ഒരു ഓഫർ ഫോർ സെയിലിനു എങ്ങനെ അപേക്ഷിക്കണം?നമുക്ക് കണ്ടെത്താം!
ഹൈ കൂട്ടുകാരെ, ഏയ്ഞ്ചൽ ബ്രോക്കിങ്ങിന്റെ ഈ പോഡ്‌കാസ്റ്റിലേക്ക് ഏവർക്കും സ്വാഗതം. ഐപിഒകളാണ് ഇപ്പോഴത്തെ ഭ്രാന്ത്. എല്ലാവരും ഐപിഒകളെക്കുറിച്ചാണ് സംസാരിക്കുന്നത്.പലരും അതിനു അപ്ലൈ ചെയ്തു കഴിഞ്ഞു.ഇന്നലെ എന്റെ അയൽവാസി ശാലിനി എന്നോട് ഒരു സമീപകാല ഐപിഒയെക്കുറിച്ചു ചോദിക്കകുകയായിരുന്നു. ഞാൻ അവളോട് പറഞ്ഞു, ഞാൻ അപ്ലൈ ചെയ്‌തിട്ടുണ്ട്, പക്ഷെ എനിക്ക് വിഹിതം ലഭിക്കുമോ എന്ന് ഉറപ്പില്ല. അവൾക്കും അതേക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. പിന്നീട് ഞാൻ അവളുടെ വീട്ടിൽ ചായ കുടിക്കാൻ പോയി എന്നിട്ടു അവളുടെ സഹോദരൻ നിഖിലും ആയി സംസാരിച്ച് സംസാരിച്ച് ഓഎഫ്എസിനെ കുറിച്ച് സംസാരിക്കാൻ തുടങ്ങി. രണ്ടുപേർക്കും ഇതിനെക്കുറിച്ച് കുറച്ച് മാത്രമേ അറിയൂ, തുടർന്ന് ഞങ്ങൾ അതിനെക്കുറിച്ച് വളരെ നേരം സംസാരിച്ചു. ഇന്നലെ എനിക്ക് മനസ്സിലായി എൻറെ അയൽവാസികൾ കടുത്ത നിക്ഷേപകരാണ്, മാത്രമല്ല അവർ വിപണി വാർത്തകൾ കാലികമാക്കി നിലനിർത്തുകയും ചെയ്യുന്നു. ശരി, നമ്മൾ എന്തിനെക്കുറിച്ച് ആയിരുന്നു സംസാരിച്ചുകൊണ്ടിരുന്നത്? ആ, ഓഎഫ്എസ്!ഓഎഫ്എസ് എന്താണെന്നും അതിന് എങ്ങനെ അപ്ലൈ ചെയ്യണമെന്നും അറിയാൻ നിങ്ങളും ആഗ്രഹിക്കുന്നുവോ? എന്നാൽ നോക്കാം. സുഹൃത്തുക്കളെ, ഐപിഒകളെക്കുറിച്ച് നിങ്ങൾക്കറിയാമല്ലോ. കമ്പനികൾ തങ്ങളുടെ ബിസിനസ്സിനായി പല നിക്ഷേപകരിൽ നിന്നും ഐപിഒകളിലൂടെ മൂലധനം സ്വരൂപിക്കുന്നു. ഓഎഫ്എസും സമാനമായ പ്രക്രിയയാണ്. എന്നാൽ ഓഎഫ്എസ് അല്ലെങ്കിൽ ഓഫർ ഫോർ സെയിൽ, ഒരു കമ്പനി ഇതിനകം പരസ്യമായി ട്രേഡ് ചെയ്യുമ്പോൾ മാത്രമേ ഇഷ്യു ചെയ്യാൻ കഴിയൂ. അടിസ്ഥാനപരമായി കമ്പനികൾ ഓഎഫ്എസിലൂടെ മൂലധനം സമാഹരിക്കുന്നില്ല - ഈ പ്രക്രിയയിൽ അവർക്ക് കൂടുതൽ സങ്കീർണ്ണമായ നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടതില്ല. അതുകൊണ്ടാണ് കമ്പനികൾ ചിലപ്പോൾ ഒരു എഫ്പിഒയേക്കാൾ ഒരു ഓഎഫ്എസ് തിരഞ്ഞെടുക്കുന്നത്. എഫ്പിഓയും ഓഎഫ്എസും തമ്മിലുള്ള വ്യത്യാസം നിങ്ങൾക്കറിയാമോ? സുഹൃത്തുക്കളെ, എഫ്പിഓയിൽ പുതിയ ഷെയറുകൾ സൃഷ്ടിക്കപ്പെടുന്നു, എന്നാൽ ഒഎഫ്എസിൽ കമ്പനിയുടെ പ്രൊമോട്ടർമാർ പുറത്തുള്ള എന്റിറ്റികൾക്കു ഷെയറുകൾ വാഗ്ദാനം ചെയ്യുന്നു. ഓഎഫ്എസിന്റെ നടപടിക്രമങ്ങളിൽ ഒരു നിയമമുണ്ട്, അതായത് റീട്ടെയിൽ ഇന്വെസ്റ്റേഴ്സിന് ഷെയറുകളുടെ 10% റിസർവ് ചെയ്യപ്പെടണം, 25% ഇൻഷുറൻസ്, മ്യൂച്ചൽ ഫണ്ട് കമ്പനികൾക്കും. കൊള്ളാം അല്ലേ? എന്നാൽ നിങ്ങൾക്ക് അതിൽ എന്താണുള്ളത്? ഓഎഫ്എസിൽ നിക്ഷേപിക്കുന്നത് കൊണ്ട് നിങ്ങൾക്ക് എന്താണ് ലാഭം? ഒരു ആനുകൂല്യമുണ്ടെങ്കിൽ, നിങ്ങൾ ഇതിൽ എങ്ങനെ അപേക്ഷിക്കും? നമുക്ക് നോക്കാം. സുഹൃത്തുക്കളെ, ഇതിൻറെ ആനുകൂല്യങ്ങൾ മനസ്സിലാക്കുന്നതിന് കുറച്ച് ഓഎഫ്എസ് നടപടിക്രമങ്ങൾ കൂടി മനസ്സിലാക്കേണ്ടതുണ്ട്.ഉദാഹരണത്തിന്, ഒഎഫ്എസിൽ അടിസ്ഥാനപരമായി ഓഫേർഡ് ഷെയറുകളുടെ വിലകൾ ആണ് നിങ്ങൾക്ക് ബിഡ് ചെയ്യാനായി സാധിക്കുക- ഏറ്റവും ഉയർന്ന ബിഡ്ഡുകൾക്ക് അലോട്ട്മെന്റുകൾ നൽകുന്നു.പകരമായി, കട്ട് ഓഫ് വിലയിലും നിങ്ങൾക്ക് വാങ്ങാം. അതായത്,ഓഎഫ്എസിൽ ഷെയറുകൾ വാഗ്ദാനം ചെയ്യുന്ന ഏറ്റവും കുറഞ്ഞ വില. ഒരു ഗുണം എന്താണെന്ന് വെച്ചാൽ ഓഎഫ്എസിൽ അധികം പേപ്പർ വർക്കുകൾ ചെയ്യേണ്ടതില്ല. കൂടാതെ ഓഎഫ്എസ് വഴി ഒരു ഷെയറും നിങ്ങൾക്ക് വാങ്ങാം- നിങ്ങൾ ഒരു ഐപിഒ അല്ലെങ്കിൽ എഫ്‌പിഒയിൽ നിക്ഷേപിക്കേണ്ട ഏറ്റവും കുറഞ്ഞ തുക നിർണ്ണയിക്കുന്ന ഇഷ്യു സൈസ് പോലെയല്ലാതെ. ഒരു റീട്ടെയിൽ ഇൻവെസ്റ്റർ ആയതുകൊണ്ട്,നമ്മൾ ഇതുവരെ സംസാരിച്ചത് കൂടാതെ, ഓഎഫ്എസിൽ രണ്ട് പ്രധാന ഗുണങ്ങൾ നിങ്ങൾക്കുണ്ട്. ഓഎഫ്എസിൽ കമ്പനികൾ റീറ്റെയ്ൽ ഇൻവെസ്റ്റേഴ്സിനു ഫ്ലോർ പ്രൈസിൽ ആണ് ഡിസ്‌കൗണ്ട് കൊടുക്കുന്നത്. രണ്ടാമതായി, ഒരു സാധാരണ ഇൻവെസ്റ്റ്മെന്റ് ട്രേഡ് പോലെ, നിങ്ങൾ സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ചാർജുകളും ട്രാൻസാക്ഷൻ ഫീസുകളും മാത്രമേ നൽകേണ്ടതുള്ളൂ. കൊള്ളാം അല്ലെ. ഇതിൽ എങ്ങനെ അപ്ലൈ ചെയ്യണം എന്നാണോ? നിഖിലും ശാലിനിയും എന്നോട് ഇത് തന്നെയാണ് ചോദിച്ചത്. ഞാൻ ഇപ്പോൾ നിങ്ങൾക്ക് നൽകാൻ പോകുന്ന പൂർണ്ണമായ ചിത്രം അവർക്ക് നൽകിയപ്പോൾ അവർ അത്ഭുതപ്പെട്ടു! സുഹൃത്തുക്കളെ, ഓഎഫ്എസിൽ പങ്കെടുക്കുന്നതിന് നിങ്ങൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം, അവ 3 മുതൽ 10 ദിവസം വരെ രാവിലെ 9.15 മുതൽ ഉച്ചയ്ക്ക് 2.45 വരെ മാത്രമേ ഓപ്പൺ ആയിരിക്കുകയുള്ളു. അടുത്തതായി, നിങ്ങളുടെ ബിഡ് ഫ്ലോർ പ്രൈസിന് താഴെയാണെങ്കിൽ അലോട്ട്മെൻറ് ലഭിക്കില്ല എന്ന് നിങ്ങൾ മനസ്സിലാക്കണം. അതുകൊണ്ട്, അഥവാ നിങ്ങൾ കട്ട് ഓഫ് പ്രൈസിൽ അല്ല ബിഡ് ചെയ്യുന്നതെങ്കിൽ, ബിഡ് ചെയ്യാനുള്ള റൈറ്റ് പ്രൈസ് ഏതാണെന്ന് അറിയേണ്ടത് അത്യാവശ്യമാണ്. അതു മനസ്സിലാക്കിയാൽ അടുത്തതായി നിങ്ങൾ അറിയേണ്ടത് ഒരു റീട്ടെയിൽ ഇൻവെസ്റ്റർ എന്ന നിലയിൽ രണ്ട് ലക്ഷം വരെ മാത്രമേ ബിഡ് പ്ലേസ് ചെയ്യാൻ കഴിയുകയുള്ളൂ അതിനുമുകളിൽ പോയാൽ അധികം വരുന്ന തുകയ്ക്ക് നിങ്ങൾക്ക് അലോട്ട്മെൻറ് ലഭിക്കുകയില്ല. ഒരിക്കൽ നിങ്ങൾ ഈ നിയമങ്ങൾ മനസ്സിലാക്കി കഴിഞ്ഞാൽ അതിൽ കൂടുതൽ ഒന്നും അറിയാനില്ല. ഓഎഫ്എസിൽ ബിഡ് ചെയ്യുന്നത് ഒരു റോക്കറ്റ് സയൻസ് ഒന്നുമല്ല. അതുപോലെ, നിങ്ങൾ ഇതിനകം മനസ്സിലാക്കിയിരിക്കും, ഒരു ഡീലർ വഴി പോകാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ, ഓഎഫ്എസിൽ പങ്കെടുക്കുന്നതിന് നിങ്ങളുടെ പക്കൽ ഒരു ഡീമാറ്റ് അല്ലെങ്കിൽ ട്രേഡിങ് അക്കൗണ്ട് ഉണ്ടായിരിക്കണം. നിങ്ങളുടെ പക്കൽ ഡീമാറ്റ് അക്കൗണ്ട് ഉണ്ടെങ്കിൽ പിന്നെന്താ? നിങ്ങളുടെ ട്രേഡിങ് പോർട്ടലിൽ ലോഗിൻ ചെയ്തു ബിഡ് പ്ലേസ് ചെയ്യണം. അത്രമാത്രം. സിമ്പിൾ ആയിട്ട് തോന്നുന്നില്ലേ?ഉറപ്പായും. അടുത്ത തവണ, ഒരു ഓഎഫ്എസ് തുറക്കുന്നുവെന്ന് കേൾക്കുമ്പോൾ, ഒരു റൈറ്റ് ഓപ്പർച്യൂണിറ്റി ആണെങ്കിൽ അത് നിങ്ങൾക്ക് എത്ര സിമ്പിൾ പ്രൊസീജർ ആണെന്ന് അറിയാം. നിങ്ങൾ അറിയേണ്ടത് അത്രയേയുള്ളൂ! ഞങ്ങളുടെ പോഡ്‌കാസ്റ്റ് രസകരമാണെന്ന് നിങ്ങൾക്ക് തോന്നിയാൽ ഞങ്ങൾ ഉറപ്പു പറയുന്നു www.angelone.in ഇൽ ഉള്ള ഫ്രീ എഡ്യൂക്കേഷണൽ റിസോഴ്സസ് നിങ്ങൾക്ക് കൂടുതൽ ഇഷ്ടം ആകും.അവയെല്ലാം ഒന്ന് കണ്ടു നോക്കൂ. അതുവരെ ഞാൻ നിഖിലുമായി സംസാരിക്കാൻ പോവുകയാണ്. ഞങ്ങൾ വരാനിരിക്കുന്ന ഒരു ഐപിഓയെക്കുറിച്ച് ഡിസ്കസ് ചെയ്യാൻ പോകുന്നു,ചായയുടെ കൂടെ. അടുത്ത തവണ കാണാം. അതുവരെ ഗുഡ്ബൈ, ഹാപ്പി ഇൻവെസ്റ്റിംഗ്. സെക്യൂരിറ്റീസ് മാർക്കറ്റിലെ നിക്ഷേപങ്ങൾ മാർക്കറ്റ് റിസ്കിന് വിധേയമാണ്, നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.