്പിക്കുന്നതിനായി മൂലധനം സമാഹരിക്കുന്നതിനോ നിലവിലുള്ള വിപണികളെ കെട്ടിപ്പടുക്കുന്നതിനോ ഒരു ഐ‌പി‌ഒ ലക്ഷ്യമിടാം. ഇങ്ങനെയുള്ള കാരണങ്ങൾ കേൾക്കുന്നത് ഷെയർഹോൾഡേഴ്സിന് നല്ല ശുഭാപ്തിവിശ്വാസം ഉണ്ടാക്കും, കാരണം എക്സ്പാൻഷനു വേണ്ടി ഉപയോഗിക്കുന്ന ക്യാപിറ്റൽ നല്ലൊരു വരുമാനത്തിന്റെ പൊട്ടൻഷ്യൽ അല്ലെങ്കിൽ പ്രോമിസ് ആണ്. 8250 കോടി രൂപയുടെ ഐപിഒയാണ് സോമാറ്റോയ്ക്കുള്ളത്. കമ്പനി റെഡ് ഹെറിംഗ് പ്രോസ്പെക്ടസിൽ കമ്മിറ്റ്മന്റ് കൊടുത്തിട്ടുണ്ട്, ഐപിഓ പ്രൊസീഡ്‌സിന്റെ 75% എക്സ്പാൻഷനു വേണ്ടിയും 25% പൊതു കോർപ്പറേറ്റ് ചെലവുകൾക്കും ആണെന്ന്. ​ഭാവിയിലെ മൂലധന ആവശ്യകതകൾക്കായി അവരുടെ ക്യാപിറ്റൽ ബേസ് വിപുലീകരിക്കുന്നതിന് ബാങ്കിംഗ്, ഫിനാൻസ് കമ്പനികൾ ഐ‌പി‌ഒകളെ ഹോസ്റ്റുചെയ്യുന്നു. 2020ൽ എസ്ബിഐ കാർഡ്‌സ് ഐപിഓ ചെയ്‌തിരുന്നു കൂടാതെ, അവരുടെ റെഡ് ഹെറിംഗ് പ്രോസ്പെക്ടസിൽ പറഞ്ഞിരുന്നു ഭാവിയിലെ മൂലധന ആവശ്യകതകൾ നിറവേറ്റുക എന്ന ലക്ഷ്യത്തോടെ വരുമാനം അവരുടെ ഫിനാൻഷ്യൽ ബേസ് വിപുലീകരിക്കുന്നതിന് ഉപയോഗിക്കും എന്ന്. ഈ വർഷം ഫിൻകെയർ സ്മാൾ ബാങ്ക് ഇത് പോലെ റെഡ് ഹെറിംഗ് പ്രോസ്പെക്ടസിൽ പറഞ്ഞിട്ടുണ്ട് ഭാവിയിലെ മൂലധന ആവശ്യകതകൾ നിറവേറ്റുക എന്ന ലക്ഷ്യത്തോടെ വരുമാനം അവരുടെ ടയർ 1 സാമ്പത്തിക അടിത്തറ നിർമ്മിക്കാൻ ഉപയോഗിക്കും എന്ന്. കമ്പനികൾ ഐപിഓ റൂട്ടിൽ പോകുന്നതിന്റെ രണ്ടാമത്തെ കാരണം പറയുമ്പോൾ (ക്യാപിറ്റൽ ഉണ്ടാക്കുന്നതല്ലാതെ) ഇത് ബാങ്കിന്റെ സെക്ഷനിൽ പറയാം. ​എന്തായാലും, കമ്പനികൾ‌ ഐ‌പി‌ഒ റൂട്ടിലേക്ക് പോകുന്നതിന്റെ ആദ്യ കാരണത്തിലേക്ക്, അതായത് മൂലധനം സമാഹരിക്കുക എന്നത് - അതിനുള്ളിൽ‌ അവർ‌ മൂലധനം സമാഹരിക്കാൻ‌ താൽ‌പ്പര്യപ്പെടുന്ന വിവിധ കാരണങ്ങൾ‌ നമ്മൾ നോക്കുന്നു ... ഒരു റീകാപ്. ക്യാപിറ്റൽ ഉണ്ടാക്കുന്നതിന്റെ രണ്ടാമത്തെ കാരണമാകാം കടം തീർപ്പാക്കൽ. അതുപോലെ കോർപ്പറേറ്റ് ചെലവുകൾക്ക് വേണ്ടിയും കമ്പനിക്ക് ഒരു ഐപിഓ ഹോസ്റ്റ് ചെയ്യാം. പല കമ്പനികളും ഐ‌പി‌ഒകളിൽ നിന്നുള്ള വരുമാനത്തിൽ നിന്ന് ചില വിപുലീകരണത്തിനായി പദ്ധതിയിടുന്നു, കാരണം ഡെറ്റ് സെറ്റിൽമെന്റും മാനേജിംഗ് എക്സ്പെൻസസും നിക്ഷേപകർക്ക് ആകർഷകമോ ലാഭകരമോ ആയി തോന്നാം. റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് വിശദാംശങ്ങൾ പരിശോധിച്ചാൽ കടം തിരിച്ചടവും കോർപ്പറേറ്റ് ചെലവുകളും കമ്പനികൾക്ക് ഐ‌പി‌ഒകൾ ഹോസ്റ്റുചെയ്യുന്നതിനുള്ള പൊതുവായ കാരണങ്ങളാകാം. ഇൻവെസ്റ്റർസ് കമ്പനിയുടെ മൊത്തത്തിലുള്ള സാധ്യതകളും കഴിഞ്ഞകാല ഫിനാൻഷ്യൽസും ശ്രദ്ധിച്ചാണ് ഇൻവെസ്റ്റ് ചെയ്യാറ്. ഇനിപ്പറയുന്ന ഉദാഹരണങ്ങൾ നമുക്ക് നോക്കാം: ​3600 കോടി രൂപയുടെ ഐപിഒയ്ക്കായി ഗോ ഫസ്റ്റ് എയർലൈൻസ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് ഫയൽ ചെയ്തു. വരുമാനം എയർലൈനിന്റെ കുടിശ്ശിക തീർപ്പാക്കുന്നതിന് നീക്കിവയ്ക്കും. അതുപോലെ , സുപ്രിയ ലൈഫ് സയൻസസ് എന്ന ഒരു ഫാർമ കമ്പനി അവരുടെ റെഡ് ഹെറിംഗ് പ്രോസ്പെക്ടസിൽ പരാമർശിച്ചിട്ടുണ്ട് ഐപിഒ വരുമാനം മൂലധനച്ചെലവിനും കടം തിരിച്ചടയ്ക്കലിനും ഉപയോഗിക്കും എന്ന്. 1200 കോടി രൂപയുടെ ഐപിഒയാണ് ഫാർമ കമ്പനി ഉദ്ദേശിക്കുന്നത്. കുറച്ച് മിനിറ്റിനുള്ളിൽ നമ്മൾ ഈ കമ്പനിയെക്കുറിച്ച് കൂടുതൽ സംസാരിക്കും. ​ദേവയാനി ഇന്റർനാഷണൽ എന്ന പേര് നിങ്ങൾ കേട്ടിട്ടുണ്ടോ എന്നെനിക്ക് അറിയില്ല, എന്നാലും അത് വളരെ വലുതാണ്! പിസ്സ ഹട്ട്, കെ‌എഫ്‌സി, കോസ്റ്റ കോഫി എന്നിവയുടെ ഫ്രാഞ്ചൈസിയെ പ്രതിനിധീകരിക്കുന്ന അല്ലെങ്കിൽ ഏറ്റവും വലിയ ഫ്രാഞ്ചൈസിയായ കമ്പനിയാണ് ഇത്. അവർക്കും ഐപിഓ ഹോസ്റ്റ് ചെയ്യാനുള്ള പ്ലാൻസ് ഉണ്ട്, അവർ പറയുന്നത് നെറ്റ് പ്രൊസീഡ്സ് അതിന്റെ കടങ്ങളും കോർപ്പറേറ്റ് ചെലവുകളും തീർക്കുന്നതിലേക്ക് പോകുമെന്നാണ്. ​രണ്ടാമത്തെ കാരണം - നിലവിലുള്ള ഷെയർഹോൾഡർമാരെ പുറത്തുകടക്കാൻ അനുവദിക്കുന്നതിന് ​പ്രാരംഭ നിക്ഷേപകർ മൂലധനം പമ്പ് ചെയ്തതിനാൽ ധാരാളം കമ്പനികൾ അവരുടെ ബിസിനസ്സ് വളർത്തിയിട്ടുണ്ട്. ​ഇതിനെ പ്രൈവറ്റ് ഇക്വിറ്റി എന്ന് വിളിക്കുന്നു. ഈ ഇൻവെസ്റ്റർസ് തുടക്കത്തിൽ തന്നെ കമ്പനിയുടെ ഷെയർ ഹോൾഡേഴ്സ് ആയിരിക്കും - പബ്ലിക് ആവാതെ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആയിരിക്കുമ്പോൾ തന്നെ. കമ്പനി ഐപിഓക്കു റെഡി ആവുന്ന സമയം കൊണ്ട് ഈ ഇൻവെസ്റ്റെർസ് അവരുടെ ഇൻവെസ്റ്റ്മെന്റ് ടാർഗറ്റ് എത്തിയിരിക്കാം.അതുകൊണ്ട്, അവർ തങ്ങളുടെ ഷെയർസ് മാർക്കറ്റിൽ ഇടാൻ തീരുമാനിച്ചേക്കാം. ഉദാഹരണത്തിന്, കഴിഞ്ഞ വർഷം കാംസ് ഒരു ഐ‌പി‌ഒ നടത്തി, റെഡ് ഹെറിംഗ് പ്രോസ്പെക്ടസിൽ ഐ‌പി‌ഒയുടെ വരുമാനം ഓഹരി ഉടമ എൻ‌എസ്‌ഇ നിക്ഷേപങ്ങൾ വിൽക്കുന്നതിലേക്ക് പോകുമെന്നും അത് പുറത്തുപോകാൻ അനുവദിക്കുമെന്നും സൂചിപ്പിച്ചു. ​ഓർക്കുന്നുണ്ടോ കുറച്ച് സമയം മുൻപ് നമ്മൾ സുപ്രിയ ലൈഫ് സയൻസസിനെക്കുറിച്ച് സംസാരിച്ചു? നിങ്ങൾ ഓർക്കുന്നുവെങ്കിൽ, 1200 കോടി രൂപയാണ് അവരുടെ ഐപിഓ പ്ലാൻ. ഇതിൽ 200 കോടി രൂപ മാത്രമാണ് പുതിയ ഇഷ്യൂ. കമ്പനിയുടെ പ്രമോട്ടറിന്റെ ഓഫർ ഫോർ സെയിൽ ആണ് 1000 കോടി രൂപ. കമ്പനികൾ പൊതുവായി പോകാനുള്ള രണ്ടാമത്തെ കാരണം ചർച്ചചെയ്യുമ്പോൾ നമ്മൾ സംസാരിക്കുമെന്ന് പറഞ്ഞ ഒരു കമ്പനി കൂടി ഉണ്ട്, ഫിൻ‌കെയർ സ്മോൾ ബാങ്ക്. സുപ്രിയ ലൈഫ് സയൻസസിനെപ്പോലെ, ഈ കമ്പനിയും രണ്ട് ലക്ഷ്യങ്ങളും പിന്തുടരുന്നു മൂലധനം ഉയർത്തുന്നതും കൂടെ പ്രൊമോട്ടറിനെ എക്സിറ്റ് ചെയ്യുന്നതിനുള്ള സാധ്യതയും. ഐപിഓയുടെ അകെ തുക 1330 കോടി രൂപ ആണ്, അതിൽ വീണ്ടും - 1000 കോടി രൂപ പ്രൊമോട്ടറിൽ നിന്നും ഓഎഫ്എസ് ആണ്. കമ്പനികൾ പൊതുവായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോൾ നിങ്ങൾക്കറിയാം. ​നിങ്ങൾ ഐപിഓയിൽ ഇൻവെസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിൽ ഈ രണ്ടു കാര്യങ്ങൾ അറിഞ്ഞിരിക്കണം - റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് വളരെ ശ്രദ്ധാപൂർവ്വം വായിക്കുക. ​കമ്പനിയുടെ ഫിനാൻഷ്യൽ ഹിസ്റ്ററി വിശകലനം ചെയ്യുക. ​എന്നാൽ കൂട്ടുകാരേ, ഇന്നത്തെ പോഡ്‌കാസ്റ്റിൽ ഇത്ര മാത്രം. വീണ്ടും വേഗം കാണാം. ​ജൂലൈയിൽ വരാനിരിക്കുന്ന ഐ‌പി‌ഒകളെക്കുറിച്ചും മറ്റ് ഉൾക്കാഴ്ചയുള്ള ഐ‌പി‌ഒ കണ്ടെന്റുകളും അത്തരം ഇൻഫൊർമേറ്റീവ് എഡ്യൂക്കേഷണൽ കണ്ടെന്റിനുമായി തുടരുക! അതുവരെ, ഗൂഡ് ബൈ, സുരക്ഷിതമായി തുടരുക, ഹാപ്പി ഇൻവെസ്റ്റിംഗ്. ​നിക്ഷേപങ്ങളും സെക്യൂരിറ്റീസ് മാർക്കറ്റുകളും മാർക്കറ്റ് റിസ്കിന് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക. ​ ​ ​