Investing off the beaten path/Unconventional Investing Options Explored/ Some not so popular investing strategies

Podcast Duration: 7:31
അസാധാരണ നിക്ഷേപ മാർഗങ്ങൾ - ​നമസ്കാരം സുഹൃത്തുക്കളേ, ഏയ്ഞ്ചൽ വണ്ണിന്റെ ഈ പോഡ്‌കാസ്റ്റിലേക്ക് ഏവർക്കും സ്വാഗതം. ഞങ്ങളുടെ വിശ്വസ്തരായ ശ്രോതാക്കൾക്കും ഫോളോവേർസിനും സ്വാഗതം, ഞങ്ങളുടെ എല്ലാ ആദ്യ ശ്രോതാക്കൾക്കും സ്വാഗതം. നിങ്ങൾ ആദ്യമായാണ് ഞങ്ങളുടെ പോഡ്കാസ്റ്റ് കേൾക്കുന്നതെങ്കിൽ ഇവിടെയാണ് നിങ്ങൾക്ക് സ്റ്റോക്ക് മാർക്കറ്റ് ആശയങ്ങൾ, ഡീകോഡ് ചെയ്ത ആശയക്കുഴപ്പമുണ്ടാക്കുന്ന സ്റ്റോക്ക് മാർക്കറ്റ് വാർത്തകൾ, സ്റ്റോക്ക് മാർക്കറ്റ് പദപ്രയോഗങ്ങൾ എന്നിവ വിശദീകരിക്കുകയും ലളിതമാക്കുകയും ചെയ്യുന്നത്. ​അത് മാത്രമല്ല, ഞാൻ പ്രോമിസ് ചെയ്യുന്നു, ഞാൻ നിങ്ങളെ ബോർ അടിപ്പിക്കില്ല- രസകരവും ലളിതവുമായ വഴികളിലൂടെ വിശദീകരിക്കും. ​ഇന്നത്തെ ടോപ്പിക്ക് അസാധാരണമായ നിക്ഷേപ ഓപ്ഷനുകളെക്കുറിച്ചാണ്, അതായത്, ഒന്നില്ലെങ്കിൽ ആളുകൾക്ക് അറിയാത്ത ഇൻവെസ്റ്റ്മെന്റ് അല്ലെങ്കിൽ അവയെക്കുറിച്ച് അറിയാമെങ്കിലും അവ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും അവയുടെ നേട്ടങ്ങൾ എന്താണെന്നും വ്യക്തമല്ല. ​ശരിക്ക് ഒരുപാട് ഔട്ട് ഓഫ് ദി ബോക്സ് ഓപ്ഷനുകൾ ഉണ്ട്, എന്നാൽ ഇന്ന് നമ്മൾ ഡിസ്‌കസ് ചെയ്യുന്നത് 3 മാനദണ്ഡങ്ങൾ പാലിക്കുന്ന കുറച്ച് ഓപ്ഷനുകൾ ആണ്. നിശ്ചിത വരുമാനം, റിയൽ എസ്റ്റേറ്റ്, സ്റ്റോക്ക് മാർക്കറ്റ്, സ്റ്റോക്ക് മാർക്കറ്റ് ലിങ്ക്ഡ് എന്നിവ പോലുള്ള സാധാരണ നിക്ഷേപിക്കുന്ന അസറ്റ് ക്ലാസുകളിൽ അവ അടങ്ങണം. അതിന് ഗണ്യമായ ചരിത്രപരമായ വിവരങ്ങൾ ഉണ്ടായിരിക്കണം, ഇന്ത്യയിൽ തന്നെ വേണമെന്നില്ല, എന്നാൽ നിർബന്ധമായും ഈ നിക്ഷേപ ഓപ്ഷൻ കുറഞ്ഞത് 25 വർഷമെങ്കിലും ഉണ്ടായിരുന്നിരിക്കണം. ഈ പോഡ്‌കാസ്റ്റിൽ നിങ്ങൾക്ക് ഒരുപാട് റിസ്കി ആയിട്ടുള്ള മാർഗങ്ങൾ കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ​ഇൻവെസ്റ്റ്മെന്റ് ഓപ്ഷൻ എന്നെയും നിങ്ങളെയും പോലെ കോടികൾ ഒന്നും കയ്യിലില്ലാത്ത സാധാരണക്കാർക്ക് ആക്സസിബിൾ ആയിരിക്കണം. അതിനാൽ നമ്മൾ സ്വകാര്യ ഇക്വിറ്റി മുതലായവയെക്കുറിച്ച് സംസാരിക്കാൻ പോകുന്നില്ല. നിങ്ങളുടെ മൂലധനം വളരെ ചെറുതാണെന്ന് വിചാരിച്ച് നിങ്ങളെ പേടിപ്പിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. മൂലധനത്തിന്റെ അളവ് ഒരിക്കലും വളരെ ചെറുതല്ല - നിങ്ങൾ ശരിയായ നിക്ഷേപ ഓപ്ഷനുകൾ തിരിച്ചറിയേണ്ടതുണ്ട്. ഇതാണെന്റെ സെലക്ഷൻ ക്രൈറ്റീരിയ, അതിന്റെ അടിസ്ഥാനത്തിൽ 4 അസറ്റ് ക്ലാസുകൾക്ക് 4 നിക്ഷേപ ഓപ്ഷനുകൾ ഷോർട്ട്‌ലിസ്റ്റ് ചെയ്തിരിക്കുന്നു. ​സ്ഥിരമായ വരുമാനത്തിൽ നമ്മൾ ഡിസ്‌കസ് ചെയ്യുന്നത് ചെറുകിട ധനകാര്യ ബാങ്കുകളിലെ എഫ്ഡികൾ റിയൽ എസ്റ്റേറ്റിൽ ആർഇഐടികൾ. ​സ്റ്റോക്ക് മാർക്കറ്റിൽ നമ്മൾ നോക്കുന്നത് ടാക്സ് സേവിങ് ബോണ്ടുകൾ. ​അവസാനമായി, സ്റ്റോക്ക് മാർക്കറ്റ് ലിങ്ക്ഡിൽ നമ്മൾ അധികം സാധാരണമല്ലാത്ത മ്യൂച്വൽ ഫണ്ടുകളെക്കുറിച്ച് ചർച്ച ചെയ്യും, അതായത് ഓപ്പർച്യുണിറ്റി ഫണ്ടുകൾ. ​ചെറിയ ധനകാര്യ ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങൾ ​ചെറുകിട ധനകാര്യ ബാങ്കുകൾ വിപണിയിൽ ഒരു പേര് ഉണ്ടാക്കാൻ നോക്കുന്നു. അവയിൽ പലതും പുതിയതായിരിക്കാം.കോംപെറ്റീഷനിൽ ജയിക്കാൻ അവർ കസ്റ്റമേഴ്സിന് കൂടുതൽ കോംപറ്റിറ്റീവ് റേറ്റ് ഓഫ് ഇന്റെരെസ്റ്റ് നൽകുന്നു, പഴ്സണലൈസ്ഡ് സർവീസ് നൽകുന്നു, ഹ്രസ്വകാല നിക്ഷേപ കാലയളവുകളും നൽകുന്നു. നിക്ഷേപത്തിന്റെ അളവിനെയും കാലാവധിയെയും അനുസരിച്ച് 5-6% അല്ല മറിച്ചു 10% വരെ പലിശ ഓഫർ ചെയ്യുന്നു. 10% പലിശയ്ക്ക് യോഗ്യത നേടുന്നതിന്, നിങ്ങൾ ഒരു വർഷം അല്ലെങ്കിൽ 2 വർഷത്തേക്ക് ഏകദേശം ഒരു ലക്ഷം രൂപ നിക്ഷേപിക്കേണ്ടിവരും, എന്നാൽ ഈ ഇന്റെരെസ്റ്റ് ലഭിക്കാൻ പല നിക്ഷേപകരും അവരുടെ മൂലധനത്തിന്റെ നല്ലൊരു ഭാഗം കെട്ടിവയ്ക്കാൻ തയ്യാറാണ്. ആളുകളുടെ തെറ്റിധാരണ എന്തെന്നാൽ ചെറിയ ധനകാര്യ ബാങ്കുകൾ അപകടസാധ്യതയുള്ളവയാണെന്നാണ്. എന്നാൽ അവ ഷെഡ്യൂൾഡ് ബാങ്കുകളായി തരം തിരിച്ചിരിക്കുന്നു, മറ്റേതൊരു ബാങ്കുകളെയും പോലെ അതേ നിയമങ്ങളാൽ നിയന്ത്രിക്കപ്പെടുന്നു, ആർബിഐയ്ക്ക് ഉത്തരം നൽകുകയും ചെയ്യുന്നു. ​ഗുണദോഷങ്ങൾ: ​ഉയർന്ന പലിശ നിരക്ക്, വ്യക്തിഗത സേവനങ്ങൾ, ശരാശരി പലിശ നിരക്കുകൾക്കുള്ള കുറഞ്ഞ ലോക്ക്-ഇൻ കാലയളവ് എന്നിവയാണ് ഗുണങ്ങൾ. ​ ഉയർന്ന പലിശ നിരക്കുകൾക്കുള്ള ലോക്ക്-ഇൻ കാലയളവ് കൂടുതലാണ് എന്നതാണ് ദോഷം. ​ആർഇഐടി ​റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് നിക്ഷേപങ്ങൾ ഇന്ത്യയിൽ കുറച്ച് പുതിയതാണെങ്കിലും ആഗോളതലത്തിൽ 1970 മുതൽ ഉള്ളതാണ്. ഇത്തരത്തിലുള്ള ഇൻവെസ്റ്മെന്റിൽ ഒരു ഇൻവെസ്റ്റർ തന്റെ ക്യാപിറ്റൽ പൂൾ ചെയ്യുകയാണ്, എന്നിട്ട് ആർഇഐടിയുടെ ഫണ്ട് മാനേജർ ആ പണം പ്രത്യേക റിയൽ എസ്റ്റേറ്റ് പ്രൊജെക്ടുകളിൽ ഇൻവെസ്റ്റ് ചെയ്യുന്നു. ​മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങൾ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിക്കുന്നു, എന്നാൽ ഒരു വീട് വാങ്ങാൻ ലക്ഷങ്ങൾ നൽകുന്നതിനുപകരം, നിങ്ങൾക്ക് ഏതാനും ആയിരങ്ങൾ വിവിധ റിയൽ എസ്റ്റേറ്റ് പ്രോജക്റ്റുകളിലായി നിക്ഷേപിക്കാൻ കഴിയും. നിരക്ക് ഉയരാൻ സാധ്യത ഉള്ളതോ ഇല്ലാത്തതോ ആയ ഒരു പ്രോജക്റ്റിൽ നിക്ഷേപിക്കുന്നതിനേക്കാൾ റിസ്ക് കുറവാണ്. ​ഇത് കൂടാതെ എല്ലാ വർഷവും 2 പ്രാവശ്യം 2.5% ലഭിക്കുന്നു, അത് സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. ​ഗുണദോഷങ്ങൾ: ​ഡൈവേഴ്‌സിഫൈഡ്‌ എക്സ്പോഷർ അതും ഇൻഡയറക്റ്റ് എക്സ്പോഷർ ആണ് ഗുണം (നിങ്ങൾ സ്വന്തം അല്ല തിരഞ്ഞെടുക്കുന്നത്, ഒരു പ്രൊഫഷണൽ നിങ്ങൾക്കായി പ്രോജക്ടുകൾ തിരഞ്ഞെടുക്കുന്നു) ​ദോഷം സ്റ്റോക്ക് മാർക്കറ്റ് റിസ്ക് ആണ്. ആർഇഐടി ഓഹരി വിപണിയിൽ കച്ചവടം ചെയ്യുന്നു. ​ടാക്സ് സേവിങ് ബോണ്ടുകൾ ​കൂടുതൽ ദീർഘകാല മൂലധന നേട്ടമുള്ള ഇൻവേസ്റ്റേഴ്സിന് പ്രസക്തമാണ് ഇത്. ദീർഘകാല മൂലധന നേട്ടം ദീർഘകാല സ്റ്റോക്ക് മാർക്കറ്റ് അല്ലെങ്കിൽ സ്റ്റോക്ക് മാർക്കറ്റുമായി ബന്ധപ്പെട്ട നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനമാണ്. സ്റ്റോക്കുകളിലോ ബോണ്ടുകളിലോ, മ്യൂച്വൽ ഫണ്ടുകളിലോ, ആർഇഐടികളിലോ നിങ്ങൾ ഒരു വർഷത്തിൽ കൂടുതൽ നിക്ഷേപിച്ചാൽ നിങ്ങൾക്ക് ലഭിക്കുന്ന വരുമാനം ടാക്സബിൾ ആണ്. ആ ടാക്സ് കുറക്കാൻ നിങ്ങൾക്ക് ടാക്സ് സേവിങ് ബോണ്ടുകളിൽ ഇൻവെസ്റ്റ് ചെയ്യാം. ബോണ്ടുകളുടെ പ്രത്യേകത, നിങ്ങൾ കടം നൽകുന്ന ആളും ഇഷ്യൂ ചെയ്യുന്ന കമ്പനി കടം വാങ്ങുന്ന ആളുമാകും. ഒരു നിശ്ചിത തീയതിയിൽ നിങ്ങളുടെ മൂലധനം പലിശ സഹിതം നിങ്ങൾക്ക് തിരികെ നൽകാൻ അവർ ബാദ്ധ്യസ്ഥരാണ്. ​ഗുണദോഷങ്ങൾ: ​സ്റ്റോക്ക്, ടാക്സ് സേവിംഗ് എന്നിവയേക്കാൾ സുരക്ഷിതമാണ് എന്നതാണ് ഗുണം. ​ദോഷം ക്രെഡിറ്റ് ഡിഫോൾട്ട് റിസ്ക് ആണ്. ബോണ്ട് ഇഷ്യു ചെയ്യുന്നയാൾക്ക് ചില പ്രശ്നങ്ങൾ ഉണ്ടാകുകയും പണം നൽകാതിരിക്കുകയും ചെയ്യാം. ഓർക്കുക, ടാക്സ് സേവിംഗ് ബോണ്ടുകളും ടാക്സ് ഫ്രീ ബോണ്ടുകളും വ്യത്യസ്തമാണ്. ടാക്സ് ഫ്രീ ബോണ്ടുകൾ സാധാരണയായി സാമ്പത്തിക വർഷാവസാനമാണ് ലഭ്യമാവുക. ഇതിനു 7 വർഷം ലോക്ക് ഇൻ ഉണ്ട് കൂടാതെ ടാക്സ് ഫ്രീയും ആണ്, നിങ്ങൾ ഒരു ടിഡിഎസും നൽകേണ്ടതില്ല. ​ഇതും ഒരു നല്ല ഓപ്ഷൻ ആകാം, അങ്ങനെ 4 നു പകരം ഞാൻ നിങ്ങൾക്ക് 5 നിക്ഷേപ ഓപ്ഷനുകൾ നൽകിയിരിക്കുന്നു. ​ഗുണങ്ങളും ദോഷങ്ങളും ടാക്സ് സേവിംഗ് ബോണ്ടുകൾക്ക് തുല്യമാണ്. ​ഓപ്പർച്യുണിറ്റി ഫണ്ടുകൾ ​ഓപ്പർച്യുണിറ്റി ഫണ്ടുകൾ മറ്റു മ്യൂച്വൽ ഫണ്ടുകൾ പോലെത്തന്നെയാണ്, ഇതിൽ നിങ്ങൾ യൂണിറ്റുകൾ വാങ്ങുന്നു, നിങ്ങളുടെ മൂലധനം മറ്റു ഇൻവെസ്റ്റേഴ്സിന്റെ മൂലധനവുമായി പൂൾ ചെയ്ത് സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യുന്നു. വ്യത്യാസം എന്തെന്നാൽ മിക്ക മ്യൂച്വൽ ഫണ്ടുകളും തികച്ചും നിയന്ത്രിതമാണ് - റിസ്ക് കുറവായിരിക്കാൻ ചില അളവിലുള്ള വൈവിധ്യവൽക്കരണം നിർബന്ധമാണ്. നിശ്ചിത ഡെബ്റ്റ് ടു ഇക്വിറ്റി റേഷിയോ നിർബന്ധമാണ്. കാരണം അത് യൂണിറ്റ് ഉടമകൾക്ക് പ്രതിജ്ഞാബദ്ധമാണ്. പല മ്യൂച്വൽ ഫണ്ടുകൾ പ്രത്യേകിച്ചും ലാർജ് ക്യാപ് അല്ലെങ്കിൽ മിഡ് ക്യാപ് അല്ലെങ്കിൽ സ്മോൾ ക്യാപിൽ ഇൻവെസ്റ്റ് ചെയ്യുന്നു (ഇപ്പോൾ മൾട്ടികാപ്പ് ഫണ്ടുകളും ഉണ്ട്). ​പറഞ്ഞു തരാം. ഡെബ്റ്റ് എന്നാൽ ബോണ്ടുകളാണ്. ഇക്വിറ്റി സ്റ്റോക്കുകളെ സൂചിപ്പിക്കുന്നു, ക്യാപ് മാർക്കറ്റ് ക്യാപിറ്റലൈസേഷനാണ്, ഇത് പൊതു ഓഹരിയുടമകളുടെ (ഉടമകളല്ല) കൈവശമുള്ള തുകയാണ്. ഓപ്പർച്യുണിറ്റി ഫണ്ടുകളിൽ ഈ നിയമങ്ങൾ ഒന്നും ഇല്ല. ​വളർച്ചയ്ക്കുള്ള സാധ്യതകൾ പ്രദർശിപ്പിക്കുന്ന അവസരങ്ങൾ പിന്തുടരുക മാത്രമാണ് ഫണ്ട് മാനേജരുടെ ഏക നിർദ്ദേശം. ​ഗുണദോഷങ്ങൾ ​സാധ്യതയുള്ള ഉയർന്ന വരുമാനം ആണ് ഗുണം. ​ദോഷം ഉയർന്ന റിസ്ക് ആണ്. ​സുഹൃത്തുക്കളേ, ഈ നിക്ഷേപങ്ങൾ നിങ്ങളുടെ പരിഗണനയ്ക്ക് വേണ്ടി ആണ്. നിക്ഷേപിക്കുന്നതിന് മുമ്പ്, എല്ലായ്പ്പോഴും പേപ്പർ വർക്ക് വായിച്ച് ബാങ്കിന്റെയോ ഫണ്ട് ഹൗസിന്റെയോ ആർഇഐടി അല്ലെങ്കിൽ ബോണ്ട് നൽകുന്ന കമ്പനിയുടെയോ ട്രാക്ക് റെക്കോർഡ് പരിശോധിക്കുക. കൂടാതെ, എപ്പോഴും നിങ്ങളുടെ റിസ്ക് അപ്പറ്റൈറ്റ് ശരിക്ക് മനസിലാക്കുക. ​പോകുന്നതിനു മുൻപ് ഒരു പ്രധാന കാര്യം കൂടി. ഈ പോഡ്‌കാസ്റ്റ് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മാത്രമാണ് നിർമ്മിച്ചിരിക്കുന്നത്, നിക്ഷേപകൻ സ്വന്തം ഗവേഷണവും നടത്തണം. ​ഇതുപോലുള്ള രസകരമായ പോഡ്‌കാസ്റ്റുകൾക്കായി ഞങ്ങളുടെ യൂട്യൂബ് ചാനൽ അല്ലെങ്കിൽ മറ്റു സോഷ്യൽ മീഡിയ ചാനലുകൾ ഫോളോ ചെയ്യുക. അടുത്ത പോഡ്‌കാസ്റ്റിൽ കാണുന്നത് വരെ ഗുഡ് ബൈ, ഹാപ്പി ഇൻവെസ്റ്റിംഗ്! ​സെക്യൂരിറ്റീസ് മാർക്കറ്റുകളിലെ നിക്ഷേപങ്ങൾ മാർക്കറ്റ് റിസ്കുകൾക്ക് വിധേയമാണ്, നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക. Investments in the securities markets are subject to market risks. Read all the related documents carefully before investing.