What to do when the stock market crashes? | Malayalam

Podcast Duration: 05:32

ഹായ് ഫ്രണ്ട്‌സ് ! ഏയ്ഞ്ചൽ ബ്രോക്കിങ്ങിന്റെ ഈ പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം. ​സുഹൃത്തുക്കളെ, സ്റ്റോക്ക് മാർക്കറ്റിൽ മുകളിലേക്കും താഴേക്കും ഉള്ള പോക്ക് ഉണ്ടായിക്കൊണ്ടേയിരിക്കും. എന്നാൽ ഒരു സ്റ്റോക്ക് മാർക്കറ്റ്‌ തകർച്ചയിൽ നിങ്ങൾ എന്തുചെയ്യും? അത്ര എളുപ്പത്തിൽ കടന്നു പോവാൻ ബുദ്ധിമുട്ടാണ്. കഴിഞ്ഞ വര്ഷം സെൻസെക്സ് ക്രാഷ് ആയി 40% ഇൽ അധികം താണപ്പോൾ മിക്ക നിക്ഷേപകർക്കും അതിനോട് ശരിയായി പ്രതികരിക്കാൻ കഴിഞ്ഞില്ല. അഞ്ച് വർഷത്തിലേറെയായി സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപം നടത്തിക്കൊണ്ടിരുന്ന തന്റെ സഹപ്രവർത്തകരായ പ്രിയ, ശിഖർ എന്നിവരുമായുള്ള ചർച്ചയെക്കുറിച്ച് എന്റെ സുഹൃത്ത് കരൺ അടുത്തിടെ എന്നോട് പറയുകയായിരുന്നു. മ്യൂച്വൽ ഫണ്ടുകൾ, സ്റ്റോക്ക് പർച്ചേസുകൾ എന്നിവയിലൂടെ ഇക്വിറ്റി മാർക്കറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള ധാരാളം സമ്പാദ്യം രണ്ടുപേർക്കും ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം സ്റ്റോക്ക് മാർക്കറ്റ് തകർച്ചയ്ക്ക് ശേഷം അവരിലൊരാൾ വിജയിക്കുകയും മറ്റെയാൾക്ക് ജീവിതകാലം മുഴുവൻ സമ്പാദിച്ചവ നഷ്ടപ്പെടുകയും ചെയ്തു - കൃത്യമായി പറഞ്ഞാൽ അഞ്ച് വർഷത്തെ സമ്പാദ്യം. ഒരുപോലുള്ള ഇൻവെസ്റ്റ്മെന്റ് പ്രൊഫൈലുകളിൽ നിന്ന് എന്തുകൊണ്ടാണ് ഇത്ര വ്യത്യസ്തമായ ഫലങ്ങൾ‌ ഉണ്ടായതെന്ന് നിങ്ങൾക്ക് ഊഹിക്കാമോ? സുഹൃത്തുക്കളേ, നമ്മൾ ഇപ്പോൾ അതാണ് കണ്ടെത്താൻ പോകുന്നത്. കൂടാതെ, ഒരു സ്റ്റോക്ക് മാർക്കറ്റ് തകർച്ചയിൽ ശ്രദ്ധിക്കേണ്ട 3 കാര്യങ്ങളും ഞാൻ നിങ്ങളോട് പറയുന്നുണ്ട്. ​ഒന്നിൽ നിന്ന് തുടങ്ങാം - അതായത് ക്ഷമയോടെ ഇരിക്കുക. ​സുഹൃത്തുക്കളെ സ്റ്റോക്ക് മാർക്കറ്റ് തകർച്ചയുടെ സമയത്ത് പരിചയസമ്പന്നനായ നിക്ഷേപകന് ഒരിക്കലും അവരുടെ ക്ഷമ നഷ്ടപ്പെടുന്നില്ല.സത്യത്തിൽ സ്റ്റോക്ക് മാർക്കറ്റ് ഇടിവിന്റെ സമയത്താണ് നിങ്ങൾ ശരിക്കും ക്ഷമയോടെ ഇരിക്കേണ്ടത്. കാരണം സ്റ്റോക്ക് മാർക്കറ്റ് ഇൻഡെക്സുകളുടെ ഹിസ്റ്റോറിക്കൽ ചാർട്ട് അതായത് 30 മുതൽ 100 വർഷം വരെയുള്ളത് നോക്കുകയാണെങ്കിൽ നിങ്ങൾക്ക് ഒരു കോമൺ ട്രെൻഡ് കാണാൻ കഴിയും. ഓരോ ക്രാഷിനുശേഷവും സ്റ്റോക്ക് മാർക്കറ്റിന്റെ വീണ്ടെടുക്കലാണ് ആ ട്രെൻഡ്. ചരിത്രത്തിൽ ഒരുപാട് സ്റ്റോക്ക് മാർക്കറ്റ് തകർച്ചകൾ ഉണ്ടായിട്ടുണ്ട്. എല്ലാ തകർച്ചയിലും, മിക്കവാറും നിക്ഷേപകർക്ക് ദീർഘകാലത്തേക്ക് ചിന്തിക്കാൻ കഴിഞ്ഞിട്ടില്ല. ദീർഘകാലത്തേക്ക് നോക്കുന്ന ഒരാൾക്ക് എപ്പോഴും അറിയാം സ്റ്റോക്ക് മാർക്കറ്റ് തകർച്ച താൽക്കാലിക തിരിച്ചടിയാണെന്ന്, ഈ കൊടുങ്കാറ്റ് കടന്നുപോയതിനുശേഷം കർവ് വീണ്ടും മുകളിലേക്ക് ഉയരും. ​അതുപോലെ, പ്രിയയുടെയും ശിഖറിന്റെയും മാർക്കറ്റ് എക്സ്‌പീരിയൻസിനെ കുറിച്ചറിയാൻ നിങ്ങൾ ക്യൂരിയസ് ആണോ അല്ലയോ? ഞാൻ ആയിരുന്നു! അടുത്ത പോയിന്റിൽ നിന്ന് നിങ്ങൾ മനസ്സിലാക്കും പരിചയസമ്പന്നരായ ഈ രണ്ട് നിക്ഷേപകർക്ക് കാര്യങ്ങൾ എങ്ങനെ മാറിയെന്ന്. ​പോയിന്റ് നമ്പർ 2 - ഒരിക്കലും വിൽക്കരുത്. ​നിങ്ങൾ ഒരു എക്സ്പീരിയൻസ്ഡ് ഇൻവെസ്റ്റർ ആണെങ്കിൽ ഒന്നാമത്തെയും രണ്ടാമത്തെയും പോയിന്റുകൾ തമ്മിൽ ഒരു വ്യത്യാസവും നിങ്ങൾക്ക് കാണാൻ കഴിയില്ല. കാരണം സ്റ്റോക്ക് മാർക്കറ്റ് തകർച്ചയുടെ സമയത്ത് നിക്ഷേപകർ വിൽക്കുന്നത് അവർ പേടിക്കുമ്പോഴാണ്,അതായത് അവരുടെ ക്ഷമ നശിക്കുമ്പോൾ. എന്നാൽ ഒരു ക്രാഷ് സമയത്ത് നിങ്ങൾ യഥാർത്ഥത്തിൽ ചെയ്യേണ്ടത് നിങ്ങൾക്ക് പണം അത്യാവശ്യമെങ്കിൽ മാത്രം വിൽക്കുക എന്നതാണ്. ശരിക്ക് അങ്ങനെയൊരു അത്യാവശ്യ സമയത്തേക്ക് മറ്റൊരു എമർജൻസി ഫണ്ട് മാറ്റിവെക്കേണ്ടതാണ്. എന്നാൽ നിങ്ങൾക്ക് ആ പണം അത്യാവശ്യമുണ്ടെങ്കിൽ, തികച്ചും ആവശ്യമുള്ളത്ര മാത്രം പിൻവലിക്കുക. കൂടാതെ ഈ പണം അത്യാവശ്യത്തിനു മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നിങ്ങളുടെ ഓഹരികൾ വിൽക്കാതെ നിങ്ങൾക്ക് പോകാൻ കഴിയുമെങ്കിൽ, ഒരിക്കലും വിൽക്കരുത്- എന്റെ സുഹൃത്തുക്കൾക്കായി ഞാൻ ഇത് ആവർത്തിക്കുന്നു - മാർക്കറ്റ് ഇടിഞ്ഞാൽ ഒരിക്കലും അത് ചെയ്യരുത്. അതായത് സ്റ്റോക്ക് മാർക്കറ്റ് ഇടിവിനു ശേഷം നിങ്ങൾ വില്കുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ സമ്പാദ്യത്തിൽ നിങ്ങൾ ചെയ്യുന്ന ഏറ്റവും മോശമായ ഡീൽ ആയിരിക്കും അത്. കാരണം ഒരു ഇടിവിൻറെ സമയത്ത് മിക്കവാറും സ്റ്റോക്കുകൾ അവയുടെ ഏറ്റവും കുറഞ്ഞ വിലയിൽ എത്തിയിരിക്കും. വാസ്തവത്തിൽ, ചില ഓഹരികളിൽ നിങ്ങളുടെ നിക്ഷേപങ്ങൾക്ക് അവയുടെ മൂല്യത്തിന്റെ അമ്പത് ശതമാനം പോലും നഷ്ടപ്പെടാം. എന്നാൽ- ഇവിടെയാണ് ആദ്യത്തെ പോയിന്റ് യൂസ്ഫുൾ ആവുന്നത് - നിങ്ങൾ ശാന്തത പാലിക്കുകയാണെങ്കിൽ, ഈ ഓഹരികൾ കാലക്രമേണ കുതിച്ചുകയറാൻ സാധ്യതയുണ്ട്, കൂടാതെ ഇക്കോണമി വീണ്ടെടുക്കപ്പെട്ടുകഴിഞ്ഞാൽ സ്റ്റോക്കുകളിലെ നിങ്ങളുടെ മൂല്യവും നേട്ടങ്ങളും വീണ്ടെടുക്കാൻ നിങ്ങൾക്ക് കഴിയും. ​പ്രിയയും ശിഖറും ഈ ഒരു കാര്യത്തിൽ വളരെ വ്യത്യസ്ത കാര്യങ്ങളാണ് ചെയ്തത്. ശിഖർ പേടിച്ച് തന്റെ പോർട്ട്ഫോളിയോ വിറ്റു.സത്യത്തിൽ അഞ്ചുവർഷത്തെ സമ്പാദ്യത്തിൽ 20 ശതമാനത്തിലധികം നഷ്ടവുമായി അദ്ദേഹം നിക്ഷേപത്തിൽ നിന്ന് പുറത്തുകടന്നു. ആ ഒരു നിമിഷത്തിന്റെ ചൂടിൽ അദ്ദേഹം പേടിച്ചത് കൊണ്ട് മാത്രം. പ്രിയയുടെ കഥ കേട്ട് അവൻ ശരിക്കും അമ്പരന്നുപോയി, പിന്നീട് തന്റെ തീരുമാനത്തിൽ ഖേദിച്ചു. എന്തുകൊണ്ടെന്ന് നിങ്ങൾ കാണും. ​പോയിന്റ് 3 ലേക്ക് പോകാം - അതായത് ശരിയായ ഓഹരികൾ വാങ്ങുക. ​കൂട്ടുകാരെ, സ്റ്റോക്ക് മാർക്കറ്റ് ഇടിവിന്റെ സമയത്ത് നിങ്ങൾക്ക് മിക്ക സ്റ്റോക്കുകളും അതിന്റെ 3, 5 അല്ലെങ്കിൽ 10 വർഷത്തെ ഏറ്റവും കുറഞ്ഞ വിലകളിൽ കാണാം. ചില ഓഹരികൾ ഏറ്റവും കുറഞ്ഞ വിലയ്ക്ക് വാങ്ങാനുള്ള നല്ല അവസരമാണിത്. അഥവാ നിങ്ങൾ എക്സ്‌പേർട്ടുകളുടെ ട്രേഡിങ്ങ് സ്വഭാവം നോക്കിയാൽ നിങ്ങളുടെ വ്യാപാരത്തിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പണമിടപാടുകൾ നടത്താനുള്ള അവസരങ്ങളായി സ്റ്റോക്ക് മാർക്കറ്റ് ക്രാഷുകൾ കാണാൻ നിങ്ങൾ തുടങ്ങും. കാരണം ഒരു വർഷത്തിനുശേഷം അല്ലെങ്കിൽ രണ്ട് വർഷത്തിന് ശേഷം, റിക്കവറിയുടെ സമയത്ത് സ്റ്റോക്കുകൾ വീണ്ടും കുതിച്ചുയരുന്നു. ക്രാഷിന് മുമ്പുള്ള നിലവാരത്തിലേക്ക് അവ എത്തിക്കുകയാണെങ്കിൽപ്പോലും, നിങ്ങൾക്ക് നല്ല ലാഭം കിട്ടും. പ്രിയ കൃത്യമായി ചെയ്തത് ഇതാണ്. അവളുടെ കയ്യിൽ ബാങ്ക് അക്കൗണ്ടിൽ കുറച്ച് എക്സ്ട്രാ ക്യാഷ് ഉണ്ടായിരുന്നു. ചില സ്റ്റോക്കുകളും ഇൻഡെക്സ് ഫണ്ടുകളും വാങ്ങാൻ അവൾ അത് ഉപയോഗിച്ചു. സ്റ്റോക്ക് മാർക്കറ്റുകൾ റിക്കവർ ആയപ്പോൾ ,അവളുടെ യഥാർത്ഥ നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം വീണ്ടെടുക്കുക മാത്രമല്ല, അവളുടെ പുതിയ സ്ഥാനങ്ങളിൽ നിന്ന് കനത്ത ലാഭം നേടുകയും ചെയ്തു. ​കൂട്ടുകാരെ, സ്റ്റോക്ക് മാർക്കറ്റ് തകർച്ച അറിവില്ലാത്ത ഒരു ഇൻവെസ്റ്ററിനു വിഷമമുള്ള സമയമാണ് എന്നാൽ എക്സ്പീരിയൻസ്ഡ് നിക്ഷേപകർക്ക് അത് അവസരങ്ങളായാണ് തോന്നുക.കൂൾ അല്ലെ! നിങ്ങളുടെ ഗെയിമിൽ ഒരു പ്രൊഫഷണലാകാൻ, ഒരു സ്റ്റോക്ക് മാർക്കറ്റ് തകർച്ചയിലൂടെ സഞ്ചരിക്കുമ്പോൾ ഈ മൂന്ന് മന്ത്രങ്ങളും മറക്കരുത്. ​കൂട്ടുകാരെ ഇന്നത്തെ പോഡ്‌കാസ്റ്റിൽ ഇത്ര മാത്രം.ഞാൻ കുറച്ച് സ്റ്റോക്ക് മാർക്കറ്റ് ന്യൂസ് കാണാൻ പോവുന്നു. ​അടുത്ത പോഡ്‌കാസ്റ്റിൽ കാണാം. അതുവരെ ഏയ്ഞ്ചൽ ബ്രോക്കിങ്ങിൽ നിന്ന് വിട . ഹാപ്പി ഇൻവെസ്റ്റിംഗ്! ​നിക്ഷേപങ്ങളും സെക്യൂരിറ്റീസ് മാർക്കറ്റുകളും മാർക്കറ്റ് റിസ്കിന് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക. ​ നിക്ഷേപങ്ങളും സെക്യൂരിറ്റീസ് മാർക്കറ്റുകളും മാർക്കറ്റ് റിസ്കിന് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.