നിങ്ങളുടെ മുപ്പതുകളിൽ എങ്ങനെ വിരമിക്കാം? ഹലോ കൂട്ടുകാരേ, എയ്ഞ്ചൽ വണ്ണിന്റെ മറ്റൊരു സാമ്പത്തിക ആസൂത്രണ സ്പെഷ്യൽ പോഡ്കാസ്റ്റിലേക്ക് ഏവർക്കും സ്വാഗതം. സുഹൃത്തുക്കളേ, നമ്മളിൽ ആരാണ് നമ്മുടെ മുപ്പതുകളിൽ റിട്ടയർ ചെയ്യാൻ ആഗ്രഹിക്കാത്തത്? ആരാണ് ഗോവയുടെ ഏതെങ്കിലും ബീച്ചിൽ, തണുത്ത കാറ്റും കൊണ്ട് സൂര്യാസ്തമയം ആസ്വദിക്കാൻ ആഗ്രഹിക്കാത്തത്? എന്നാൽ, എന്നാൽ, അതൊരു വലിയ എന്നാൽ ആണ്. അതിനു കഠിനാധ്വാനവും ബുദ്ധിയും രണ്ടും വേണം. നിങ്ങളുടെ 20കളിൽ ഓഫീസിൽ കഠിനാധ്വാനമുണ്ടാകും, നിങ്ങളുടെ ഇൻവെസ്റ്റ്മെന്റ് ബുദ്ധിപരമായിരിക്കണം കാരണം നിങ്ങളുടെ പണം നിങ്ങളുടെ അത്രയും അല്ലെങ്കിൽ നിങ്ങളെക്കാൾ അധികം അധ്വാനിക്കണം എന്നിട്ട് 5-7 വർഷങ്ങൾ കൊണ്ട് നിങ്ങൾക്ക് വളരെ വലിയ റിട്ടേൺസ് തരണം. ഇതെങ്ങനെയാണ് ചെയ്യുക? കൂടുതൽ വൈകിക്കാതെ നമുക്ക് നോക്കാം. സുഹൃത്തുക്കളേ, നിങ്ങൾ ഓർക്കേണ്ട ആദ്യത്തേതും പ്രധാനവുമായ കാര്യം, ചെറുപ്പം മുതലേ സമ്പാദ്യവും നിക്ഷേപവും വളരെ പ്രധാനമാണ്. സേവിംഗ്സ് നിങ്ങൾക്ക് നാളേക്കായി മാറ്റിവയ്ക്കാനാകില്ല. നിങ്ങൾ ഇരുപതുകളിൽ ആണെങ്കിൽ, നിങ്ങളുടെമേൽ കുറഞ്ഞ സാമ്പത്തിക ബാധ്യതകളാണുണ്ടാവുക. ബാക്കി കാര്യങ്ങൾ നിങ്ങളുടെ തീരുമാനമാണ്, ബാക്കി വരുന്ന പണം സേവ് ചെയ്യണോ അടിച്ചുപൊളിക്കാൻ എന്ന് പറഞ്ഞു ചിലവാക്കണോ? നിങ്ങളുടെ മുപ്പതുകളിൽ വിരമിക്കണമെങ്കിൽ, അവസാനത്തെ ഓരോ ചില്ലിക്കാശും ലാഭിക്കുന്നതിനും നിക്ഷേപിക്കുന്നതിനും നിങ്ങൾ അതീവ ഗൗരവമുള്ളവരായിരിക്കണം. നിങ്ങൾ എത്രയും വേഗം നിക്ഷേപം ആരംഭിക്കുന്നുവോ അത്രയും കാലം നിങ്ങളുടെ ഫണ്ടുകൾ വളരേണ്ടതുണ്ട്, കൂടാതെ നിങ്ങളുടെ ഫണ്ടുകൾ വളരേണ്ട ദൈർഘ്യം കൂടുന്തോറും, കോമ്പൗണ്ടിങ്ങിന്റെ പ്രയോജനം കൂടുതലായിരിക്കും. നമുക്ക് ഇവിടെ കോമ്പൗണ്ടിംഗ് എന്ന ആശയം നോക്കാം. എന്താണ് കോമ്പൗണ്ടിംഗ്? കോമ്പൗണ്ടിംഗ് അല്ലെങ്കിൽ സംയുക്ത പലിശ അടിസ്ഥാനപരമായി പലിശയ്ക്ക് ലഭിക്കുന്ന പലിശയാണ്. കോമ്പൗണ്ട് ഇന്റെരെസ്റ്റിലൂടെ നിങ്ങളുടെ ചെറിയ ഇൻവെസ്റ്മെന്റും സമയത്തിനനുസരിച്ച് വലുതാകും. ഒരു ചെറിയ നിക്ഷേപത്തിൽ നിന്ന് അഞ്ച് വർഷത്തെ കാലയളവിൽ നിങ്ങൾക്ക് മികച്ച സംയുക്ത വരുമാനം ലഭിക്കും. താങ്കളുടെ ഇനിഷ്യൽ ഇൻവെസ്റ്റ്മെന്റ് 1 ലക്ഷം ആണെന്ന് വിചാരിക്കുക, ഇത് 15 വർഷ കാലയളവിൽ പ്രതിവർഷം 10% നിരക്കിൽ കൂടുന്നു. അങ്ങനെ ആണെങ്കിൽ 15 വർഷത്തിന്റെ അവസാനം, നിങ്ങൾക്ക് 4,17,725 രൂപ ബേസ് അമൗണ്ട് ആയി ലഭിക്കും. എന്നാൽ ഇത്തരത്തിലുള്ള വരുമാനം നേടുന്നതിന്, ഒരു നിക്ഷേപകനെന്ന നിലയിൽ നിങ്ങൾ കോമ്പൗണ്ടിങ് ചെയ്യുകയും പലിശ വീണ്ടും നിക്ഷേപിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. നിങ്ങൾ മ്യൂച്വൽ ഫണ്ടുകളിൽ ഇൻവെസ്റ്റ് ചെയ്യുന്നുണ്ടെങ്കിൽ നിങ്ങളുടെ ഫണ്ടുകളുടെ നല്ല വളർച്ച ഉറപ്പുവരുത്തുന്നതിനായി നിങ്ങൾ ഒരു നല്ല ട്രാക്കിലാണ്. ഉദാഹരണത്തിന്, അടുത്ത 10 വർഷത്തേക്ക് ഒരു മ്യൂച്വൽ ഫണ്ട് സ്കീമിൽ ഒരു മാസത്തിൽ 1,000 രൂപ നിക്ഷേപം നടത്താൻ ഇന്ന് നിങ്ങൾ തീരുമാനിക്കുന്നു എന്ന് വിചാരിക്കുക. 8% ശതമാനം റിട്ടേൺ ഊഹിച്ചാൽ, 10 വർഷത്തിന്റെ അവസാനത്തോടെ നിങ്ങൾ 1,82,946 രൂപ ലാഭം നൽകുന്ന 1,20,000 രൂപയുടെ കോർപ്പസ് നിക്ഷേപിച്ചിട്ടുണ്ടാകും. ഈ ഫണ്ടുകളെ അടുത്ത 10 വർഷത്തേക്ക് റീഇൻവെസ്റ്റ് ചെയ്യാൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ നിങ്ങൾക്ക് 3,94,967 രൂപ റിട്ടേൺ ലഭിക്കും. മ്യൂച്വൽ ഫണ്ടുകളിൽ കോമ്പൗണ്ടിംഗ് ചെയ്യുന്നതിന്റെ ഏറ്റവും വലിയ കാര്യം, നിങ്ങളുടെ നിലവിലുള്ള റിട്ടേണുകൾ നിങ്ങൾക്ക് കൂടുതൽ റിട്ടേൺ നൽകുന്നതിന് റീഇൻവെസ്റ്റ് ചെയ്യുന്നു എന്നതാണ്. ഇനി നിങ്ങൾ ഇക്വിറ്റീസിൽ ആണ് ഇൻവെസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നതെങ്കിൽ പ്രസ്തുത കമ്പനിയെയോ കമ്പനികളേയോ കുറിച്ച് നിങ്ങൾ കൃത്യമായി പഠിക്കുന്നു എന്ന് ഉറപ്പാക്കുക. ഇപ്പോൾ ഐപിഒ സീസൺ നടക്കുകയായിരുന്നു, പലരും ഫ്രഷ് ഇഷ്യൂവിൽ ഇൻവെസ്റ്റ് ചെയ്ത് ഏർലി മൂവിന്റെ ലാഭം നേടാമെന്ന് വിചാരിച്ചു. എന്നാൽ നിൻക്ഷേപമെന്നാൽ അതിലേറെയുണ്ട്. ഓഹരി വിശകലനം, പി ആൻഡ് എൽ വിശകലനം, മുൻകാല പ്രകടനങ്ങൾ മുതലായ, നിങ്ങൾ ചിന്തിക്കേണ്ട പല മട്രിക്സുകളും ഉണ്ട്. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഒരു ആരോഗ്യ ഇൻഷുറൻസ് എന്ന രണ്ടാമത്തെ സ്റ്റെപ്പിലേക്ക് പോകാം. 20കളിൽ ഉള്ള നിങ്ങളിൽ ചിലരെങ്കിലും, ഞാൻ എന്റെ ആരോഗ്യത്തിന്റെ ഉന്നതിയിൽ ആണെന്നും എനിക്ക് ഒരു ആരോഗ്യ ഇൻഷുറൻസ് ആവശ്യമില്ലെന്നും ചിന്തിക്കുന്നുണ്ടാകാം. തെറ്റ് ! തികച്ചും തെറ്റ്! നിങ്ങളിൽ മിക്കവരും തന്നെ നേരിട്ട് അറിഞ്ഞിട്ടുണ്ടാകും കോവിഡിൽ സഡൻ ഹോസ്പിറ്റലൈസേഷൻ എങ്ങനെ ആയിരുന്നു അതിന്റെ ചിലവ് എത്രമാത്രം ആയിരുന്നു എന്ന്. എനിക്കുറപ്പാണ് നമ്മളിൽ പലർക്കും ഹോസ്പിറ്റലൈസേഷൻ ചെലവുകളുടെ ഷോക്ക് അപ്പോൾ തന്നെ കിട്ടി എന്ന്. നിങ്ങൾ നിങ്ങളുടെ സേവിങ്സിനെ പെട്ടെന്നുള്ള തകർച്ചയിൽ നിന്നും രക്ഷിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ആരോഗ്യ ഇൻഷുറൻസ് ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഒരു ആരോഗ്യ ഇൻഷുറൻസ് ഇല്ലാതെ, നിങ്ങളുടെ എല്ലാ സേവിങ്‌സും അല്ലെങ്കിൽ അതിൽ ഒരു പ്രധാന ഭാഗം ആശുപത്രിയിൽ ചിലവാകും, അത് നിങ്ങളുടെ നിക്ഷേപങ്ങൾക്ക് വിനാശകരമായ സാഹചര്യമായിരിക്കും. കൂടാതെ നിങ്ങളുടെ മാതാപിതാക്കൾക്ക് വേണ്ടിയും ഇൻഷുറൻസ് എടുക്കാൻ ഓർക്കുക. അവർക്ക് കഴിയുന്നത്ര വലിയ കവറേജ് ഉണ്ടെന്ന് ഉറപ്പുവരുത്തുക കാരണം നിങ്ങളെക്കാൾ അധികം അവർക്കാണ് ഇൻഷുറൻസ് ആവശ്യം. ഒരു കാര്യം കൂടി, ഇൻഷുറൻസ് അഗ്രീമെൻറ് ശ്രദ്ധിച്ച് വായിക്കണം. റൂം വാടക, ഉപഭോഗവസ്തുക്കളുടെ ചെലവുകൾ, ഒപിഡി ചെലവ് നിയന്ത്രണങ്ങൾ എന്നിവയുടെ പേരിലുള്ള എല്ലാ എക്സ്പ്‌ഷൻസും ക്യാപ്പിംഗുകളും നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടെന്ന് ഉറപ്പാക്കുക. കവറേജ് അമൗണ്ട് മാത്രം നോക്കി സൈൻ ചെയ്യരുത്. മൂന്നാമത്തെ സ്റ്റെപ്പ് ഒരു എമർജൻസി കോർപസ് സൃഷ്ടിക്കുക എന്നതാണ്. സുഹൃത്തുക്കളേ, ജീവിതം പ്രവചനാതീതമാണ്. കോവിഡ് എന്ന മഹാമാരി നമ്മളാരും പ്രതീക്ഷിച്ചിരുന്നില്ല. അത് നമ്മുടെ ജീവിതത്തിന്റെ തിരക്കഥ തന്നെ മാറ്റി. നമ്മളിൽ പലർക്കും ജോലി നഷ്ടപ്പെട്ടു അല്ലെങ്കിൽ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യേണ്ടി വന്നു. ബിസിനസ് ചെയ്തിരുന്നവർക്ക് അവരുടെ വരുമാനം പെട്ടെന്ന് കുറഞ്ഞ് സ്വന്തം സേവിങ്‌സിൽ ആശ്രയിക്കേണ്ടി വന്നു. എന്നാൽ നിങ്ങളുടെ ചിലവുകൾ ഒന്നും കുറഞ്ഞില്ല. ഇതുപോലുള്ള പ്രവചനാതീതമായ ജീവിത സാഹചര്യങ്ങൾക്ക് തയ്യാറായിരിക്കേണ്ടത് വളരെ പ്രധാനമാണ്. അടിയന്തിര ഫണ്ടിന്റെ പ്രാധാന്യം സാമ്പത്തിക വിദഗ്ധർ എപ്പോഴും ആവർത്തിച്ച് ഊന്നിപ്പറയുന്നു. ഏത് സമയത്തും, നിങ്ങളുടെ എമർജൻസി കോർപസിൽ കുറഞ്ഞത് നിങ്ങളുടെ 12 മാസത്തെ ചിലവെങ്കിലും ഉണ്ടായിരിക്കണം, അതിൽ നിങ്ങളുടെ പ്രതിമാസ യൂട്ടിലിറ്റി, പലചരക്ക് ബില്ലുകൾ, വാടക, ഇൻഷുറൻസ് പ്രീമിയങ്ങൾ, വായ്പാ തവണകൾ എന്നിവ ഉൾപ്പെടുത്തണം. ഒരു എമർജൻസി കോർപ്പസ് ഉപയോഗിച്ച്, നിങ്ങളുടെ മ്യൂച്വൽ ഫണ്ടുകൾ പിൻവലിക്കാൻ നിങ്ങൾ ഒരിക്കലും നിർബന്ധിതരാകില്ല, മാത്രമല്ല അവ അവയുടെ സ്വന്തം വേഗതയിൽ വളരുകയും ചെയ്യും. എന്നാൽ കൂട്ടുകാരേ, ഇന്നത്തേക്ക് ഇത്രമാത്രം. നിങ്ങൾ സ്ഥിരമായി അച്ചടക്കത്തോടെ സേവ് ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഒരു കാര്യം ഓർക്കുക, സ്റ്റോക്ക് മാർക്കറ്റ് ഇൻവെസ്റ്മെന്റിൽ റിസ്ക് എപ്പോഴുമുണ്ട്. അതിനാൽ ഇൻവെസ്റ്റ് ചെയ്യുന്നതിന് മുന്നേ നിങ്ങൾ സ്വയം പഠിക്കുക, കൂടാതെ ഒരു സാമ്പത്തിക ഉപദേഷ്ടാവിന്റെ അഭിപ്രായം തേടുക. പോകുന്നതിനു മുന്നേ ഒരു കാര്യം കൂടി. ഈ പോഡ്‌കാസ്റ്റ് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മാത്രമാണ് നിർമ്മിച്ചിരിക്കുന്നത്, നിക്ഷേപകൻ സ്വന്തം ഗവേഷണവും നടത്തണം. ഇതുപോലുള്ള മറ്റു രസകരമായ പോഡ്‌കാസ്റ്റുകൾ കേൾക്കാൻ ഞങ്ങളുടെ യൂട്യൂബ് ചാനലും മറ്റു സോഷ്യൽ മീഡിയ ചാനലുകളും ഫോളോ ചെയ്യൂ. അടുത്ത പോഡ്‌കാസ്റ്റിൽ കാണും വരെ ഗുഡ് ബൈ, ഹാപ്പി ഇൻവെസ്റ്റിംഗ്! സെക്യൂരിറ്റീസ് മാർക്കറ്റുകളിലെ നിക്ഷേപങ്ങൾ മാർക്കറ്റ് റിസ്കുകൾക്ക് വിധേയമാണ്, നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.
Investments in the securities markets are subject to market risks. Read all the related documents carefully before investing.