How to Invest in Sovereign Gold Bonda via Angel Broking? | Malayalam

Podcast Duration: 6:23
എയ്ഞ്ചൽ വൺ വഴി എസ്ജിബിയിൽ എങ്ങനെ നിക്ഷേപിക്കാം (ആപ്പ് & വെബ്) ​നമസ്കാരം സുഹൃത്തുക്കളേ , എയ്ഞ്ചൽ വണ്ണിന്റെ മറ്റൊരു ആവേശകരമായ പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം. ​ഈ പോഡ്‌കാസ്റ്റിൽ സോവെറീൻ ഗോൾഡ് ബോണ്ട്സിൽ എങ്ങനെ ഇൻവെസ്റ്റ് ചെയ്യാം എന്ന് നമുക്ക് പഠിക്കാം. എയ്ഞ്ചൽ വണ്ണിന്റെ കൺവീനിയന്റ് വെബ്സൈറ്റിലൂടെയും ഇന്റുവിറ്റിവ് ആപ്പിലൂടെയും സോവെറീൻ ഗോൾഡ് ബോണ്ട്സ് എങ്ങനെ വാങ്ങാമെന്ന് നമുക്ക് നോക്കാം. ഈ പോഡ്‌കാസ്റ്റിനു 3 ഭാഗങ്ങളുണ്ട്. ഒന്നാം ഭാഗത്തിൽ സോവെറീൻ ഗോൾഡ് ബോണ്ട്സിൻറെ ഒരു ജനറൽ ഇൻട്രൊഡക്ഷൻ നിങ്ങൾക്ക് ഞാൻ തരും. രണ്ടാം ഭാഗത്തിൽ സോവെറീൻ ഗോൾഡ് ബോണ്ട്സിന്റെ ചില ടെക്നിക്കൽ ഡീറ്റെയിൽസ് ചർച്ച ചെയ്യാം. മൂന്നാം ഭാഗത്തിൽ എയ്ഞ്ചൽ വൺ ആപ്പിലൂടെയോ വെബ്‌സൈറ്റിയിലൂടെയോ എങ്ങനെ സോവെറീൻ ഗോൾഡ് ബോണ്ട്സിൽ ഇൻവെസ്റ്റ് ചെയ്യാം എന്നും കാണാം. എന്നാൽ നമുക്ക് തുടങ്ങാം. ​പാർട്ട് 1 ​എന്താണ് സോവെറീൻ ഗോൾഡ് ബോണ്ട്സ്? ​മിതമായ സമ്പത്ത് സൃഷ്ടിക്കുന്നതിനും വിശ്വസനീയമായ സമ്പത്ത് സംരക്ഷണത്തിനുമായി ആളുകൾക്ക് നിക്ഷേപിക്കാൻ കഴിയുന്ന സർക്കാർ ഇഷ്യു ചെയ്ത സെക്യൂരിറ്റികളാണ് സോവെറീൻ ഗോൾഡ് ബോണ്ട്സ്. ഗോൾഡ് ബോണ്ട്സ് ആർബിഐ ആണ് ഇഷ്യൂ ചെയ്യുന്നത്. കൂടാതെ ഫിസിക്കൽ ഗോൾഡിൽ ഇൻവെസ്റ്റ് ചെയ്യുന്നതിന് പകരമാണ് ഇത്. ഫിസിക്കൽ ഗോൾഡ് വാങ്ങുന്ന സമയത്ത് അതിന്റെ പ്യൂരിറ്റി ചെക്ക് ചെയ്യണം, മാത്രമല്ല ഫിസിക്കൽ ഗോൾഡ് സ്റ്റോർ ചെയ്യാൻ പണവും എനെർജിയും ആവശ്യമാണ്. ഫിസിക്കൽ ഗോൾഡിനെ സംരക്ഷിക്കേണ്ടതും അത്യാവശ്യമാണ്. സോവേറീൻ ഗോൾഡ് ബോണ്ട്സിൽ ഈ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഇല്ല. സോവേറീൻ ഗോൾഡ് ബോണ്ട്സിൻറെ മൂല്യം ഫിസിക്കൽ ഗോൾഡുമായി ബന്ധപ്പെട്ടിരിക്കുന്നു. ​അതുകൊണ്ട് ഫിസിക്കൽ ഗോൾഡിന്റെ വില കൂടുമ്പോൾ സോവേറീൻ ഗോൾഡ് ബോണ്ട്സിൻറെ മൂല്യവും കൂടും. ഫിസിക്കൽ ഗോൾഡിൽ നിക്ഷേപിക്കുന്നത് കൊണ്ട് നിങ്ങൾക്ക് പലിശ ഒന്നും ലഭിക്കില്ല എന്നാൽ സോവേറീൻ ഗോൾഡ് ബോണ്ട്സ് നിങ്ങൾക്ക് 2.5% പലിശ നേടിത്തരും. ഇങ്ങനെ പല രീതിയിൽ നോക്കിയാൽ സോവേറീൻ ഗോൾഡ് ബോണ്ട്സ് ഫിസിക്കൽ ഗോൾഡിനേക്കാൾ നല്ലൊരു ഓപ്ഷൻ ആണ്. ​ഇനി നമുക്ക് സോവേറീൻ ഗോൾഡ് ബോണ്ട്സിന്റെ 10 ടെക്നിക്കൽ വസ്തുതകൾ അറിയാം. ​പാർട്ട് 2 ​നമ്പർ 1: സോവേറീൻ ഗോൾഡ് ബോണ്ട്സ് നമുക്ക് ഓഫ്‌ലൈൻ ആയും ഓൺലൈൻ ആയും വാങ്ങാൻ സാധിക്കും. സോവേറീൻ ഗോൾഡ് ബോണ്ട്സ് നിങ്ങൾക്ക് ഓഫ്‌ലൈൻ ബാങ്ക് ബ്രാഞ്ചുകളിൽ നിന്നോ പോസ്റ്റ് ഓഫീസുകളിൽ നിന്നോ വാങ്ങാം. എന്നാൽ സോവേറീൻ ഗോൾഡ് ബോണ്ട്സ് ഓൺലൈൻ ആയി വാങ്ങിയാൽ ഓരോ ഗ്രാമിനും 50 രൂപ ഡിസ്‌കൗണ്ട് നിങ്ങൾക്ക് ലഭിക്കും. ​നമ്പർ 2: സോവേറീൻ ഗോൾഡ് ബോണ്ട്സിൽ ഗ്രാമിന്റെ അടിസ്ഥാനത്തിലാണ് ഇൻവെസ്റ്റ്മെന്റ് ഉള്ളത്. ​നമ്പർ 3: വ്യക്തികൾക്ക്, സോവേറീൻ ഗോൾഡ് ബോണ്ട്സിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം 1 ഗ്രാമും പരമാവധി 4 കിലോയും ആണ്. എന്നാൽ നിങ്ങൾ ഒരു ട്രസ്റ്റാണെങ്കിൽ നിങ്ങൾക്ക് 20 കിലോ വരെ സോവേറീൻ ഗോൾഡ് ബോണ്ട്സിൽ നിക്ഷേപിക്കാം. ​നമ്പർ 4: സോവേറീൻ ഗോൾഡ് ബോണ്ട്സിൽ മാക്സിമം ഇൻവെസ്റ്റ്മെന്റ് ലിമിറ്റ് ആന്വലി ആണുള്ളത്. അതിനാൽ ഓരോ വർഷവും ഒരു വ്യക്തിക്ക് 4 കിലോ വരെ സോവേറീൻ ഗോൾഡ് ബോണ്ട്സിൽ നിക്ഷേപിക്കാൻ കഴിയും. ​നമ്പർ 5: സോവേറീൻ ഗോൾഡ് ബോണ്ട്സ് വായ്പകൾക്ക് ഈടായി ഉപയോഗിക്കാം. അതിനാൽ സോവേറീൻ ഗോൾഡ് ബോണ്ട്സ് ഫിസിക്കൽ ഗോൾഡിന്റെ സവിശേഷതയെ അനുകരിക്കുന്നു. സോവേറീൻ ഗോൾഡ് ബോണ്ട്സ് നിങ്ങളുടെ സമ്പത്ത് പരിരക്ഷിക്കാനും വളരാനും സഹായിക്കുക മാത്രമല്ല, വീട് പുതുക്കിപ്പണിയൽ പോലുള്ള മറ്റ് സ്വപ്നങ്ങൾ നിറവേറ്റാനും നിങ്ങളെ സഹായിക്കുന്നു. ​നമ്പർ 6: സോവേറീൻ ഗോൾഡ് ബോണ്ട്സിനു റിസ്ക് വളരെ കുറവാണ്. സോവേറീൻ ഗോൾഡ് ബോണ്ട്സ് ഇന്ത്യാ ഗവൺമെന്റിന്റെ പിന്തുണയോടെയും റിസർവ് ബാങ്ക് ഇഷ്യു ചെയ്യുന്നതുകൊണ്ടുമാണത്. ​നമ്പർ 7: സോവേറീൻ ഗോൾഡ് ബോണ്ട്സിനു ടിഡിഎസൊ ക്യാപിറ്റൽ ഗെയിൻസ് ടാക്സൊ ഉണ്ടാവില്ല. ​നമ്പർ 8: സോവേറീൻ ഗോൾഡ് ബോണ്ട്സ് 8 വർഷത്തിന് ശേഷമാണ് മെച്വർ ആവുന്നത്. അപ്പോൾ നിങ്ങൾക്ക് ബോണ്ടുകൾ റീഡീം ചെയ്യാം. അഥവാ നിങ്ങൾക്ക് അവ പ്രീമെച്വർ ആയി റീഡീം ചെയ്യണമെങ്കിൽ 5 വർഷത്തിന് ശേഷം ചെയ്യാം. ​നമ്പർ 9: ഏതെങ്കിലും ഒരു ഇന്ത്യൻ പൗരന് സോവേറീൻ ഗോൾഡ് ബോണ്ട്സ് വാങ്ങിയിട്ട് അബ്രോഡ് ഷിഫ്റ്റ് ആവാൻ ആഗ്രഹിക്കുന്നെങ്കിൽ ബോണ്ടസിന്റെ ഓണർ ആയിരുന്നുകൊണ്ട് തന്നെ അങ്ങനെ ചെയ്യാം. ​മെച്യൂരിറ്റി ആവുമ്പോൾ അവർക്ക് സോവേറീൻ ഗോൾഡ് ബോണ്ട്സിനു പകരമായി സ്വന്തം പ്രിൻസിപ്പൽ അമൗണ്ട്, ഇന്റെരെസ്റ്റ് കൂടാതെ ഗോൾഡ് അപ്പ്രീസിയേഷനും ലഭിക്കും. ​നമ്പർ 10: സോവറിൻ ഗോൾഡ് ബോണ്ട്സ് എക്സ്ചേഞ്ചിൽ വിൽക്കാനും സാധിക്കും. കൂടാതെ സോവറിൻ ഗോൾഡ് ബോണ്ട്സിന്റെ ഓണർഷിപ് കുടുംബത്തിലോ കൂട്ടുകാർക്കോ ട്രാൻസ്ഫെറും ചെയ്യാം. ​ഇവയാണ് സോവറിൻ ഗോൾഡ് ബോണ്ട്സിനെ കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട 10 ടെക്‌നിക്കൽ ഫാക്ട്സ്. ​ഇനി സോവറിൻ ഗോൾഡ് ബോണ്ട്സിൽ എങ്ങനെ ഇൻവെസ്റ്റ് ചെയ്യാമെന്ന് നോക്കാം. അതിനു പാർട്ട് 3 കാണാം. ​ പാർട്ട് 3: ​നമുക്ക് ആദ്യം എയ്ഞ്ചൽ വൺ ആപ്പ് ഉപയോഗിച്ച് എങ്ങനെ സോവറിൻ ഗോൾഡ് ബോണ്ട്സിൽ ഇൻവെസ്റ്റ് ചെയ്യാമെന്ന് നോക്കാം. ​സ്റ്റെപ് 1: അപ്ലിക്കേഷനിൽ ലോഗിൻ ചെയ്യുക ​സ്റ്റെപ് 2: മുകളിൽ ഇടതുവശത്തുള്ള ഹാംബർഗർ മെനുവിൽ ടാപ്പുചെയ്യുക. ​സ്റ്റെപ് 3: ഇൻവെസ്റ്റ്മെന്റ് ഓപ്പർച്യൂണിറ്റീസിൽ ടാപ്പ് ചെയ്യുക. ​സ്റ്റെപ് 4: സോവറിൻ ഗോൾഡ് ബോണ്ട്സിൽ ടാപ്പുചെയ്യുക. ​സ്റ്റെപ് 5: നിങ്ങൾ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന സോവറിൻ ഗോൾഡ് ബോണ്ട്സിന്റെ വിഹിതം തിരഞ്ഞെടുക്കുക. ​സ്റ്റെപ് 6: പേയ്‌മെന്റ് പൂർത്തിയാക്കുക, നിങ്ങൾ സോവറിൻ ഗോൾഡ് ബോണ്ട്സിന്റെ ഉടമയാകും. ​ഇനി കാണാം വെബ്സൈറ്റ് ഉപയോഗിച്ച് എങ്ങനെ സോവറിൻ ഗോൾഡ് ബോണ്ട്സിൽ ഇൻവെസ്റ്റ് ചെയ്യാമെന്ന്. ​സ്റ്റെപ് 1: വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക. ​സ്റ്റെപ് 2: മെനുവിലെ മോർ ക്ലിക്കുചെയ്യുക. ​സ്റ്റെപ് 3: ബോണ്ടുകളിൽ ടാപ്പുചെയ്യുക. ​സ്റ്റെപ് 4: ഓപ്പൺ ഇഷ്യൂസിൽ, നിക്ഷേപത്തിനായി ഓപ്പൺ ആയിരിക്കുന്ന ഗവണ്മെന്റ് ബോണ്ടുകൾ നിങ്ങൾക്ക് ഇപ്പോൾ കാണാൻ കഴിയും. ​അപ്പ്കമിങ് ഇഷ്യു വിഭാഗത്തിൽ വരാനിരിക്കുന്ന സോവറിൻ ഗോൾഡ് ബോണ്ട്സ് പരിശോധിച്ച് അതിനനുസരിച്ച് ആസൂത്രണം ചെയ്യുക. സബ്സ്ക്രിപ്ഷൻ തീയതി പരിശോധിക്കുക; നിങ്ങൾ ബോണ്ടുകൾ വാങ്ങേണ്ടിവരുമ്പോഴാണ് ഇത്. ​സ്റ്റെപ് 5: ഇഷ്യു തീയതി പരിശോധിക്കുക; നിങ്ങൾക്ക് ബോണ്ടുകൾ ഇഷ്യൂ ചെയ്യുമ്പോഴാണ് ഇത്. ​സാധാരണയായി ഓരോ മാസവും സോവറിൻ ഗോൾഡ് ബോണ്ട്സ് ഇഷ്യൂ ചെയ്യുന്നു. അതിനാൽ നിങ്ങൾക്ക് ഒരു സൈക്കിൾ നഷ്‌ടപ്പെട്ടാലും വിഷമിക്കേണ്ട, വരാനിരിക്കുന്ന സൈക്കിളിൽ നിങ്ങൾക്ക് നിക്ഷേപിക്കാം. സോവറിൻ ഗോൾഡ് ബോണ്ട്സിനായി നിങ്ങൾ ഒരു ഓർഡർ നൽകുമ്പോൾ, നിങ്ങളുടെ ഓർഡർ ഓർഡർ ബുക്കിൽ കാണാനാകും. ​എന്നാൽ ഈ പോഡ്കാസ്റ്റ് കൺക്ലൂഡ് ചെയ്യാം. ​സോവറിൻ ഗോൾഡ് ബോണ്ട്സ് എന്താണെന്നും, അവയുടെ 10 ടെക്നിക്കൽ ഫാക്ടസും ഇന്ന് നമ്മൾ പഠിച്ചു. കൂടാതെ എയ്ഞ്ചൽ വൺ മുഖേനയും വെബ്സൈറ്റ് ഉപയോഗിച്ചും എങ്ങനെ സോവറിൻ ഗോൾഡ് ബോണ്ട്സിൽ ഇൻവെസ്റ്റ് ചെയ്യാമെന്നും നമ്മൾ കണ്ടു. ​നിങ്ങളുടെ കുടുംബത്തിലോ കൂട്ടുകാരിലോ ഉള്ള ആരെങ്കിലും വെൽത് പ്രൊട്ടക്‌ഷൻ, വെല്ത് ക്രീയേഷൻ എന്നിവക്കുള്ള സേഫ് ഓപ്ഷൻ അന്വേഷിക്കുകയാണെങ്കിൽ അവർക്ക് ഈ പോഡ്കാസ്റ്റ് ഫോർവേഡ് ചെയ്യൂ. ഓർക്കുക അറിവ് പകരുമ്പോഴാണ് വളരുന്നത്. ​ഇത്തരം കൂടുതൽ‌ രസകരമായ കണ്ടെന്റിനായി , ഞങ്ങളുടെ ചാനൽ ഫോളോ ചെയ്യുക, സബ്‌സ്‌ക്രൈബുചെയ്യുക. കൂട്ടുകാരേ, സ്വയം അപ്പ്സ്കിൽ ചെയ്യുന്നതിന് പരിധി ഇല്ല. ഫിനാൻഷ്യൽ നോളേജ് നിരന്തരം വികസിക്കുന്നു ഒരിക്കലും അവസാനിക്കുന്നുമില്ല, അതിനാൽ അത്തരം കൂടുതൽ ഇൻഫൊർമേറ്റീവ് കണ്ടെന്റിനായി തുടരുക! നിങ്ങളുടെ സ്വന്തം ഗവേഷണം നടത്താനും ഓർമ്മിക്കുക. ഇതുപോലുള്ള മറ്റു എഡ്യൂക്കേഷണൽ കണ്ടെന്റുകളും ഫോളോ ചെയ്ത് അപ്ഡേറ്റഡ് ആയിരിക്കുക. ​എന്നാൽ പിന്നെ കാണാം. അതുവരെ ഗുഡ് ബൈ, ഹാപ്പി ഇൻവെസ്റ്റിംഗ്! ​സെക്യൂരിറ്റീസ് മാർക്കറ്റിലെ നിക്ഷേപം മാർക്കറ്റ് റിസ്കിന് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക. ​ ​ ​