Recent developments in the IPO Markets

Podcast Duration: 7:09
എന്തുകൊണ്ടാണ് നിങ്ങൾ ചെറുപ്പത്തിൽ തന്നെ നിക്ഷേപം ആരംഭിക്കേണ്ടത്? ​ഹലോ കൂട്ടുകാരേ, എയ്ഞ്ചൽ വണ്ണിന്റെ മറ്റൊരു മില്ലേനിയൽസ് ആൻഡ് ഇൻവെസ്റ്റിംഗ് സ്പെഷ്യൽ പോഡ്‌കാസ്റ്റിലേക്ക് ഏവർക്കും സ്വാഗതം! ​എല്ലാവരും ചെറുപ്പത്തിൽത്തന്നെ വിരമിക്കാനും അവരുടെ സ്വപ്നങ്ങളുടെ ജീവിതം നയിക്കാനും ആഗ്രഹിക്കുന്നു. എന്നാൽ, നമ്മുടെ വരുമാനം സ്ഥിരമായി ലാഭിക്കുകയും നിക്ഷേപിക്കുകയും ചെയ്താൽ മാത്രമേ അത് സാധ്യമാകൂ എന്ന് നമ്മളിൽ വളരെ കുറച്ചുപേർ മാത്രമേ മനസ്സിലാക്കുന്നുള്ളൂ. ​നമ്മുടെ വളരെയേറെ ശ്രോതാക്കൾ ചെറുപ്പക്കാരാണ്, അവർ കരിയർ തുടങ്ങിയിട്ടേ ഉണ്ടാകൂ. കരിയറിന്റെ തുടക്കത്തിൽ സാലറി കുറവും ചെലവ് കൂടുതലും ആയിരിക്കും. സാലറി കൈയ്യിലേക്ക് വരുമ്പോഴേക്കും വാടക, ഭക്ഷണം, യാത്രാ പോലുള്ള ചിലവുകൾ വരും. ബാക്കിയുള്ളത് നമ്മൾ ചിലവാക്കുകയും ചെയ്യും ലിവിങ് അറ്റ് ദി മൊമെന്റ് എന്നും പറഞ്ഞ്. എന്നാൽ നമ്മളിൽ ചിലരുണ്ട് കാശു ശ്രദ്ധിച്ച് ചിലവാക്കി ബാക്കി കൃത്യമായി ഇൻവെസ്റ്റ് ചെയ്യുന്നവർ. ഇവർ എന്തിനാണിങ്ങനെ ഇൻവെസ്റ്റ് ചെയ്യുന്നത്, ഇങ്ങനെ ഇൻവെസ്റ്റ് ചെയ്യുന്നത് കൊണ്ട് എന്താണ് ഗുണം? വരൂ നോക്കാം. ​അതിനാൽ, കൂടുതൽ ദീർഘിപ്പിക്കാതെ, നിങ്ങൾ നേരത്തെ നിക്ഷേപം ആരംഭിക്കേണ്ടതിന്റെ ആദ്യ കാരണം ​1. ചെറിയ നിക്ഷേപങ്ങൾ ദീർഘകാലത്തേക്ക് വലുതായിത്തീരുന്നു: ​ഒരു കോമൺ സെൻസ് പോയിന്റ് പോലെ തോന്നുന്നു, നോക്കാം. നിങ്ങൾ എത്ര നേരത്തെ ഇൻവെസ്റ്റ് ചെയ്യാൻ തുടങ്ങുന്നോ, അത്രേം കൂടുതൽ വരുമാനം ലഭിക്കാനുള്ള സാധ്യത കൂടുന്നു. ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്ന ഒരു ചെറിയ തുക കുറച്ച് കാലത്തേക്ക് നിക്ഷേപിക്കുന്ന വലിയ തുകയേക്കാൾ മികച്ച വരുമാനം നൽകുന്നു. ​ഉദാഹരണത്തിന്, നിങ്ങൾക്ക് 20 ലക്ഷം രൂപയുടെ സേവിംഗ്സ് കോർപ്പസ് ഉണ്ടാക്കണം എന്ന് വിചാരിക്കുക. നിങ്ങൾ ചെറുപ്പമായത് കൊണ്ട് നിങ്ങളുടെ സേവിങ്സ് ഫിക്സഡ് ഡെപോസിറ്റിൽ ഇടുന്നതിനു പകരം മ്യൂച്വൽ ഫണ്ട്സിൽ ഇടാൻ നിങ്ങൾ തീരുമാനിക്കുന്നു. ​നിങ്ങൾക്ക് 7 വർഷത്തേക്ക് 15,000 രൂപ മാത്രമാണ് പ്രതിമാസം ഇൻവെസ്റ്റ് ചെയ്യേണ്ടി വരിക,12% റിടേണോട് കൂടെ, ഇത് ഒരു നല്ല മ്യൂച്വൽ ഫണ്ടിനായി വളരെ ന്യായമായ റിട്ടേൺ നിരക്കാണ്, നിങ്ങൾക്ക് ആ സമയപരിധിക്കുള്ളിൽ 20 ലക്ഷം രൂപ കോർപ്പസ് ലഭിക്കും. അതേസമയം,നിങ്ങൾ വൈകി ആണ് ഇൻവെസ്റ്റ് ചെയ്യുന്നതെങ്കിൽ, 20 ലക്ഷം രൂപയുടെ അതേ കോർപ്പസ് ഉണ്ടാക്കാൻ 5 വർഷത്തിൽ പ്രതിമാസം 25,000 രൂപ ഇൻവെസ്റ്റ് ചെയ്യേണ്ടി വരും. നോക്കൂ 10,000 രൂപ കൂടുതൽ. ​കണ്ടില്ലേ, നിങ്ങൾക്ക് ഇപ്പോഴും ചെറിയ തുക ഇൻവെസ്റ്റ് ചെയ്ത് വലിയ സ്വപ്‌നങ്ങൾ നേടാനാകും. നിങ്ങൾ നിങ്ങളുടെ ഇരുപതുകളുടെ തുടക്കത്തിലാണെങ്കിൽ ഒരു വീട് വാങ്ങാനോ വിവാഹം കഴിക്കാനോ ആഡംബര കാറോ വിലകൂടിയ ബൈക്കോ വാങ്ങാനോ ആഗ്രഹിക്കുന്നുവെങ്കിൽ, നല്ല വരുമാനം നേടാൻ ഇക്വിറ്റി മാർക്കറ്റിൽ എത്രയും വേഗം നിക്ഷേപം ആരംഭിക്കുക. തുക ചെറുതായാലും നിങ്ങൾക്ക് ഒരു വലിയ സേവിംഗ്സ് കോർപ്പസ് ഉണ്ടാക്കാനായി സാധിക്കും, നിങ്ങൾ സ്ഥിരമായി ഇൻവെസ്റ്റ് ചെയ്യണം എന്ന് മാത്രം. ​2. നിങ്ങൾക്ക് അനുകൂലമായി കോമ്പൗണ്ടിംഗിന്റെ പവർ ഉപയോഗിക്കുക. ​ ​കോമ്പൗണ്ട് ഇന്റെരെസ്റ്റ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കാം. രണ്ടു രീതിയിൽ നിങ്ങൾക്ക് ഇന്റെരെസ്റ്റ് നേടാം. ഒന്ന് സിമ്പിൾ ഇന്റെരെസ്റ്റ് മറ്റൊന്ന് കോമ്പൗണ്ട് ഇന്റെരെസ്റ്റ്. സിമ്പിൾ ഇന്റെരെസ്റ്റിൽ നിങ്ങൾ ആദ്യത്തെ പ്രിൻസിപ്പിൽ അമൗണ്ടിൽ മാത്രമാണ് പലിശ നേടുന്നത്. എന്നാൽ കോമ്പൗണ്ട് ഇന്റെരെസ്റ്റിൽ നിങ്ങൾ ആദ്യത്തെ പ്രിൻസിപ്പിൽ അമൗണ്ടിലും ഇന്റെരെസ്റ്റിലും പലിശ നേടുന്നു. ​ഒരു ഉദാഹരണം നോക്കാം. മൂന്ന് വർഷത്തേക്ക് പ്രതിവർഷം 7% പലിശയ്ക്ക് 10,000 രൂപ നിങ്ങൾ നിക്ഷേപിച്ചുവെന്ന് വിചാരിക്കുക. അങ്ങനെയാണെങ്കിൽ, നിങ്ങളുടെ ഇന്റെരെസ്റ്റ് 2,250 രൂപ ആയിരിക്കും. എന്നാൽ, ഈ കോമ്പൗണ്ടിംഗ് ക്വാർട്ടർലി അല്ലെങ്കിൽ ഹാഫ് ഇയർലി ആയിരുന്നെങ്കിൽ നിങ്ങൾ നേടുന്ന ഇന്റെരെസ്റ്റ് 2,314 രൂപയും 2,293 രൂപയും ആയിരിക്കും. എത്ര നേരത്തെ ഇൻവെസ്റ്റ് ചെയ്യാൻ തുടങ്ങുന്നോ അത്രേം കൂടുതൽ കോംപൗണ്ടിങ് നിങ്ങളെ സഹായിക്കും. ​3. നിങ്ങളുടെ ചെലവ് ശീലങ്ങൾ മെച്ചപ്പെടുത്താൻ നിക്ഷേപങ്ങൾ സഹായിക്കുന്നു ​നമ്മളിൽ പലർക്കും ആവശ്യമില്ലാതെ ചിലവാക്കുന്നതിന്റെ ഒരു ചീത്ത ശീലമുണ്ട്. വീട്ടിൽ ഭക്ഷണം ഉണ്ടാക്കിയാലും ചിലപ്പോൾ പുറത്ത് നിന്ന് ഓർഡർ ചെയ്യും. വീട്ടിലെ ലൈബ്രറിയിൽ വായിക്കാത്ത 10 പുസ്തകങ്ങൾ ഉണ്ടെങ്കിലും വീണ്ടും ഓൺലൈനിൽ ബുക്ക് ഓർഡർ ചെയ്യും. ഉടുക്കാൻ ഒരുപാട് ഡ്രെസ്സുകൾ ഉണ്ടെങ്കിലും വീണ്ടും ഓരോ സീസണിൽ പുതിയത് വാങ്ങും. ക്രെഡിറ്റ് കാർഡിന്റെ അശ്രദ്ധമായ ഉപയോഗം പലരുടെയും ശീലങ്ങൾ വീണ്ടും മോശമാക്കി. ചെറുപ്പം മുതലേ നമ്മൾ നിക്ഷേപിക്കാനും യഥാർത്ഥ സമ്പാദ്യവും പണവും ദീർഘകാലാടിസ്ഥാനത്തിൽ മാത്രമേ നിർമ്മിക്കാൻ കഴിയുകയുള്ളൂവെന്ന് മനസ്സിലാക്കാനും തുടങ്ങിയാൽ, നമ്മൾ ഒരിക്കലും കഠിനാധ്വാനം ചെയ്ത പണം ഉപയോഗശൂന്യമായി ചെലവഴിക്കുകയില്ല. ​ഇത് കേൾക്കാൻ ഉപദേശം പോലെ ഉണ്ടല്ലേ, എന്നാൽ സ്ഥിരവും കൃത്യവുമായ സമ്പാദ്യത്തിലൂടെ മാത്രമേ ഇത് സാധ്യമാകൂ എന്നതാണ് സത്യം, എത്ര ചെറുതാണെങ്കിലും നമുക്ക് സ്വയം ഒരു ഭാഗ്യം ഉണ്ടാക്കാൻ കഴിയും. ചെറുപ്പം മുതലേ പതിവായി നിക്ഷേപം ആരംഭിക്കുന്നവർക്ക് കരിയർ മാറ്റുന്നതിനും പുതിയ വഴികൾ എക്‌സ്‌പ്ലോർ ചെയ്യുന്നതിനും ജോലി ഉപേക്ഷിക്കുന്നതിനും കൂടുതൽ വിദ്യാഭ്യാസം നേടുന്നതിനും പിന്നീടുള്ള ജീവിതത്തിൽ ഒരു ഓപ്ഷൻ ഉണ്ട്. സമ്പാദ്യമില്ലാത്ത ആളുകളുമായി ഇത് താരതമ്യം ചെയ്യുക. അവർക്ക് ഇപ്പോഴുള്ള ബോറൻ ജോലിയിൽ തുടരുകയല്ലാതെ മറ്റൊരു ഓപ്ഷൻ ഇല്ല. ഓവർസീസ് പഠിക്കാൻ പോകാൻ ഉള്ള സമ്പാദ്യവുമില്ല.ജോലി ചെയ്യുന്ന നിരവധി യുവ പ്രൊഫഷണലുകൾ തങ്ങൾ ചെറുപ്പമാണെന്നും ജീവിതം ആസ്വദിക്കാനുള്ള സമയമാണിതെന്നും കരുതി സമ്പാദിക്കാൻ ചിന്തിക്കുന്നേ ഇല്ല. ​പലരുടെയും തെറ്റിദ്ധാരണ സേവിങ്സ് ചെയ്യുക എന്നാൽ ജീവിതം ആസ്വദിക്കാതിരിക്കുക എന്നാണ്. എന്നാൽ അങ്ങനെ അല്ല. സേവിങ്സ് എന്നാൽ കൂട്ടുകാരുടെ കൂടെ പുറത്തൊന്നും പോകാതെ റൂമിൽ അടച്ചിരുന്ന് ഒന്നിലും ചെലവാക്കാതെ ഇരിക്കുക എന്നല്ല. സേവിങ്സ് എന്നാൽ, നിങ്ങൾ സാധാരണയായി മാസത്തിൽ 4 ഔട്ടിങ്ങിനു പോകാറുണ്ടെങ്കിൽ അത് കുറച്ച് 2 ആക്കുക. ഹോട്ടലിൽ മാസം 4,000 രൂപ ചിലവാക്കുന്നെങ്കിൽ അത് കുറച്ച് 2000 ആക്കാൻ ശ്രമിക്കുക. ഇനി നിങ്ങൾ ബുക്കുകളിലും ഡ്രെസ്സുകളിലും കൂടുതൽ ചിലവാക്കുന്നുണ്ടെങ്കിൽ സെയിൽ സീസണ് വേണ്ടി വെയിറ്റ് ചെയ്ത് ചീപ് റേറ്റിൽ വാങ്ങുക. ഇന്ന് തന്നെ സേവിങ്സ് തുടങ്ങിക്കോളൂ. അങ്ങനെ നിങ്ങളുടെ നാളെ ഇന്നത്തേക്കാളും നല്ലതായി തീരും. ​ 4. നേരത്തെ നിക്ഷേപിക്കുന്നത് നിങ്ങളുടെ റിസ്ക് എടുക്കാനുള്ള ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു ​നിങ്ങൾ ചെറുപ്പമാണെങ്കിൽ നിങ്ങളുടെ കൂടുതൽ സേവിങ്‌സും ഇക്വിറ്റി മാർക്കറ്റിൽ നിക്ഷേപിക്കാൻ സാധിക്കും.ഇക്വിറ്റി മാർക്കറ്റിൽ റിസ്ക് കൂടുതലാണ്, എന്നാൽ ദീർഘകാല നിക്ഷേപകർക്ക് റിട്ടേൺസും കൂടുതൽ ആയിരിക്കും. പ്രായമാകും തോറും നമ്മുടെ റിസ്ക് അപ്പറ്റൈറ്റ് കുറയും, നമ്മൾ കൂടുതൽ ക്യാപിറ്റൽ പ്രിസർവേഷനിലേക്ക് ഫോക്കസ് ചെയ്യും. അങ്ങനെ നമ്മൾ ഡെബ്റ്റ്‌ ഇൻവെസ്റ്റ്മെന്റിലേക്ക് പോകും, അവിടെ നമുക്ക് 7-8% വരെ വരുമാനം ലഭിക്കും എന്നാൽ അതെ സമയം ഇക്വിറ്റി മാർക്കറ്റിലും മ്യൂച്വൽ ഫണ്ടുകളിലും നിന്ന് 12-15 ശതമാനമായിരുന്നു. നമ്മുടെ നേരത്തെ ഉള്ള ഇൻവെസ്റ്റ്മെന്റ് നമ്മളെ മധ്യവയസ്സിൽ സഹായിക്കും. ആ സമയത്താണ് ധാരാളം പ്രൊഫഷണലുകൾ അവരുടെ തൊഴിൽ പ്രൊഫൈലുകളിൽ വിരസതയോ ക്ഷീണമോ താൽപ്പര്യമില്ലാത്തവരോ ആയിത്തീരുകയും കൂടുതൽ പഠിക്കാനോ മറ്റ് വഴികൾ പര്യവേക്ഷണം ചെയ്യാനോ അല്ലെങ്കിൽ ജീവിതത്തിൽ അവരുടെ യഥാർത്ഥ കോളിംഗ് പിന്തുടരാനോ ആഗ്രഹിക്കുന്നത്. ​ബോട്ടം ലൈൻ- ​100 കാര്യങ്ങളിൽ നിന്ന് ഒന്ന് - ഇൻവെസ്റ്റ് ചെയ്യാൻ തുടങ്ങൂ, ഇന്ന് തന്നെ, ഇപ്പോൾ തന്നെ. പോയ സമയം പോയത് തന്നെയാണ്. കുറഞ്ഞ തുക ആയാലെന്ത്, ഇൻവെസ്റ്റ് ചെയ്യാൻ തുടങ്ങൂ. എനിക്കുറപ്പുണ്ട് കുറച്ച് നാളത്തെ കൃത്യമായ ഇൻവെസ്റ്റ്മെന്റ് വഴി നിങ്ങൾക്ക് നല്ല വരുമാനം ഉണ്ടാക്കാൻ സാധിക്കും. ​അവസാനമായി ഈ കാര്യം ഓർമ്മയിൽ വയ്കുക, സ്റ്റോക്ക് മാർക്കറ്റ് ഇൻവെസ്റ്മെന്റിൽ റിസ്ക് എപ്പോഴുമുണ്ട്. ഈ പോഡ്‌കാസ്റ്റ് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മാത്രമാണ് നിർമ്മിച്ചിരിക്കുന്നത്, മാത്രമല്ല നിക്ഷേപകൻ സ്വന്തം ഗവേഷണം നടത്തുകയും വേണം. ​ഇതുപോലുള്ള രസകരമായ പോഡ്‌കാസ്റ്റുകൾക്കായി ഞങ്ങളെ യൂട്യൂബിലൂടെയും മറ്റ് സോഷ്യൽ മീഡിയ ചാനലുകളിലൂടെയും ഫോളോ ചെയ്യുക. ​വീണ്ടും അടുത്ത പോഡ്‌കാസ്റ്റിൽ കാണാം. അതുവരെ ഗുഡ് ബൈ, ഹാപ്പി ഇൻവെസ്റ്റിംഗ്! ​സെക്യൂരിറ്റീസ് മാർക്കറ്റിലെ നിക്ഷേപം മാർക്കറ്റ് റിസ്കിന് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക. ​