How millenial investors can retire in their 30s

Podcast Duration: 7:11
മില്ലെനിയൽ ഇൻവെസ്റ്റേഴ്സിനു അവരുടെ മുപ്പതുകളിൽ എങ്ങനെ വിരമിക്കാൻ കഴിയും. ​ഹലോ കൂട്ടുകാരേ, മില്ലെനിയൽസ് ആൻഡ് ഇൻവെസ്റ്റിംഗിന്റെ ഈ സ്പെഷ്യൽ പോഡ്‌കാസ്റ്റിൽ ഏവർക്കും സ്വാഗതം. നമ്മളിൽ ആർക്കാണ് വേഗം റിട്ടയർ ആയി കുന്നുകളിലും ബീച്ച് ടൗണിലും ഒക്കെ ചിൽ ചെയ്യാൻ ആഗ്രഹമില്ലാത്തത്? പക്ഷെ അത് അത്ര എളുപ്പമല്ല. നമ്മൾ വേഗം റിട്ടയർ അവാൻ ആഗ്രഹിക്കുന്നെകിൽ അതിനായി സാക്രിഫൈസും സേവിങ്‌സും ചെയ്യണ്ടതുണ്ട്. ​യുഎസ്എയിൽ ഒരു മൂമെന്റ് നടക്കുന്നുണ്ടായിരുന്നു. അതിന് കീഴിൽ ധാരാളം കോർപ്പറേറ്റ് പ്രൊഫഷണലുകൾ നേരത്തെ വിരമിക്കുന്നതിനായി ഉത്സാഹത്തോടെ പ്രവർത്തിക്കുന്നു. ​ഈ മൂമെന്റിനെ ഫയർ എന്നാണ് വിളിച്ചിരുന്നത്, ഫിനാൻഷ്യൽ ഇൻഡിപെൻഡൻസ് ആൻഡ് റിട്ടയർ ഏർലി എന്നതിന്റെ ചുരുക്കം. ഈ പ്രസ്ഥാനത്തിന് കീഴിൽ, യുവ കോർപ്പറേറ്റ് പ്രൊഫഷണലുകൾ ലക്ഷ്യമിട്ടത് കഴിയുന്നിടത്തോളം ലാഭിക്കാനും ആ സമ്പാദ്യം ഉപയോഗിച്ച് പിന്നീട് വിരമിക്കലിനുശേഷം സ്വയം ഒരു ജീവിതം സജ്ജമാക്കാനും ആണ്. പേര് സൂചിപ്പിക്കുന്നത് പോലെ രണ്ട് കാര്യങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു പ്രസ്ഥാനം. ഒന്ന്, ഒരാളുടെ സ്വന്തം സാമ്പത്തിക സ്വാതന്ത്ര്യം സ്ഥാപിക്കുക, മറ്റൊന്ന് നേരത്തേ വിരമിക്കൽ. എന്നാൽ ഇതിലും മറ്റനേകം കാര്യങ്ങളുണ്ട്. ​കുറച്ച് ആഴത്തിൽ മനസിലാക്കാം: ​ഫിനാൻഷ്യൽ ഇൻഡിപെൻഡൻസിന്റെ കാര്യത്തിൽ മറ്റു വഴികളേക്കാൾ നിങ്ങളുടെ കാശു നിങ്ങൾക്കായി പ്രവർത്തിക്കണം. നിങ്ങൾക്ക് രണ്ടു തരത്തിൽ കാശു സാമ്പത്തിക്കാം: ഒന്ന് ആക്റ്റീവ് ഇൻകം മറ്റൊന്ന് പാസ്സീവ് ഇൻകം. നിങ്ങളുടെ പാസ്സീവ് ഇൻകം ആക്റ്റീവ് ഇൻകത്തതിനെക്കാൾ കൂടിയാൽ നിങ്ങൾ ഫിനാൻഷ്യലി ഇൻഡിപെൻഡന്റ് ആണെന്ന് പറയാം. നിങ്ങൾ വരുമാനത്തിനായി നിങ്ങളുടെ 9 ടു 5 ജോലിയെ ആശ്രയിക്കുകയാണെങ്കിൽ നേരത്തെയുള്ള റിട്ടയർമെന്റിനായി സേവിംഗ്സ് ഉണ്ടാക്കാൻ ബുദ്ധിമുട്ടാണ്. പാസ്സീവ് ഇൻകം ഉണ്ടാക്കാനുള്ള മൾട്ടിപ്പിൾ സോഴ്സ്സ് തയ്യാറാക്കുകയാണ് വേണ്ടത്. ​പക്ഷെ നിങ്ങൾ ഇതെങ്ങനെ ചെയ്യും? ​ആദ്യമായി , നിങ്ങളുടെ സേവിങ്സ് വരുമാനത്തിന്റെ എത്ര ശതമാനം ആവണം എന്ന് തീരുമാനിക്കുക. വരുമാനത്തിന്റെ 50-70% സേവിങ്‌സിൽ ഇടാമെങ്കിൽ നിങ്ങൾക്ക് വേഗം റിട്ടയർ ആവാനുള്ള സാധ്യതകൾ ഏറെയാണ്. അസാധ്യമല്ലെങ്കിലും ഇത് ബുദ്ധിമുട്ടാണെന്ന് തോന്നുന്നു. ഇത് എളുപ്പമാകുമെന്ന് ആരും പറഞ്ഞിട്ടില്ല. ​രണ്ടാമത്തെ പോയിന്റ് , നിങ്ങളുടെ ആകെ റിട്ടയർമെന്റ് തുക എത്രയാവണം എന്ന് തീരുമാനിക്കുക. നിങ്ങളുടെ വാർഷിക വരുമാനം ഏകദേശം 10 ലക്ഷം രൂപയാണെന്ന് കരുതുക. റിട്ടയർമെന്റ് കോർപ്പസ് നിർണ്ണയിക്കുന്നതിന് ഈ തുകയെ 25 കൊണ്ട് ഗുണിക്കുക. അതിനാൽ, നിങ്ങൾക്ക് 30-35 വരെ വിരമിക്കണമെങ്കിൽ, കുറഞ്ഞത് 2.5 കോടി രൂപ നിങ്ങളുടെ പക്കലുണ്ടായിരിക്കണം. ഇത് ഒരു ഉദാഹരണം മാത്രമാണ്, നിങ്ങളുടെ ജീവിതശൈലി, ചെലവ് മുതലായവയിൽ തുക വ്യത്യാസപ്പെടുന്നു. ​മൂന്നാമത്തെ പോയിന്റ്, നിങ്ങളുടെ ലക്ഷ്യത്തിലെത്താൻ എത്ര സമയമെടുക്കുമെന്നതിനെക്കുറിച്ച് ഒരു പ്ലാൻ ഉണ്ടാക്കുക. ​മൂന്ന് വ്യത്യസ്ത വഴികളിലൂടെ നിങ്ങൾക്ക് ഫയർ രീതിയെ സമീപിക്കാം. ​ആദ്യത്തെ രീതി, നിങ്ങളുടെ സമ്പാദ്യം വർദ്ധിപ്പിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും ലക്ഷ്യമിടണം. ​രണ്ടാമത്തെ രീതി, നിങ്ങൾക്ക് കുറച്ചുകൂടി ചെലവഴിക്കാൻ കഴിയും, എന്നാൽ ഉയർന്ന ചെലവ് കാരണം, നിങ്ങൾക്ക് ആവശ്യമുള്ളത്ര നേരത്തെ വിരമിക്കാൻ കഴിയില്ല. ​മൂന്നാമത്തെ രീതി, നിങ്ങളുടെ സ്റ്റാർട്ടപ്പ് യാത്ര കിക്ക്സ്റ്റാർട്ട് ചെയ്യുന്നതിന് നിങ്ങൾ പരമാവധി ലാഭിക്കാൻ ശ്രമിക്കുക. നിങ്ങളുടെ സ്റ്റാർട്ടപ്പ് വിജയിക്കുകയാണെങ്കിൽ നിങ്ങൾക്ക് നേരത്തെ വിരമിക്കാൻ കഴിയും. സ്റ്റാർട്ടപ്പുകൾ എല്ലായ്പ്പോഴും ആവേശകരമാണ്, ഉയർന്ന അപകടസാധ്യതകളും ഉയർന്ന പ്രതിഫലങ്ങളും ഉണ്ട് താനും. ​ഇവയുടെ കൂടെ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന മറ്റു കാര്യങ്ങളും ഉണ്ട്. ​നിങ്ങൾക്ക് ബന്ധുക്കളിൽ നിന്നും മറ്റും കിട്ടുന്ന ക്യാഷ് ഗിഫ്റ്റുകൾ ചിലവഴിക്കാതിരിക്കുക. ഒരു ഫിക്സഡ് ഡെപോസിറ്റിലോ ഇക്വിറ്റികളിലോ ഡെറ്റ് ഫണ്ടിലോ നിക്ഷേപിക്കുക. ആശയം, ലാഭിക്കുന്ന പണം സമ്പാദിച്ച പണമാണ് എന്നതാണ്. ​കടം കഴിയുന്നത്ര ഒഴിവാക്കുക: നമ്മളിൽ പലരുടെയും വിചാരം ക്രെഡിറ്റ് കാർഡ് വളരെ അത്യാവശ്യമാണെന്നാണ്. എന്നാൽ നമ്മളിൽ പലരും ക്രെഡിറ്റ് കാർഡിനെ നിരുത്തരവാദപരമായി ഉപയോഗിക്കുന്നവരാണ്. തൽഫലമായി പലിശ നിരക്കുകളും ലേറ്റ് പേയ്‌മെന്റ് പിഴകളും വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അഥവാ നിങ്ങൾക്ക് ക്രെഡിറ്റ് കാർഡ് ഉത്തരവാദിത്തത്തോടെയും ജാഗ്രതയോടെയും ഉപയോഗിക്കാൻ അറിയില്ലെങ്കിൽ അതിൽ നിന്നും വിട്ടു നിൽക്കൂ. നിങ്ങളുടെ ചിലവുകൾ കൃത്യമായി നിരീക്ഷിക്കൂ. വരുമാനം കൈയിലെത്തിയാൽ ഉടൻ അവയെ സേവിങ്സിലേക്ക് മാറ്റൂ. ബാക്കിയുള്ളത് ചിലവുകൾക്കായി എടുക്കൂ. ചെലവുകൾക്ക് മുൻഗണന കൊടുക്കാത്ത സേവിങ്‌സിന് മുൻഗണന കൊടുക്കൂ. ഇങ്ങനെ നിങ്ങളുടെ റിട്ടയർമെന്റ് കോർപ്പസ് കൂടും. ​ഉണ്ടായിരിക്കേണ്ട മറ്റൊന്ന് ഇൻഷുറൻസ് ആണ്. ഇൻഷുറൻസ് ഇല്ലാതെ, നിങ്ങളുടെ സമ്പാദ്യം ഒരു മെഡിക്കൽ എമർജൻസിയിൽ തുടച്ചുമാറ്റപ്പെടാം. കൂടാതെ, നിങ്ങൾ മരിച്ചതിനുശേഷം നിങ്ങൾക്ക് വരുമാനം ആവശ്യമുള്ള ആശ്രിതരുണ്ടാകാം. ഇൻഷുറൻസ് ലഭിക്കുന്നത് ഇരട്ടി പ്രാധാന്യമർഹിക്കുന്നു. എമർജൻസി ഫണ്ട് ഉണ്ടാക്കുന്നത് വളരെ ഇമ്പോർട്ടന്റ് ആണ്. ജീവിതം പ്രവചനാതീതമാണ്. എപ്പോൾ എന്ത് സംഭവിക്കുമെന്ന് നമുക്ക് അറിയില്ല. ഒരു സ്ട്രോംഗ് എമർജൻസി ഫണ്ട് നിങ്ങൾക്ക് ബുദ്ധിമുട്ടുകളിൽ വളരെ ഉപകാരപ്പെടും. ​ഒരു ബാക്കപ്പ് പ്ലാൻ തയ്യാറാക്കൂ. നിങ്ങളുടെ പ്ലാൻ പോലെ ആവണം ജീവിതം എന്ന് ഒരു ഉറപ്പും ഇല്ല. ഒരു പ്രശസ്ത സ്പോർട്സ് വ്യക്തിത്വം പറഞ്ഞ പോലെയാണ് ജീവിതം, “മുഖത്ത് കുത്തു കിട്ടുന്നതുവരെ എല്ലാവർക്കും ഒരു പദ്ധതിയുണ്ട്.” എല്ലാർക്കും ഒരു പ്ലാൻ ഉണ്ട്, എന്നാൽ തുടർന്ന് ജീവിതം സംഭവിക്കുന്നു. അതുകൊണ്ട് ഒരു ബാക്കപ്പ് പ്ലാൻ എപ്പോഴും റെഡി ആക്കി വെക്കുക. ​ഒരിക്കലും നിങ്ങളുടെ ഇന്റെരെസ്റ്റ് പിൻവലിക്കരുത്. ഇന്റെരെസ്റ്റിനെ വീണ്ടും ഇൻവെസ്റ്റ് ചെയ്യുക. അങ്ങനെ ഇന്റെരെസ്റ്റിനു നിങ്ങൾക്ക് ഇന്റെരെസ്റ്റ് ലഭിക്കും. ​ഓക്കേ, ഇപ്പോൾ നിങ്ങൾ ഫയറിനായി പാലിക്കേണ്ട നിയമങ്ങൾ നമ്മൾ പൂർത്തിയാക്കി, ഇനി എങ്ങനെ, എവിടെ നിക്ഷേപിക്കണം എന്ന് നോക്കാം. ​നിങ്ങൾ ആശ്രിതരില്ലാത്ത ഒരു യുവ പ്രൊഫഷണലാണെങ്കിൽ: ​നിങ്ങൾ ആശ്രിതരോന്നുമില്ലാത്ത ഒരു യുവ പ്രൊഫഷണലാണെങ്കിൽ നിങ്ങളുടെ പരമാവധി നിക്ഷേപം ഇക്വിറ്റി മാർക്കറ്റുകളിൽ ആയിരിക്കണം. നിങ്ങളുടെ ഇക്വിറ്റി നിക്ഷേപം നിർണ്ണയിക്കാൻ സാധാരണയായി പാലിച്ചു വരുന്ന തമ്പ് റൂൾ 100- നിങ്ങളുടെ പ്രായം എന്നതാണ്. അതായത് , നിങ്ങളുടെ പ്രായം 25 ആണെങ്കിൽ, നിങ്ങളുടെ പോര്ട്ട്ഫോളിയൊയുടെ 75% ഇക്വിറ്റികളിലായിരിക്കണം. ഇത് പൊതുവായ പെരുമാറ്റച്ചട്ടമാണ് ശരിക്ക് നിങ്ങളുടെ റിസ്ക് അപ്പറ്റൈറ് അനുസരിച്ച് വേണം നിങ്ങൾ തീരുമാനിക്കാൻ. ഇവിടെ ഒന്നും ഉറപ്പില്ല. ​അഥവാ, നിങ്ങൾ രണ്ടു കുട്ടികളുള്ള ഒരു വർക്കിംഗ് പ്രൊഫഷണൽ ആണെങ്കിൽ : ​ഈ സാഹചര്യത്തിൽ, നിങ്ങൾക്ക് ക്യാപിറ്റൽ പ്രിസർവേഷൻ കൂടുതൽ ഫോക്കസ് ചെയ്യേണ്ടി വരും. അതിനായി, നിങ്ങൾ ഇക്വിറ്റിയിലെ നിക്ഷേപം കുറയ്ക്കുകയും കടത്തിൽ നിക്ഷേപം വർദ്ധിപ്പിക്കുകയും ചെയ്യേണ്ടി വരും. ​നിങ്ങളുടെ പോർട്ട്‌ഫോളിയോയിൽ 40% ഇക്വിറ്റി സ്കീമുകളിലോ നേരിട്ടുള്ള ഇക്വിറ്റി നിക്ഷേപങ്ങളിലോ 20 ശതമാനം ഇടിഎഫിലും 30 ശതമാനം ഡെറ്റ് ഫണ്ടുകളിലും 10 ശതമാനം ലിക്വിഡ് സ്കീമുകളിലും ഉണ്ടായിരിക്കണം. ​സത്യം പറഞ്ഞാൽ, കർശനമായി പാലിക്കാൻ കഴിയുന്ന കൃത്യമായ ഒരു നിയമവുമില്ല. ഞാൻ നേരത്തെ പറഞ്ഞതുപോലെ, നിങ്ങളുടെ റിസ്ക് അപ്പറ്റൈറ്റും റിസ്ക് ടോളറൻസ് ശേഷിയും അനുസരിച്ച് നിങ്ങളുടെ നിക്ഷേപ പോർട്ട്ഫോളിയോ മാറുന്നു. ​ഒരു കാര്യം കൂടി. സാമ്പത്തിക വിദഗ്ധർ പറയുന്നത് ഏർലി റിട്ടയർ ചെയ്യാൻ ആഗ്രഹിക്കുന്നവർ സ്വയം ആലോചിക്കേണ്ടത് അവർ എന്തുകൊണ്ട് നേരത്തെ റിട്ടയർ ചെയ്യാൻ ആഗ്രഹിക്കുന്നു എന്നുള്ളതാണ്. നിങ്ങൾ പാഷനേറ്റ് ആയ അങ്ങനത്തെ എന്ത് കാര്യമാണുള്ളത്, അത് ചെയ്യുന്നത് വഴി നിങ്ങൾക്ക് കാശുണ്ടാക്കാൻ കഴിയുമോ? അഥവാ 50-60 വരെ ആവേശത്തോടെ ജോലി ചെയ്യാൻ കഴിയുന്ന ഒരു ജോബ് നിങ്ങൾക്ക് കിട്ടിയാൽ നിങ്ങൾക്ക് നേരത്തെ റിട്ടയർ ചെയ്യാൻ തോന്നില്ല. ​അവസാനമായി കൂട്ടുകാരെ, ഓർക്കുക സ്റ്റോക്ക് മാർക്കറ്റ് ഇൻവെസ്റ്മെന്റിൽ റിസ്ക് എപ്പോഴും ഉണ്ട്. ഈ പോഡ്‌കാസ്റ്റ് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മാത്രമാണ് നിർമ്മിച്ചിരിക്കുന്നത്, മാത്രമല്ല നിക്ഷേപകൻ സ്വന്തം ഗവേഷണം നടത്തുകയും വേണം. ​ഇതുപോലെ രസകരമായ പോഡ്‌കാസ്റ്റുകൾ കേൾക്കാൻ ഞങ്ങളുടെ യൂട്യൂബ് ചാനലിലൂടെയും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലൂടെയും ഞങ്ങളെ ഫോളോ ചെയ്യുക. ​അതുവരെ ഗുഡ് ബൈ. ഹാപ്പി ഇൻവെസ്റ്റിംഗ്! ​ഓർക്കുക, ​സെക്യൂരിറ്റീസ് മാർക്കറ്റിലെ നിക്ഷേപം മാർക്കറ്റ് റിസ്കിന് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക. ​ ​