How to choose Multibagger stocks in 2021 | Malayalam

Podcast Duration: 05:16

ഹായ് കൂട്ടുകാരെ,ഏയ്ഞ്ചൽ ബ്രോക്കിങ്ങിന്റെ ഈ പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം. ​ഫ്രണ്ട്‌സ്, സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ചു സംസാരിക്കുമ്പോൾ എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള സീസൺഡ് ഇൻവെസ്റ്റർസ് നിങ്ങളെ ഉപദേശിക്കുക സ്റ്റോക്ക് മാർക്കറ്റിൽ ഒരു രാത്രി കൊണ്ട് റിച്ച് ആവാൻ പറ്റില്ല എന്നായിരിക്കും. ​സ്റ്റോക്ക് മാർക്കറ്റിൽ നിന്നും കാശുണ്ടാക്കണമെങ്കിൽ നിങ്ങൾക്ക് നല്ല ക്ഷമയും, ഹാർഡ് വർക്കും, പിന്നെ നല്ല ബാലൻസ്ഡ് ആയിട്ടുള്ള മാനസികാവസ്ഥയും ഉണ്ടായിരിക്കണം. എന്നാൽ ഇതിന്റെ കൂടെ തന്നെ സ്റ്റോക്ക് മാർക്കറ്റ് ന്യൂസുകളിൽ കുറച്ച് വർഷങ്ങൾ കൊണ്ട് നൂറു കണക്കിന് പെർസെന്റജ് പോയ്ന്റ്സ് ഉണ്ടാക്കിയ കമ്പനികളും നിങ്ങൾക്ക് കാണാനാകും. ​ആ ക്യാറ്റഗറിയിൽ ഉള്ള സ്റ്റോക്കുകളെ കുറിച്ച് പിന്നീടൊരിക്കൽ പറയാം. ​ഇന്ന് നമ്മൾ മൾട്ടിബാഗർ സ്റ്റോക്കുകളെ കുറിച്ചാണ് പറയുന്നത്! ​കാരണം ഇന്നലെയും നമ്മൾ മൾട്ടിബാഗർ സ്റ്റോക്കുകളെ കുറിച്ചായിരുന്നു പറഞ്ഞത്. ഇന്നലെ ഞാൻ നിതിനോട് അവന്റെ വീടിനു പുറത്തു നിന്ന് സംസാരിക്കുകയായിരുന്നു. എടൊ ഈ ലോക്കഡൗണിന്റെ ടൈമിൽ ആരെങ്കിലും ഇൻഫെക്ടഡ് ആവാൻ റിസ്ക് എടുക്കുവോ. അപ്പോൾ നിതിന് മൾട്ടിബാഗർ സ്റ്റോക്‌സ് എന്നൊരു വേർഡ് കിട്ടി, പക്ഷെ ഗൂഗിൾ ചെയ്യാൻ സമയം കിട്ടിയില്ല അതുകൊണ്ട് അവൻ എന്നോട് ചോദിച്ചു.പിന്നെ, പറഞ്ഞു പറഞ്ഞു ഞങ്ങൾ അവന്റെ റൂഫ്‌ടോപ്പിൽ എത്തി, ഈ സബ്ജക്റ്റിനെ കുറിച്ച് വിശദമായി സംസാരിക്കാൻ. ​പറഞ്ഞു വന്നത് മാറിപ്പോയി, ലെ ? മൾട്ടിബാഗർ സ്റ്റോക്‌സിനെ കുറിച്ചാണ് പറഞ്ഞോണ്ടിരുന്നത്. അപ്പോൾ ഏതു സ്റ്റോക്കുകളെ ആണ് മൾട്ടിബാഗർ സ്റ്റോക്‌സ് എന്ന് വിളിക്കുന്നത്? ബേസിക്കലി റിടേൺസ് ഇൻവെസ്റ്മെന്റിനേക്കാളും ഒരുപാട് കൂടുതലുള്ള സ്റ്റോക്കുകളെ. ഇത് പെട്ടെന്നു പണക്കാരനാകാനുള്ള സ്റ്റൈലിഷ് ആയൊരു മാർഗമാണെന്ന് നിതിന് തോന്നി. അപ്പോൾ അവനെന്നോട് ചോദിച്ച അടുത്ത ചോദ്യം മൾട്ടിബാഗർ സ്റ്റോക്‌സിൽ എങ്ങനെ ഇൻവെസ്റ്റ് ചെയ്യും , അല്ലെങ്കിൽ അതെങ്ങനെ മനസിലാക്കും? സത്യത്തിൽ ഇത് തന്നെയാണ് നമ്മൾ ഇന്ന് സംസാരിക്കാൻ പോകുന്നത്, എങ്ങനെ 2021ൽ മൾട്ടിബാഗർ സ്റ്റോക്‌സ് സെലക്ട് ചെയ്യും? ​എന്നാൽ തുടങ്ങാം. ​മൾട്ടിബാഗർ സ്റ്റോക്‌സ് എടുക്കുന്നതിലെ ഏറ്റവും വലിയ പ്രോബ്ലം എന്താണെന്നു വെച്ചാൽ ഏതൊരു സ്റ്റോക്കുകളും മൾട്ടിബാഗർ സ്റ്റോക്കുകൾ എന്നറിയപ്പെടുന്നത് ഏതാനും നൂറു ശതമാനം വരുമാനം ക്ലോക്ക് ചെയ്തതിനുശേഷം മാത്രമാണ്. പക്ഷെ അപ്പോഴേക്കും അത് വലിയ മാർജിനിൽ വളർന്നു കഴിഞ്ഞിരിക്കും. അതുകൊണ്ട് മൾട്ടിബാഗർ സ്റ്റോക്‌സ് ഒരു റെട്രോസ്‌പെക്റ്റിവ് ടെർമ് ആണ്. ഉദാഹരണത്തിന് നിങ്ങൾക്ക് ഒരു സംഭവത്തെ അപകടം എന്ന് അത് നടക്കുമ്പോഴേ പറയാനാവൂ. എന്നാൽ ഇതുകേട്ട് മനസ് മടുപ്പിക്കണ്ട. കാരണം ഇത് സത്യത്തിൽ ആക്‌സിഡന്റുകൾ അല്ല, ബുദ്ധിയുള്ള നിക്ഷേപകർക്ക് ഇത് മുൻകൂട്ടി കാണാൻ കഴിയും. എന്നാൽ 2021ൽ മൾട്ടിബാഗർ സ്റ്റോക്‌സ് എങ്ങനെ തിരഞ്ഞെടുക്കാമെന്ന് നോക്കാം. ​സീക്രെട് നമ്പർ 1: ഹൈ മാർജിൻ ബിസിനെസ്സുകൾ നോക്കുക. മിക്കവാറും എല്ലാ മൾട്ടിബാഗർ സ്റ്റോക്കിന്റെയും പുറകിൽ വലിയ മാർജിൻ ഉള്ള കമ്പനികൾ ഉണ്ടാകും.അത് മറ്റു കമ്പനികൾക്ക് ഉള്ളതിനേക്കാൾ വലുതായിരിക്കും. ഉദാഹരണത്തിന്, ഇന്ത്യയിൽ ടെലികോം ഇൻഡസ്ടറി വളരെ ചെറിയ മാർജിനിൽ ഓപ്പറേറ്റ് ചെയ്യുന്നു. എന്നാൽ ചില പോളിമെർ ഇൻഡസ്റ്ററികൾ, ടെക്നോളജി ബിസിനസ്സുകൾ പിന്നെ അടുത്തായിട്ട് ചില ഫാർമസ്യൂട്ടിക്കൽ ബിസിനസ്സുകൾ ഒക്കെ ഇന്ത്യയിൽ ഹൈ മാർജിൻ ബിസിനസ്സുകളായി വളർന്നിരിക്കുന്നു. ​സീക്രെട് നമ്പർ 2: ബിസിനസ് മനസ്സിലാക്കുക കൂടാതെ അതിന്റെ സാമ്പത്തിക നേട്ടം എവിടെ നിന്ന് വരുന്നു എന്നും. ​സുഹൃത്തുക്കളെ ആരെങ്കിലും ഒരു രാജ്യത്ത് ബിസിനസ് ചെയ്യുന്നുണ്ടെങ്കിൽ അതെ ഇൻഡസ്ട്രയിൽ ഒന്നോ രണ്ടോ അതിൽ കൂടുതലോ ബിസിനസ്സുകൾ അവിടെ തന്നെ ഉണ്ടാകും. ഇല്ലെങ്കിൽ ആദ്യത്തെ ബിസിനസ് ഒരു മൊണോപൊളി ആയി മാറില്ലേ. ഒരേ ഇൻഡസ്ട്രിയിൽ ഒന്നിൽ കൂടുതൽ ബിസിനസ് ഉണ്ടെങ്കിൽ അവിടെ കോമ്പറ്റിഷൻ ഉണ്ടാകും - കൂടുതൽ കസ്റ്റമേഴ്സിനെ കിട്ടാൻ, കൂടുതൽ വരുമാനമുണ്ടാക്കാൻ, മൊത്തത്തിൽ എല്ലാത്തിലും മുൻപിൽ നില്ക്കാൻ. മൾട്ടിബാഗർ സ്റ്റോക്കുകൾക്കു കീഴിലുള്ള l̥ബിസിനസ്സുകൾ പൊതുവെ എന്തെങ്കിലും മത്സര നേട്ടത്തോടെയാണ് ഓപ്പറേറ്റ് ചെയ്യുന്നത് . ഉദാഹരണത്തിന്, ഒരു മ്യൂച്വൽ ഫണ്ട് ഹൗസ്, സാറ്റലൈറ്റ് ഇമേജുകൾ ഉപയോഗിച്ച് ഒരു റീറ്റെയ്ൽ ബിസിനസ് ചെയിനിന്റെ പാർക്കിംഗ് ട്രാഫിക് നിരീക്ഷിച്ചു കൊണ്ട് അതിന്റെ സ്റ്റോക്ക് പ്രൈസുകൾ പ്രെഡിക്ട് ചെയ്തു. ടെക്നോളജിയുടെ ഇന്നൊവേറ്റീവ് ആയിട്ടുള്ള ഉപയോഗം ഇവിടെ ഒരു പ്രധാന മത്സര നേട്ടമായിരുന്നു. അതിനാൽ, കോംപിറ്റീറ്റഴ്സിനെ അപേക്ഷിച്ചു ടെക്നോളജി, മാനേജുമെന്റ് അല്ലെങ്കിൽ റിസോഴ്സ്സ് എന്നിവയിൽ കാര്യമായ നേട്ടം പ്രകടിപ്പിക്കുന്ന ബിസിനസ്സുകൾ തിരയുക. ​നമ്പർ 3 - സീനിയർ മാനേജുമെന്റും പ്രൊമോട്ടർ ഹോൾഡിംഗും നോക്കുക. ​സുഹൃത്തുക്കളേ, മൾട്ടിബാഗർ സ്റ്റോക്കുകളുടെ ബിസിനസിന് പിന്നിൽ ഇൻഡസ്ട്രയിൽ ചില ഇൻഫ്ലുവെൻഷ്യൽ ഫിഗറുകൾ ഉണ്ടാകും. ഈ കമ്പനികൾ‌ ഉയർന്ന മാർ‌ജിനുകളിൽ‌ പ്രവർ‌ത്തിക്കുന്നതും കമ്പനിയെ സ്റ്റിയറിംഗ് ചെയ്യാൻ‌ പ്രാപ്തിയുള്ളതും കാര്യമായ മത്സര നേട്ടം പ്രകടിപ്പിക്കുന്നതുമായതിനാൽ‌, അവരുടെ സ്റ്റോക്കുകൾ‌ക്ക് സാധാരണയായി ഉയർന്ന പ്രൊമോട്ടർ‌ ഷെയർ‌ഹോൾ‌ഡിംഗ് ഉണ്ടാവും. കേപ്പബിൽ മാനേജ്മെന്റിന്റെ ചില ലക്ഷണങ്ങളുണ്ട് - ഉദാഹരണത്തിന്, ഇൻഡസ്ടറി നിയമങ്ങളും ചട്ടങ്ങളും സമയബന്ധിതമായി പാലിക്കൽ, ബാധ്യതകൾ നിറവേറ്റൽ. പ്രോമിസിംഗ് ആയിട്ടുള്ള വരുമാനം കാണിക്കുന്നതും എന്നാൽ ഗ്രേ മാനേജുമെന്റിന് ബിസിനസിന്റെ നിയന്ത്രണവുമുള്ള സ്റ്റോക്കുകളിൽ ഒരിക്കലും വീഴരുത്. ​അവസാനമായി, നമ്പർ 4 - ക്യാഷ് ഫ്ലോ നിരീക്ഷിക്കുക. ​മൾട്ടിബാഗർ സ്റ്റോക്കുകളുടെ ഏർണിങ്സ് പെർ റേഷിയോ കൂടുതൽ ആയിരിക്കും. കാരണം ആ ബിസിനസ്സുകൾ പൊതുവെ പ്രവർത്തിക്കുന്നത് മാർജിനുകളിൽ കാര്യമായ പങ്ക് ഉപയോഗിക്കാതെ എക്സ്പാന്റ് ചെയ്യുന്ന ഒരു മാതൃകയിൽ ആണ്. ഉദാഹരണത്തിന്, ചെലവുകളിൽ ഭൂരിഭാഗവും പ്രവർത്തനച്ചെലവുകളും കുറച്ച് ചെലവുകൾ മൂലധനച്ചെലവുകളുമായ ഒരു കമ്പനിയെ സങ്കൽപ്പിക്കുക. അങ്ങനെയുള്ള കമ്പനിക്ക് കുറച്ച് ചിലവുകളേ വരുള്ളൂ. വരുമാനം കംപാരിറ്റിവ്‌ലി കൂടുതലും ആയിരിക്കും. ​അതിനാൽ ഫ്രണ്ട്‌സ്, 2021 ലെ മൾട്ടിബാഗർ സ്റ്റോക്കുകൾ തിരിച്ചറിയുക. ഈ പ്രത്യേകതകൾ കാണിക്കുന്ന ഷെയറുകളെ കുറിച്ച് നിങ്ങൾക്കറിയാമോ. പുതിയ കാഴ്ചപ്പാടോടെ അവ വീണ്ടും സന്ദർശിക്കാനുള്ള സമയമായി! ​പക്ഷെ ശ്രദ്ധിക്കുക, ഈ പ്രത്യേകതകൾ കാണിക്കുന്ന എല്ലാ ബിസിനസ്സുകളും മൾട്ടി ബാഗ്ഗർ സ്റ്റോക്കുകൾ ആയിക്കൊള്ളണമെന്നില്ല. മൾട്ടിബാഗർ സ്റ്റോക്കുകൾ തിരിച്ചറിയാൻ നിങ്ങൾക്ക് കുറച്ച് വ്യവസായ പരിചയവും ചില അടിസ്ഥാന അനാലിസിസ് സ്കില്ലുകളും ഉണ്ടാവണം. ​നിങ്ങൾക്ക് ഈ പോഡ്‌കാസ്റ്റ് ഇഷ്ടമായോ? ​ഇൻവെസ്റ്മെന്റിനുള്ള ശരിയായ വഴികൾ തിരിച്ചറിയാൻ സ്റ്റോക്ക് മാർക്കറ്റുകൾ നിങ്ങളെ സഹായിക്കുന്ന വിവിധ മാർഗങ്ങൾ പറയുന്ന ഞങ്ങളുടെ മറ്റ് പോഡ്‌കാസ്റ്റുകൾ നിങ്ങൾ തീർച്ചയായും ആസ്വദിക്കും. ​നിങ്ങൾക്ക് കൂടുതൽ അറിയണമെങ്കിൽ , നിങ്ങൾ www.angelone.in സന്ദർശിക്കുക. ​അടുത്ത പോഡ്‌കാസ്റ്റിൽ കാണാം. അതുവരെ ഏയ്ഞ്ചൽ ബ്രോക്കിങ്ങിൽ നിന്ന് വിട, ഹാപ്പി ഇൻവെസ്റ്റിംഗ്. ​നിക്ഷേപങ്ങളും സെക്യൂരിറ്റീസ് മാർക്കറ്റുകളും മാർക്കറ്റ് റിസ്കിന് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക. ​ ​ നിക്ഷേപങ്ങളും സെക്യൂരിറ്റീസ് മാർക്കറ്റുകളും മാർക്കറ്റ് റിസ്കിന് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.