Fundamental Analysis of IT Industry

Podcast Duration: 6:13
പോഡ്‌കാസ്റ്റ് - മേഖലകളുടെ അടിസ്ഥാന വിശകലനം: ഐടി മേഖല ​നമസ്കാരം സുഹൃത്തുക്കളേ, എയ്ഞ്ചൽ വണ്ണിന്റെ ഉൾക്കാഴ്ചയുള്ളതും രസകരവുമായ ഫണ്ടമെന്റൽ അനാലിസിസ് സ്പെഷ്യൽ പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം. ഇന്ന് നമ്മൾ ഈ പോഡ്‌കാസ്റ്റിൽ ചർച്ച ചെയ്യുന്നത് ഈ വർഷത്തെ രണ്ടു പോപ്പുലർ മേഖലകളിൽ ഒന്നായ ഐടി മേഖലയെ കുറിച്ചാണ്. ​എനിക്കറിയാം ഈ പോഡ്‌കാസ്റ്റിനായി മിക്കവാറും പേർ ആകാംക്ഷയിൽ ആയിരിക്കും, ഈ മേഖലയുടെ പോപ്പുലാരിറ്റി കാരണം. എന്നാൽ നമുക്ക് നോക്കാം. ​പാൻഡെമിക് തുടങ്ങിയ ശേഷം മിക്കവാറും ആളുകൾ രണ്ടു മേഖലകളിൽ ഇൻവെസ്റ്റ് ചെയ്യാൻ വളരെ ഉൽസുകാരാണ്, ഫാർമയും ഐടിയും. കോവിഡ്-19 നോട് ബന്ധപ്പെട്ട വാക്‌സിനുകളും മരുന്നുകളും കാരണം ഫാർമ മേഖലയോടുള്ള താല്പര്യം കൂടിയിരിക്കുന്നു. ​ഐടി സെക്ടർ ഇൻവെസ്റ്മെന്റിനുള്ള താല്പര്യം കൂടിയിരിക്കുകയാണ്, കാരണം റിമോട്ട് വർക്കിംഗ് കാരണം ഐടി സൊല്യൂഷൻസിനുള്ള ഡിമാൻഡ് കൂടിയിരിക്കുന്നു. ​എന്നാൽ ഐടി സെക്ടറിന്റെ ഫണ്ടമെന്റൽ അനാലിസിസ് ഒരുമിച്ച് നമുക്ക് നോക്കാം. നിങ്ങൾക്കൊരുപക്ഷേ അറിയുമായിരിക്കും, ഫണ്ടമെന്റൽ അനാലിസിസിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സെക്ടറിലുള്ള വരുമാനവും നഷ്ടവും നോക്കും, അതുപോലെ അടുത്ത കുറച്ച് വർഷത്തേക്കുള്ള സാധ്യതകളും വിലയിരുത്തും. ​മേഖലയെ നമ്മൾ നാല് ഘട്ടങ്ങളായി വിശകലനം ചെയ്യും: ​ആദ്യം നമുക്ക് കണക്കുകൾ നോക്കാം. അതിൽ നിന്ന് സെക്ടറിന്റെ ഇപ്പോഴത്തെ സ്റ്റാറ്റസ് അറിയാൻ കഴിയും. ​പിന്നെ വ്യവസായ അന്തരീക്ഷത്തെ നോക്കാം. ​മൂന്നാമതായി ഐടി സെക്ടറിൽ ഗവണ്മെന്റിന്റെ സംരംഭങ്ങളും സംഭാവനകളും നോക്കാം. ​അവസാനമായി ഐ‌ടി വ്യവസായത്തിലുള്ള സാധ്യതകൾ നോക്കാം. ​പാർട്ട് 1 - ഐടി മേഖലയുടെ ഗ്രോത് സ്റ്റോറി ​2021ൽ ഈ സെക്ടർ രാജ്യത്തിൻറെ ജിഡിപിയിൽ 7.7% സംഭാവന നൽകിയിരുന്നു. എന്നാൽ 2020ൽ, ജിഡിപിയിലേക്കുള്ള അതിന്റെ സംഭാവന യഥാർത്ഥത്തിൽ ഉയർന്നതായിരുന്നു, അത് 8% ആയിരുന്നു. അന്ന് രാജ്യം മുഴുവൻ റിമോട്ട് വർക്കിങ്ങിലേക്ക് കുടിയേറിയിരുന്നതിനാൽ, പുതിയ ക്ലൗഡ് ബേസ്ഡ് ഐടി സൊല്യൂഷനുകളും വെർച്വൽ കോൺഫറൻസിംഗും മൊബൈൽ അപ്ലിക്കേഷനുകളും വ്യാപകമായി സ്വീകരിച്ചിരുന്നുവെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. ഈ വർഷത്തിൽ ഐടി മേഖലയിലെ വരുമാനം 194 ബില്യൺ യുഎസ് ഡോളറായിരിക്കുമെന്നാണ് കണക്കാക്കുന്നത്. ഐടി മേഖല 2021 സാമ്പത്തിക വർഷത്തിൽ ഈ റവന്യൂ ശരിക്കും നേടിയാൽ വർഷാടിസ്ഥാനത്തിൽ വരുമാന വർദ്ധനവ് 2.3% ആയിരിക്കും. ഇന്ത്യൻ സ്വകാര്യ ഇക്വിറ്റി നിക്ഷേപകർക്കും ഐടി മേഖലയിൽ അത്യാവശ്യം താല്പര്യമുണ്ട്. 2020 ൽ ഐടി, ബിപിഎം കേന്ദ്രീകരിച്ച് 400 ഓളം സ്വകാര്യ ഇക്വിറ്റി ഡീലുകൾ ഉണ്ട്. ഈ വര്ഷം അവസാനത്തോടെ ഐടി മേഖലയുടെ കയറ്റുമതിയിൽ ഏകദേശം 1.9 ശതമാനം വളർച്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇത് ശരിക്കും ഉണ്ടായാൽ നമ്മുടെ ഐടി എക്സ്പോർട്ട് വർഷാവസാനത്തോടെ 150 ബില്ല്യണിലെത്തും. ​പാർട്ട് 2 - ഐടി സെക്ടർ എൻവിറോണ്മെന്റ് ​കൂടുതൽ കൂടുതൽ ബിസിനസുകൾ ഐടിയെയും അതിനുള്ളിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെയും ആശ്രയിക്കുന്നത് വർദ്ധിപ്പിക്കുകയാണ്. നിങ്ങൾ ട്രേഡിങ്ങും ഇൻവെസ്റ്മെന്റും ആപ്പിലൂടെ അല്ലെ ചെയ്യുന്നത്? നിങ്ങൾ നിങ്ങളുടെ പേയ്‌മെന്റുകളും ഓൺലൈൻ ആണ് ചെയ്യുന്നത്, ബുക്കിങ്ങുകളും ഓൺലൈൻ ആണ് ചെയ്യുന്നത്, ഇൻഷുറൻസ് ഓൺലൈൻ ചെയ്യുന്നു, ഷോപ്പിംഗ് ആപ്പ് ഉപയോഗിച്ച് ചെയ്യുന്നു, ഫോട്ടോകൾ ഓൺ‌ലൈൻ എഡിറ്റ് ചെയ്യുന്നു, അതിനു വേണ്ടി എഐ ബേസ്ഡ് ആപ്പുകൾ ഉപയോഗിക്കുന്നു. നിങ്ങൾക്ക് സേവനങ്ങൾ നൽകുന്നതിന് ഈ ബിസിനസ്സുകളെല്ലാം ഐടിയെ ആശ്രയിക്കുന്നു. ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന സ്മാർട്ട്‌ഫോണുകളുടെ നുഴഞ്ഞുകയറ്റം നമ്മൾ ഇപ്പോൾ സംസാരിച്ച എല്ലാ സേവനങ്ങളുടെയും ആവശ്യകത വർദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോള ട്രെൻഡുകൾ കണ്ട്‌ ഇന്ത്യൻ കമ്പനികളും ക്‌ളൗഡ്‌ കംപ്യൂട്ടിങ്ങും ക്‌ളൗഡ്‌ ബേസ്ഡ് അക്കൗണ്ടിങ്ങും ഉപയോഗിക്കാൻ തയ്യാറാവുകയാണ്. ഇതെല്ലാം പ്രീ-പാൻഡെമിക്കിൽ തന്നെ തുടങ്ങി. ഇന്ത്യൻ ബിസിനസുകൾക്കിടയിൽ ക്ലൗഡ് കമ്പ്യൂട്ടിംഗ് സ്വീകരിക്കുന്നത് ത്വരിതപ്പെടുത്തുന്നതിന് വർക്ക് ഫ്രം ഹോം ഹാന്ഡികാപ് തന്നെയാണ് സഹായിച്ചത്. അഥവാ നിങ്ങൾക്ക് ആദ്യമേ അറിയില്ലെങ്കിൽ, ക്‌ളൗഡ്‌ കമ്പ്യൂട്ടിങ് എന്നാൽ കമ്പനിയുടെ സെർവർ ഫിസിക്കൽ ആവില്ല മറിച്ച് വെർച്വൽ ആയിരിക്കും. ​പാർട്ട് 3: ഐടി മേഖലയ്ക്കുള്ള സർക്കാർ പിന്തുണ ​സോഫ്റ്റ്‌വെയർ ടെക്നോളജി പാർക്കുകൾക്കും സെസുകൾക്കുമായി ഗവണ്മെന്റ് ഐടി സെക്ടറുകൾക്ക് എക്സ്ടെൻഡഡ്‌ ടാക്സ് ഹോളിഡേയ്‌സ് ഇൻട്രൊഡ്യൂസ് ചെയ്തിരിക്കുന്നു. 2020 നവംബറിൽ, ബിപിഒകൾക്കുള്ള നിയമങ്ങൾ സർക്കാർ അയവുവരുത്തുകയും അത് അവരുടെ ജീവനക്കാരെ റിമോട്ട് വർക്ക് ചെയ്യാൻ അനുവദിക്കുകയും ചെയ്തു. ലോക്ക്ഡൗൺ തുടങ്ങിയപ്പോൾ വ്യവസായം തുടക്കത്തിൽ തന്നെ നിർത്തലായിരുന്നു. ​ഗാർട്ട്നർ എന്നൊരു റിസർച്ച് ഫേം ഉണ്ട്, അത് പ്രത്യേകമായി ഐടി സെക്ടറിൽ സ്പെഷ്യലൈസ്ഡ് ആണ്. ഈ കമ്പനിയുടെ എസ്റ്റിമേറ്റ് പ്രകാരം 2021ൽ ഐടി മേഖലയിലുള്ള ഗവണ്മെന്റ് ചെലവ് 11.4 ശതമാനം വർധിച്ച് 7.3 ബില്യൺ യുഎസ് ഡോളറായി ഉയരുമെന്നാണ്. ​പാർട്ട് 4: ഐടി മേഖലയിൽ കണക്കാക്കിയ വളർച്ചയും സാധ്യതയും ​ജിഡിപിയിൽ ഈ മേഖലയുടെ സംഭാവന 2025 ഓടെ 7.7 ശതമാനത്തിൽ നിന്ന് 10 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഐ‌ബി‌ഇ‌എഫിന്റെ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യൻ ഐടി മേഖലയിൽ 5 ബില്യൺ യുഎസ് ഡോളർ ആഗോള നിക്ഷേപം ഉണ്ടാവാം. ഈ നിക്ഷേപം അടുത്ത 4 വർഷത്തിൽ തന്നെ പ്രതീക്ഷിക്കാം, അതായത് 2025 ഓടെ. ​ഇന്ത്യൻ ഐടി സേവനങ്ങളുടെ, പ്രത്യേകിച്ച് ഔട്ട്സോഴ്‌സ്ഡ് ഐടി സേവനങ്ങൾ ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്നത് യുഎസ്എയും യുകെയുമാണ്. ഈ രാജ്യങ്ങളുടെ ഇക്കണോമിക് റിക്കവറിയോട് കൂടെ ഇന്ത്യയുടെ ഐടി മേഖലയിലും വളർച്ചയും വരുമാനവും വർദ്ധിക്കാൻ സാധ്യതയുണ്ട്. ലോകം മുഴുവനുമുള്ള ഐടി സർവീസസ്, പ്രത്യേകമായി ഔട്ട്സോഴ്സ്ഡ് ഐടി സർവീസസിൽ ഇന്ത്യയുടെ സംഭാവന 50% ഇൽ കൂടുതൽ ആണ്. ഇപ്പോൾ പല രാജ്യങ്ങളിലും സാമ്പത്തിക പ്രതിസന്ധി ആണ്. ലോകമെമ്പാടുമുള്ള കമ്പനികൾ‌ ലോയൽ‌റ്റികൾ‌ മാറ്റിനിർത്തി അവരുടെ ബിസിനസുകൾ‌ നിലനിർത്തുന്നതിന് കുറഞ്ഞ ചെലവിലുള്ള ബദലുകൾ‌ തേടാം. അതുകൊണ്ട് ഇന്ത്യൻ ഐടി സേവനങ്ങൾക്ക് ഡിമാൻഡ് കൂടാം. ചില രാജ്യങ്ങളിൽ ഒരാൾ കാണാനിടയുള്ളതിന്റെ 1/4 ആണ് ഇന്ത്യയിലെ ചെലവ്. ​അതിനാൽ നിങ്ങൾ ഐടി മേഖലയിൽ നിക്ഷേപിക്കണോ? ​സുഹൃത്തേ, ഇതിന്റെ ഉത്തരം നിങ്ങൾ തന്നെയാണ് പറയേണ്ടത്. തീരുമാനമെടുക്കുന്നതിന് മുമ്പ് നിങ്ങളുടെ റിസ്ക് അപ്പറ്റൈറ്റും ഇൻവെസ്റ്റ്മെന്റ് ഹോറൈസണും പരിഗണിക്കുക. സ്റ്റോക്ക് ന്യായമായ വിലയ്ക്ക് ട്രേഡ് ചെയ്യുന്നുണ്ടോ, ഉടൻ തന്നെ വർദ്ധിപ്പിക്കാൻ സാധ്യതയുള്ള ഒന്ന് ആണോ എന്നറിയാൻ പല സ്റ്റോക്കുകളും ഷോർട്ലിസ്റ് ചെയ്ത് അതിന്റെ ടെക്നിക്കൽ അനാലിസിസ് ചെയ്യൂ. മികച്ച വരുമാനം നൽകാനുള്ള കമ്പനിയുടെ കഴിവ് സ്വയം വിലയിരുത്തുന്നതിന് കമ്പനികളുടെ 3 മുതൽ 5 വർഷം വരെയുള്ള സാമ്പത്തിക രേഖകൾ നോക്കണം. ഈ പോഡ്‌കാസ്റ്റ് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മാത്രമാണ് നിർമ്മിച്ചിരിക്കുന്നത്, മാത്രമല്ല നിക്ഷേപകൻ സ്വന്തം ഗവേഷണം നടത്തുകയും വേണം. ​ശരി കൂട്ടുകാരേ, ഇന്ന് നിങ്ങളോട് വിട പറയട്ടെ. നമ്മൾ ഉടൻ തന്നെ കൂടുതൽ മേഖലകളെക്കുറിച്ച് ചർച്ച ചെയ്യും, അതിനാൽ തുടരുക, അപ്‌ഡേറ്റെഡ് ആയിരിക്കുക, ഏറ്റവും പ്രധാനമായി സന്തോഷത്തോടെ ഇരിക്കുക! ​ഇതുപോലുള്ള രസകരമായ പോഡ്‌കാസ്റ്റുകൾക്കായി യൂട്യൂബിലൂടെയും മറ്റ് സോഷ്യൽ മീഡിയ ചാനലുകളിലൂടെയും ഞങ്ങളെ ഫോളോ ചെയ്യൂ. ഇനിയും കാണുന്നത് വരെ ഗുഡ് ബൈ, ഹാപ്പി ഇൻവെസ്റ്റിംഗ്! ​ ​സെക്യൂരിറ്റീസ് മാർക്കറ്റിലെ നിക്ഷേപം മാർക്കറ്റ് റിസ്കിന് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക. ​