കുറഞ്ഞ പണമുപയോഗിച്ച് സ്റ്റോക്കുകളിൽ നിക്ഷേപിക്കുന്നത് വിശദീകരിക്കുന്നു
ഹായ് ഫ്രണ്ട്‌സ്, ഏയ്ഞ്ചൽ ബ്രോക്കിങ്ങിന്റെ ഈ പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം. സുഹൃത്തേ, നിങ്ങൾ ഒരു ഫ്രഷർ ആയിരുന്നപ്പോൾ നിങ്ങളുടെ ആദ്യ ജോലി അന്വേഷിച്ച സമയം ഓർക്കുന്നുണ്ടോ? ആർക്കും ഫ്രെഷർസിനെ ആവശ്യമില്ല. എന്നാൽ ആരും ഒരു ഫ്രെഷറെ നിയമിക്കുന്നില്ലെങ്കിൽ, ഫ്രെഷർ ഫ്രെഷർ ആയിത്തന്നെ തുടരില്ലേ ? ഇതിനെ ക്യാച്ച് -22 സിറ്റുവേഷൻ എന്ന് വിളിക്കുന്നു. ചില സമയങ്ങളിൽ, ആളുകൾ സ്റ്റോക്ക് മാർക്കറ്റ് ഉപദേശം നൽകുമ്പോൾ, എനിക്ക് ഒരു ക്യാച്ച് 22 സാഹചര്യം ആയിട്ട് തോന്നാറുണ്ട്. സർപ്ലസ് അല്ലെങ്കിൽ എക്സസ് ആയ വരുമാനം ഉപയോഗിച്ച് മാത്രം നിക്ഷേപിക്കാൻ അവർ നിങ്ങളോട് പറയുന്നു. എങ്ങനെയെങ്കിലും സ്വന്തം പണം അവനവനു സമ്പാദിക്കാനായി കഴിയുന്നില്ലെങ്കിൽ ഈ മിച്ച വരുമാനം എവിടെ നിന്ന് ലഭിക്കും? മിച്ച വരുമാനം ചെറുപ്പക്കാരായ ശമ്പളക്കാരിൽ വളരെ അപൂർവമായി മാത്രമേ ഉണ്ടാവൂ എന്ന് തോന്നുന്നു - കാരണം, പലപ്പോഴും വാടക കൊടുക്കണം, സാധാരണയായി സബ്‌സ്‌ക്രിപ്‌ഷനുകളും മറ്റ് മന്ത്‌ലി പേയ്‌മെന്റുകളും ഉണ്ട്, കൂടാതെ വസ്ത്രങ്ങൾ, ഷൂകൾ, ആക്സസറികൾ എന്നിവപോലുള്ള മറ്റ് വാങ്ങലുകളും അവർ എപ്പോഴും ചെയ്യുന്നു. സമ്മാനങ്ങൾ, ട്രീറ്റുകൾ പോലുള്ള മറ്റ് ചിലവുകൾ എന്നിവ തത്കാലം പറയുന്നില്ല. ഇപ്പോൾ സാനിറ്റൈസർ, ഫെയ്സ് മാസ്കുകൾ എന്നിവയും നമ്മൾ ഉപയോഗിക്കുന്നതനുസരിച്ച് ചിലവേറി. അപ്പോൾ ഈ സർപ്ലസ് ഫണ്ടുകൾ എവിടെ നിന്ന് വരും? മാക്സ് ടു മാക്സ്, ശമ്പളമുള്ള ചെറുപ്പക്കാർക്ക് ബാക്കി വരുന്ന വളരെ ചെറിയ തുക സ്റ്റോക്കുകളിൽ നിക്ഷേപിക്കാം. സർപ്ലസ്-ഷേംപ്ലസ് ഒന്നുമില്ല. ഒരു ചെറിയ തുക ഉപയോഗിച്ച് ഓഹരി വിപണിയിൽ നിക്ഷേപം നടത്താൻ കഴിയുമോ? കഴിയും, അതെ ... നിങ്ങൾക്ക് ഇത് ചെയ്യാൻ കഴിയും. എങ്ങനെയെന്ന് നമുക്ക് നോക്കാം: ഒന്നാമതായി - മിച്ച മൂലധനത്തിൽ മാത്രം നിക്ഷേപിക്കാൻ ആളുകൾ നിങ്ങളോട് പറയുന്നത് എന്തുകൊണ്ട്? വളരെയധികം സാമ്പത്തിക പ്രതിബദ്ധതകളില്ലാത്ത, നിങ്ങളുടെ മുന്നിൽ നല്ലൊരു കരിയറും സ്ഥിരമായ വരുമാനവുമുള്ള ചെറുപ്പക്കാരാണ് നിങ്ങൾ എങ്കിൽ, ഇത് നിങ്ങൾക്ക് ബാധകമാകില്ല. കുട്ടികളുടെ ഫീസ് അടക്കണം, വീട് നടത്തണം, നല്ലൊരു ജോലി ഇല്ല ഇങ്ങനെയുള്ള സഹചര്യങ്ങളിൽ ആരെങ്കിലും ലോണിന് ഇഎംഐ അടയ്‌ക്കുന്നതായി സങ്കൽപ്പിക്കുക. അങ്ങനെയൊരാൾക്ക് ഓഹരിവിപണിയിൽ പണം മുടക്കാൻ കഴിയില്ല, മാത്രമല്ല അവന്റെ നിക്ഷേപത്തിൽ ചിലത്, അല്ലെങ്കിൽ എല്ലാം നഷ്ടപ്പെടുമെന്ന റിസ്ക് തീർച്ചയായും താങ്ങാൻ കഴിയില്ല. ഓഹരിവിപണിയിൽ റിസ്ക് ഒഴിവാക്കാനാവില്ല - റിസ്ക് കുറയ്‌ക്കാനും നിയന്ത്രിക്കാനും ലഘൂകരിക്കാനും കഴിയും, പക്ഷേ അത് ഒഴിവാക്കാനാവില്ല. സ്ഥിരമായ വരുമാനം അത്യാവശ്യമാണ്. നിങ്ങൾക്ക് സ്ഥിരമായ ഒരു വരുമാനമുണ്ടെങ്കിൽ, നിങ്ങൾക്ക് സ്റ്റോക്ക് മാർക്കറ്റിൽ നിന്ന് നഷ്ടം നേരിടേണ്ടിവന്നാലും, അടുത്ത ശമ്പളം ഉപയോഗിച്ച് നിങ്ങളുടെ ചെലവുകൾ കൈകാര്യം ചെയ്യാൻ കഴിയും. നിങ്ങൾക്ക് സ്ഥിരമായ ഒരു ജോലിയുണ്ടെങ്കിൽ, 5000 രൂപയോ 15000 രൂപയോ ഉപയോഗിച്ച് ഞാൻ നിക്ഷേപം നടത്തുമെന്ന് നിങ്ങൾ തീരുമാനിച്ചിട്ടുണ്ടെങ്കിൽ… നിങ്ങൾ എത്ര തുക നീക്കിവച്ചാലും, നിങ്ങൾക്ക് നന്നായി പ്രവർത്തിക്കാൻ എന്താണ് വഴി? ചെറിയ തുക ഉപയോഗിച്ച് നിക്ഷേപം ആരംഭിക്കുന്നതിനുള്ള ചില വഴികൾ ഇതാ. സുഹൃത്തേ, ഇൻവെസ്റ്റ്മെന്റ് സൈസ് ഉണ്ട്, ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിയും പ്രധാനമാണ്. ഒരു സ്മാർട്ട് സ്ട്രാറ്റജിയിലൂടെ നിങ്ങൾക്ക് 500 രൂപ 50,000 രൂപയോ അതിൽ കൂടുതലോ ആക്കാൻ കഴിയും, എന്നാൽ ഒരു സ്ട്രാറ്റജിയും ഇല്ലെങ്കിൽ നിങ്ങൾക്ക് 50,000 രൂപ 500 രൂപയോ അതിൽ കുറവോ ആയിപ്പോകും. ഇത് ഒരു ഉദാഹരണം മാത്രമാണ്. അതിനാൽ ശരിയായ സ്റ്റോക്ക് മാർക്കറ്റ് നീക്കങ്ങൾ ശ്രദ്ധിക്കുക - നിങ്ങൾക്ക് നിക്ഷേപിക്കാൻ വലിയ മൂലധനം ഉള്ളപ്പോഴും ഈ നിയമങ്ങളിൽ പലതും ബാധകമാണ്. 1. നിങ്ങൾക്ക് കോമ്പറ്റിറ്റിവ് ഫീസ് ഓഫർ ചെയ്യുന്ന ഒരു ഓൺലൈൻ സ്റ്റോക്ക് ബ്രോക്കറെ തിരഞ്ഞെടുക്കുക. സുഹൃത്തുക്കളേ, നിങ്ങൾ ചെറിയ തുകയിൽ നിക്ഷേപിക്കുമ്പോൾ നിങ്ങൾക്ക് 24 x 7 ലഭ്യമായ ഒരു വിദഗ്ദ്ധനെ ആവശ്യമില്ല. നിങ്ങൾക്ക് ചെലവ് കുറഞ്ഞതും എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്നതുമായ ഒരു പ്ലാറ്റ്ഫോം ആവശ്യമാണ്, അത് നിങ്ങൾക്ക് സ്റ്റോക്ക് മാർക്കറ്റിലേക്കുള്ള ആക്സസ്, നിക്ഷേപകരുടെ വിദ്യാഭ്യാസം, സ്റ്റോക്ക് ഗ്രാഫുകളിലേക്കും ഹിസ്റ്റോറിക്കൽ ഡാറ്റയിലേക്കും പ്രവേശനം നൽകുന്നു.ഇപ്പോൾ, നിക്ഷേപകർക്ക് ഓൺലൈൻ വ്യാപാരം നടത്താൻ നിരവധി ഓപ്ഷനുകൾ ഉണ്ട്. ഉദാഹരണത്തിന്, എയ്ഞ്ചൽ ബ്രോക്കിംഗ് നിങ്ങളെ 20 രൂപ ഫ്ലാറ്റ് ഫീസോടു കൂടി ട്രേഡ് ചെയ്യാൻ അനുവദിക്കുന്നു, നിങ്ങൾക്ക് ആപ്ലിക്കേഷൻ ഫ്രീ ആയി ഡൗൺലോഡ് ചെയ്യാനും, മണിക്കൂറുകൾക്കുള്ളിൽ ഒരു ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ട് നേടാനും എവിടെയായിരുന്നാലും വ്യാപാരം ആരംഭിക്കാനും കഴിയും. 2. ദീർഘകാല വളർച്ച തിരഞ്ഞെടുക്കുക. പല കമ്പനികൾക്കും ദീർഘകാലാടിസ്ഥാനത്തിൽ അവരുടെ സ്റ്റോക്കുകളുടെ മൂല്യം ഉയരുന്നു. അവശ്യവസ്തുക്കൾ വിൽക്കുന്ന, അല്ലെങ്കിൽ അവശ്യ സേവനങ്ങൾ നടത്തുന്ന കമ്പനികൾ ചില ഉദാഹരണങ്ങളാണ് - അത്തരം കമ്പനികളുടെ സ്റ്റോക്ക് വിലകൾ കുറച്ച് വർഷങ്ങൾക്ക് ശേഷം വളരാൻ സാധ്യതയുണ്ട്. 3. നിങ്ങളുടെ നിക്ഷേപം ഡൈവേർസിഫൈ ചെയ്യുക. ഒരു ചെറിയ മൂലധനം നിങ്ങളോടൊപ്പമുണ്ടെങ്കിൽ, അവയെല്ലാം ഒരിടത്ത് ഇടാനുള്ള ഒരു പ്രവണത നിങ്ങൾക്കുണ്ടാകും. എന്നാൽ ആ പ്രവണത ഒഴിവാക്കുക. വിവിധ കമ്പനികളിൽ നിന്നും വ്യത്യസ്ത മേഖലകളിൽ നിന്നും കുറച്ച് ഓഹരികൾ വാങ്ങുക, അതുവഴി ഏതെങ്കിലും ഒരു നിക്ഷേപത്തിലെ നഷ്ടം മറ്റ് നിക്ഷേപങ്ങളിലെ വരുമാനം വഴി തടയാനാകും. അടിസ്ഥാനപരമായി നിങ്ങൾ ഒന്നിലധികം സ്ഥലങ്ങളിൽ നിക്ഷേപിച്ച് നിങ്ങളുടെ അവസരങ്ങൾ മെച്ചപ്പെടുത്തുകയാണ്. നിങ്ങളുടെ പോർട്ട്‌ഫോളിയോ ഡൈവേർസിഫൈ ചെയ്യുന്നതിന് മറ്റ് നിരവധി മാർഗങ്ങളുണ്ട്, അതിനാൽ ഒരു തീരുമാനമെടുക്കുന്നതിന് മുമ്പ് നിങ്ങൾ പഠനം നടത്തുക. 4. നിങ്ങൾ ആഗ്രഹിക്കുന്ന മേഖലകളിൽ നിന്ന് ഒരു ബാസ്‌ക്കറ്റ് സ്റ്റോക്കുകൾ കണ്ടെത്തുക. ഡൈവേർസിഫൈ ചെയ്യുന്നതു മാത്രമല്ല - നിങ്ങൾ ആഗ്രഹിക്കുന്ന മേഖലകളിൽ നിന്ന് ഓഹരികൾ വാങ്ങുന്നതാണ് നല്ലത്, കാരണം ആ കമ്പനിയുടെ സാമ്പത്തിക കാര്യങ്ങൾ പഠിക്കാൻ നിങ്ങൾക്ക് കഴിയും. നിങ്ങൾ വാങ്ങുന്ന ഒരു കമ്പനി യഥാർത്ഥത്തിൽ ലാഭം ഉണ്ടാക്കുന്നുണ്ടോ ഇല്ലയോ എന്ന് നിങ്ങൾ നോക്കണം. ആ ബിസിനസ്സിൽ, ഭാവിയിൽ വരുമാനമുണ്ടാകാൻ സാധ്യതയുണ്ടോ? അത്തരം ചോദ്യങ്ങൾക്ക് നിങ്ങൾ ഉത്തരം കണ്ടെത്തേണ്ടതുണ്ട്, അല്ലേ? 5. നിങ്ങളുടെ ഗോൾ സെറ്റ് ചെയ്യുക. നിങ്ങൾ വാങ്ങാൻ തിരഞ്ഞെടുക്കുന്ന സ്റ്റോക്കിനായി ഒരു ലാഭ ലക്ഷ്യമോ ടാർഗെറ്റ് വിലയോ തീരുമാനിക്കുക. നിങ്ങളുടെ ഓഹരികൾ 100 രൂപയ്ക്ക് വാങ്ങുകയാണെന്നും നിങ്ങൾക്ക് 75 രൂപ വരുമാനം ആവശ്യമാണെന്നും കരുതുക. അതിനാൽ നിങ്ങളുടെ ടാർഗെറ്റ് വില 175 രൂപയായി നിശ്ചയിക്കും. സ്റ്റോക്ക് വില 175 രൂപയിൽ എത്തുമ്പോൾ, എക്സിറ്റ് ചെയ്യുക. ഇത് പ്രധാനമാണ് സുഹൃത്തേ - നിങ്ങളുടെ ടാർഗെറ്റുകൾ പൂർത്തിയായാൽ, എക്സിറ്റ്. അത്യാഗ്രഹം സ്റ്റോക്ക് മാർക്കറ്റിൽ നല്ലതല്ല, കാരണം ഇത് ഒരു വികാരമാണ്, മാത്രമല്ല വികാരങ്ങൾ കുഴപ്പമുണ്ടാക്കും - സ്റ്റോക്ക് വില എപ്പോൾ വേണമെങ്കിലും കുറയും. ടാർഗെറ്റ് നേടിയാൽ നിങ്ങളുടെ സ്റ്റോക്ക് വിൽക്കുക. 6. ന്യായമായ സ്റ്റോപ്പ് ലോസ്സ് സെറ്റ് ചെയ്യുക. തീർച്ചയായും, നിങ്ങൾക്ക് വളരെ ചെറിയ തുകയുണ്ടെങ്കിൽ നിങ്ങൾ ടെൻഷൻ ആവുകയും നിങ്ങളുടെ ബയ് പ്രൈസിനോട് വളരെ അടുത്ത് ഒരു സ്റ്റോപ്പ് ലോസ്സ് വെക്കുകയും ചെയ്യും. എന്നാൽ ഇവിടെ വോളറ്റിലിറ്റിക്ക് ഇടമില്ല. കുറച്ച് ഏറ്റക്കുറച്ചിലുകൾ അനുവദിക്കുന്നതിന് ന്യായമായ സ്റ്റോപ്പ് ലോസ്സ് സെറ്റ് ചെയ്യുക! 7. എല്ലായ്പ്പോഴും റീഇൻവെസ്റ് ചെയ്യുക. സുഹൃത്തുക്കളേ, നിങ്ങളുടെ ഇൻവെസ്റ്റ്മെന്റ് ക്യാപിറ്റൽ വളരെ കുറവായിരിക്കുമ്പോൾ നിങ്ങളുടെ വരുമാനം പാഴാക്കരുത്. പകരം, അതും നിക്ഷേപിക്കുകയും ഓഹരികൾ വാങ്ങുകയും ചെയ്യുക- ഒപ്പം സമ്പാദിക്കാനുള്ള സാധ്യത നിലനിർത്തുക. ഉദാഹരണത്തിന്, ഇപ്പോൾ നിങ്ങളുടെ ചെറിയ തുക 5000 രൂപയിൽ നിന്ന് 7500 രൂപയായി ഉയർന്നിരിക്കാം. ആ 7500 രൂപയ്ക്ക് വിവിധ മേഖലകളിൽ നിന്ന് നിങ്ങൾക്ക് കൂടുതൽ ഓഹരികൾ വാങ്ങാൻ കഴിഞ്ഞേക്കും. 8. എക്സ്ട്രീംസ് ഒഴിവാക്കുക. പെന്നി സ്റ്റോക്കുകളും അമിതവിലയുള്ള സ്റ്റോക്കുകളും ഒഴിവാക്കുക. വളരെ ചെലവേറിയ സ്റ്റോക്കിൽ നിക്ഷേപിക്കാനുള്ള മൂലധനം നിങ്ങൾക്കില്ല, മാത്രമല്ല കുറഞ്ഞ ഡിമാൻഡ് ഉള്ള ഓഹരികൾ വാങ്ങുന്നതിനുള്ള റിസ്ക് നിങ്ങൾ എടുക്കരുത്, അവയുടെ വില കുത്തനെ ഇടിയാം. ഈ 8 പോയിന്റുകൾ ഓർമ്മിക്കുക, അതിനുശേഷം നിങ്ങൾ സ്വന്തം പഠനം നടത്തുക. കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളുടെ യൂട്യൂബ് ചാനലോ വെബ്‌സൈറ്റോ സന്ദർശിക്കാൻ മടിക്കേണ്ട. സുഹൃത്തുക്കളേ, ഇന്നത്തെ പോഡ്‌കാസ്റ്റിൽ ഇത്രമാത്രം. അടുത്ത പോഡ്‌കാസ്റ്റിൽ കാണാം. അതുവരെ, ഏയ്ഞ്ചൽ ബ്രോക്കിംഗിൽ നിന്ന് വിട. ഹാപ്പി ഇന്വെസ്റ്റിംഗ്! നിക്ഷേപങ്ങളും സെക്യൂരിറ്റീസ് മാർക്കറ്റുകളും മാർക്കറ്റ് റിസ്കിന് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.
നിക്ഷേപങ്ങളും സെക്യൂരിറ്റീസ് മാർക്കറ്റുകളും മാർക്കറ്റ് റിസ്കിന് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.