Fundamental analysis of Mindtree

Podcast Duration: 7:45
അടിസ്ഥാന വിശകലനം - മൈൻഡ് ട്രീ ​ഹലോ കൂട്ടുകാരേ, നമസ്കാരം. എയ്ഞ്ചൽ വണ്ണിന്റെ മറ്റൊരു അടിസ്ഥാന വിശകലന സ്പെഷ്യൽ പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം. നിങ്ങൾ ഞങ്ങളുടെ പോഡ്കാസ്റ്റ് കേൾക്കാറുള്ള ആളാണെങ്കിൽ, നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും, ഞങ്ങൾ എപ്പോഴും നിങ്ങളോട് ഇൻവെസ്റ്റ് ചെയ്യുന്നതിന് മുൻപേ സ്റ്റോക്കുകൾ വിശകലനം ചെയ്യാൻ പറയാറുണ്ട്. ​നിക്ഷേപിക്കുന്നതിന് മുമ്പുള്ള വിശകലനം ഒരു വ്യക്തിയെ നിങ്ങൾ നിയമിക്കുന്നതിനോ വിവാഹം കഴിക്കുന്നതിനോ മുമ്പ് അറിയുന്നത് പോലെ പ്രധാനമാണ്. അല്ലെ? നിങ്ങൾ അത്യാവശ്യം റിസർച്ച് ചെയ്യാറും ഉണ്ടാവില്ലേ? ഉണ്ടാവും എന്നെനിക്ക് ഉറപ്പുണ്ട്. കാരണം എല്ലാ ചോയ്‌സിനും അതിന്റെതായ പരിണിതഫലങ്ങൾ ഉണ്ട്. ​നിങ്ങൾ ഒരാൾക്കു വേണ്ടി സമയം ഇൻവെസ്റ്റ് ചെയ്യുന്നതിന് മുൻപ് അയാളെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ ആഗ്രഹിക്കും. അതുപോലെ നിങ്ങളുടെ കാശു ഇൻവെസ്റ്റ് ചെയ്യുന്നതിന് മുൻപ് നിങ്ങൾ അറിയേണ്ടതായ കുറെ കാര്യങ്ങളുണ്ടാവും. അല്ലെ? ​ഒരു സ്റ്റോക്കിൽ ഇൻവെസ്റ്റ് ചെയ്യുന്നതിനുമുൻപ് അതിൻറെ ഫണ്ടമെന്റൽ അനാലിസിസ് എങ്ങനെ ചെയ്യാം എന്ന് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാം. ​ഇന്ന് നമ്മൾ മൈൻഡ്ട്രീ എന്ന കമ്പനിയുടെ ഫണ്ടമെന്റൽ അനാലിസിസ് ചെയ്യും. നിങ്ങൾക്ക് ഇതേ രീതി മറ്റു കമ്പനികൾക്കും വേണ്ടി ഉപയോഗിക്കാവുന്നതാണ്. ​ നിങ്ങൾ അനാലിസിസ് ചെയ്യുമ്പോൾ ആദ്യത്തെ സ്റ്റെപ്പ് ആ കമ്പനി എന്താണ് ചെയ്യുന്നതെന്നും അതിൽ എങ്ങനെ അവർ പെർഫോം ചെയ്യുന്നു എന്നും കണ്ടു പിടിക്കുന്നത് ആണ്. ​ എന്താണ് മൈൻഡ് ട്രീ? ​മുൻ‌നിര മിഡ് ക്യാപ് ഐടി സേവന ദാതാക്കളിൽ ഒരാളാണ് മൈൻ‌ട്രീ. ​എൽ ആന്റ് ടി ഗ്രൂപ്പിന്റെ ഭാഗമാണിത്. ​ ഇതിന്റെ വരുമാനം എഫ്വൈ20യിൽ 1 ബില്യൺ യുഎസ് ഡോളർ മറികടന്നു. ​ബി‌എഫ്‌എസ്‌ഐ - അതായത് ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ്, കമ്മ്യൂണിക്കേഷൻസ്, മീഡിയ & ടെക്നോളജി, റീട്ടെയിൽ, സി‌പി‌ജി, മാനുഫാക്ചറിംഗ്, ട്രാവൽ & ഹോസ്പിറ്റാലിറ്റി വിഭാഗങ്ങളിൽ കമ്പനിക്ക് ശക്തമായ സാന്നിധ്യമുണ്ട്. ​മൈൻഡ്‌ട്രീ എന്ത് സാധ്യതയാണ് പ്രദർശിപ്പിക്കുന്നത്? ​മൈൻഡ്ട്രീ 50 ശതമാനത്തിൽ കൂടുതൽ ടോപ് ക്വാർട്ടയിൽ ഗ്രോത്ത് കാണിക്കും എന്നാണ് പ്രതീക്ഷ. കാരണം മൈൻഡ്ട്രീയുടെ ഫീഡർ സെക്ടറുകളിൽ റിക്കവറി നടന്നുകൊണ്ടിരിക്കുകയാണ്, അതായത് ട്രാവൽ ആൻഡ് ടൂറിസം അതുപോലെ റീറ്റെയിൽ പോലെയുള്ളവ. ​മൈൻ‌ഡ്ട്രീയുടെ മുൻ‌നിര ക്ലയന്റുകൾ‌ ഗ്രോത്ത് മുൻ‌കൂട്ടിപ്പറയുന്നു. ക്യു1എഫ്‌വൈ 22 ലും മൈൻഡ്ട്രീയുടെ ഡീൽ വിജയങ്ങൾ ശക്തമായിരുന്നു, മികച്ച ബ്രോക്കറേജുകളും വിദഗ്ധ നിക്ഷേപകരും, വരാനിരിക്കുന്ന ക്വാർട്ടറുകളിൽ ആക്കം നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു. ​പുതിയ ഡീലുകളുടെ വർദ്ധനവ് കാരണം ശക്തമായ പിക്ക്-അപ്പ് വരുമാനം ഉണ്ടെങ്കിൽ, റെവന്യു / പിഎടി വളർച്ച 11.7 ശതമാനം / 35.2 ശതമാനം കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ​മാനേജ്മെൻറ് മാർഗ്ഗനിർദ്ദേശത്തിന് അനുസൃതമായി മാർജിൻ 20 ശതമാനത്തിൽ നിലനിൽക്കും എന്നാണ് മറ്റൊരു പ്രതീക്ഷ. ​അടിസ്ഥാന വിശകലനത്തിനു നാല് ഭാഗങ്ങൾ ഉണ്ട്. ​മാക്രോ ഇക്കണോമിക് അനാലിസിസ്- അത് എക്കണോമിയിൽ കേന്ദ്രീകൃതമാണ്, കമ്പനിയെ ബാധിച്ചേക്കാവുന്ന ഘടകങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് അത്. ​ഇൻഡസ്ട്രീ അനാലിസിസ്- പ്രസക്തമായ മേഖലയുടെ മൂല്യനിർണ്ണയം നടത്തുന്നു. ​സിറ്റ്വേഷണൽ അനാലിസിസ്- 2021ൽ കൂടുതൽ പ്രസക്തമാണ്. താങ്ക്സ് ടു കോവിഡ്-19. ​ഫിനാൻഷ്യൽ അനാലിസിസ്. ​മാക്രോ ഇക്കണോമിക് അനാലിസിസിനു നിങ്ങൾക്ക് വിവിധ സർക്കാർ വെബ്‌സൈറ്റുകൾ റഫർ ചെയ്യാം അല്ലെങ്കിൽ സാമ്പത്തിക പത്രങ്ങളിൽ നിന്നും നിങ്ങൾക്ക് ഈ വിവരങ്ങൾ ശേഖരിക്കാം. ​2020-21 ലെ ഔദ്യോഗിക കണക്കനുസരിച്ച് "നിലവിലെ വിലയിൽ ഇന്ത്യയുടെ യഥാർത്ഥ ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്റ്റ് (ജിഡിപി) 195.86 ലക്ഷം കോടി രൂപയാണ്" എന്ന് ഐബിഇഎഫ് അഭിപ്രായപ്പെടുന്നു. എഫ്.വൈ 2021ന്റെ മൂന്നാം ക്വാർട്ടറിൽ ജിഡിപി വളർച്ച ഏതാണ്ട് തുച്ഛമാണ്, എന്നാൽ വളരെ കുറഞ്ഞ, അതായത് 0.4 ശതമാനം വളർച്ച നേടി. ഇത് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് കണക്കാക്കിയതാണ്. 2020-2021 സാമ്പത്തിക സർവേ പ്രകാരം 2022 ൽ ജിഡിപി വളർച്ച 11% പ്രതീക്ഷിക്കുന്നു. അങ്ങനെ ഉണ്ടായാൽ അടിപൊളിയായിരിക്കും കൂട്ടുകാരെ. അത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം. സർക്കാർ നവംബർ 2020ൽ 2.65 ലക്ഷം കോടി രൂപയുടെ സ്റ്റിമുലസ് പാക്കേജ് പ്രഖ്യാപിച്ചിരുന്നു. അതിന്റെ ലക്‌ഷ്യം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും, ലിക്വിഡിറ്റി സപ്പോർട്ടും ആണ്. ഇത് പല മേഖലകളിലും അത്യാവശ്യമാണ്, അതായത്, ടൂറിസം, ഏവിയേഷൻ, നിർമ്മാണം, പാർപ്പിടം തുടങ്ങിയവ. ​ഇവയൊക്കെയാണ് ഞാൻ റിസർച്ച് ചെയ്ത് കണ്ടുപിടിച്ച കുറച്ച് വിവരങ്ങൾ. ഇതുപോലെ നിങ്ങൾക്കും രാജ്യത്തിൻറെ സാമ്പത്തിക രംഗം വിലയിരുത്താനും വിശകലനം ചെയ്യാനും കഴിയും. ഞങ്ങൾ നിങ്ങൾക്ക് വഴി കാണിക്കുന്നതേ ഉള്ളൂ. ബാക്കിയുള്ള സ്റ്റെപ്പുകൾ നിങ്ങളുടേതാണ്. ​ അടുത്തതാണ് ഇൻഡസ്ടറി അനാലിസിസ്, അതിനെ സെക്ടർ അനാലിസിസ് എന്നും വിളിക്കാം. സെക്ടർ വിശകലനത്തിനു തന്നിരിക്കുന്ന കമ്പനിയുടെ പ്രവർത്തന മേഖലയുമായി ബന്ധപ്പെട്ട വാർത്തകളിൽ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു വാർത്തയും നഷ്‌ടപ്പെടാതിരിക്കാൻ ഗൂഗിൾ അലേർട്ട് സെറ്റ് ചെയുകയും ചെയ്യാം. ​മൈൻഡ്ട്രീയ്ക്ക് പ്രസക്തമായ കുറച്ച് കാര്യങ്ങളാണ് ഇവ: ​ഐടി സെക്ടറിന് രാജ്യത്തിൻറെ ജിഡിപിയിൽ 8% സംഭാവന ആണുള്ളത്. 2021 സാമ്പത്തിക വർഷത്തിൽ 45 ബില്യൺ യുഎസ് ഡോളറാണ് രാജ്യത്തിൽ ഐടി മേഖലയിലെ വരുമാനം. ഈ രണ്ടു പോയിന്റുകളിൽ നിന്ന് ഐടി മേഖലയുടെ പ്രസക്തിയും സാധ്യതയും വ്യക്തമാണ്. ​നിങ്ങൾക്ക് ഓർമ്മയുണ്ടെങ്കിൽ, മൈൻ‌ട്രീ സേവനങ്ങളും നിർമ്മാണവും അടങ്ങിയിരിക്കുന്ന പ്രധാനപ്പെട്ട ഇന്ടസ്ട്രിയെ കുറിച്ച് നമ്മൾ പറഞ്ഞിരുന്നു. ​ഈ വർഷം തുടക്കത്തിൽ സർക്കാരിന്റെ ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രാലയം (മെയിറ്റി) വലിയ തോതിലുള്ള ഇലക്‌ട്രോണിക്‌സ് നിർമാണത്തിന്റെ രണ്ടാം റൗണ്ടിന് വേണ്ടി ആപ്ലിക്കേഷനുകൾ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പി‌എൽ‌ഐ) പദ്ധതി പ്രകാരം ക്ഷണിച്ചിരുന്നു. ​സർക്കാർ ഡിസ്പ്ലേ ഫാബ്രിക്കേഷൻ, മൊബൈൽ ഹാർഡ്‌വെയർ നിർമ്മാണം എന്നിവയ്ക്ക് വേണ്ടിയും ഇൻസെന്റീവ് സ്കീം തുടങ്ങിയിട്ടുണ്ട്. ​ഒരുപക്ഷെ, ഈ രണ്ടു സംഭവവികാസങ്ങളോടെ മൈൻഡ്ട്രീയുടെ ഒന്നോ രണ്ടോ ഫീഡർ സെക്ടറുകൾ ആക്റ്റീവ് ആയേക്കാം, അതായത് നിർമ്മാണവും ടെക്കും. മെയ്ക്ക് ഇൻ ഇന്ത്യ സംരംഭം വഴിയും നിർമ്മാണ മേഖലയിൽ വളർച്ച ഉണ്ടാകാം. ​മൈൻഡ്ട്രീ ബി‌എഫ്‌എസ്‌ഐ മേഖലയിലേക്കും ഐ‌ടി സേവനങ്ങൾ നൽകുന്നു, അവിടെ വലിയ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. ഐ‌ടി സേവന ദാതാക്കളുടെ വേഗത, നിക്ഷേപം, കടം, പണമടയ്ക്കൽ, കൈമാറ്റം, വ്യാപാരം എന്നിവയിൽ ഫിൻ‌ടെക് വിപ്ലവം സൃഷ്ടിച്ചിട്ടുണ്ട്. അതിനാൽ ഐ‌ടി സേവന ദാതാക്കളുടെ വേഗത നിലനിർത്താൻ ശ്രമിക്കുമ്പോൾ ബി‌എഫ്‌എസ്‌ഐ കമ്പനികളുടെ ഐടി ഇൻഫ്രാസ്ട്രക്ചർ സജ്ജീകരിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും അപ്‌ഡേറ്റ് ചെയ്യുന്നതിനുമായി ധാരാളം പ്രോജക്ടുകൾ കാണാൻ സാധ്യതയുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ദാതാവാണ്‌ മൈൻഡ്ട്രീ. ബി‌എഫ്‌എസ്‌ഐ സെക്ടറിൽ എഐ ആണ് ഈ വർഷത്തെ ഹരം! ​സിറ്റ്വേഷണൽ അനാലിസിസ് നടത്തേണ്ടതാണ്, എന്നാൽ നിങ്ങളുടെയോ മറ്റാരുടേയെങ്കിലുമോ വിശകലനത്തിൽ കുറച്ച് ഉപ്പു കൂടി ചേർത്തോളൂ, കാരണം ഇപ്പോഴും പാൻഡെമിക് സിറ്റുവേഷൻ അനിശ്ചിതത്വത്തിലാണ്. ​എന്തായാലും പറയാൻ പറ്റുന്ന ഒരു കാര്യം, കമ്പനികൾ അവരുടെ ബിസിനസ്സ് നടത്താനുള്ള വഴികൾ കണ്ടെത്തുന്നു, ആളുകൾ ന്യായമായ മുൻകരുതലുകൾ ഉപയോഗിച്ച് ജോലിചെയ്യാനും യാത്ര ചെയ്യാനും ജീവിക്കാനും ജീവിതം ആസ്വദിക്കാനും വഴികൾ കണ്ടെത്തുന്നു. ആളുകൾ എൻജോയ് ചെയ്യുന്നുണ്ടെങ്കിൽ ചിലവുകളും ഉണ്ടാകും. ഇപ്പോഴാണെങ്കിൽ നമ്മുടെ രാജ്യത്തു അൺലോക്ക് തുടങ്ങിയിട്ടുണ്ട്, കൂടാതെ സാഹചര്യങ്ങൾ കുറച്ച് മെച്ചമാണ്. ​ഒരു കാര്യം കൂടി, അതായത് എഐ, ഐടി സെർവീസുകൾക്ക് ഡിമാൻഡ് കൂടിയിട്ടുണ്ട്. പാൻഡെമിക് ചെറിയ വ്യത്യാസമുണ്ടാക്കുകയും ചില സാഹചര്യങ്ങളിൽ ഈ സേവനങ്ങളുടെ ആവശ്യം വർദ്ധിപ്പിക്കുകയും ചെയ്തു. ​ സാമ്പത്തിക വിശകലനത്തിനായി കഴിഞ്ഞ 3 മുതൽ 5 വർഷമോ അതിൽ കൂടുതലോ ഉള്ള കമ്പനിയുടെ ബാലൻസ് ഷീറ്റുകൾ നിങ്ങൾ നിരീക്ഷിക്കണം. അതിന്റെ ആസ്തികൾ അതിന്റെ ബാധ്യതകൾക്കെതിരെയും അതിന്റെ ചെലവിനെതിരെയുള്ള വരുമാനവും നിരീക്ഷിക്കുക. മൈൻ‌ട്രീയുടെ ഒരു പ്രസ്താവന പ്രകാരം, ഈ സാമ്പത്തിക വർഷം അവസാന ക്വാർട്ടറിൽ വരുമാന വളർച്ച 5.2 ശതമാനം വർധിച്ചു. ​ഫൈനാൻഷ്യൽസ് മറ്റൊരാൾ പറയുന്നത് കേട്ട് ചെയ്യരുത്-സംശയാസ്പദമായ സംഖ്യകളെക്കുറിച്ച് വിശദീകരിക്കാൻ എളുപ്പമാണ്. സ്വന്തമായി റിസർച്ച് തീർച്ചയായും ചെയ്യണം. ​അപ്പോൾ കൂട്ടുകാരേ, ഫണ്ടമെന്റൽ അനാലിസിസ് ഇങ്ങനെയാണ് ചെയ്യുന്നത്. ഇതൊരു ശീലമാക്കുക. ​നിങ്ങൾക്ക് ഈ പോഡ്‌കാസ്റ്റ് ഇഷ്ടപ്പെട്ടെങ്കിൽ നിങ്ങളെപ്പോലുള്ള നിക്ഷേപകരായ സുഹൃത്തുക്കളുമായും കുടുംബവുമായും ഇത് ഷെയർ ചെയ്യൂ. ​ഞങ്ങൾ‌ കൂടുതൽ‌ അടിസ്ഥാന വിശകലന പോഡ്‌കാസ്റ്റുകൾ‌ ചെയ്യും-ഇതുപോലെ തന്നെ. ​പോകുന്നതിനു മുൻപ് ഒരു കാര്യം ഓർക്കുക, സ്റ്റോക്ക് മാർക്കറ്റ് ഇൻവെസ്റ്മെന്റിൽ റിസ്ക് എപ്പോഴുമുണ്ട്. ഈ പോഡ്‌കാസ്റ്റ് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മാത്രമാണ് നിർമ്മിച്ചിരിക്കുന്നത്, മാത്രമല്ല നിക്ഷേപകൻ സ്വന്തം ഗവേഷണം നടത്തുകയും വേണം. ​ഇതുപോലെ രസകരമായ പോഡ്‌കാസ്റ്റുകൾക്കായി യൂട്യൂബിലൂടെയും മറ്റ് സോഷ്യൽ മീഡിയ ചാനലുകളിലൂടെയും ഞങ്ങളെ ഫോളോ ചെയ്യുക. ​മറ്റൊരു പോഡ്‌കാസ്റ്റിൽ കാണാം. അതുവരെ ഗുഡ് ബൈ, ഹാപ്പി ഇൻവെസ്റ്റിംഗ്! ​ ​ ​ ​ ​സെക്യൂരിറ്റീസ് മാർക്കറ്റിലെ നിക്ഷേപം മാർക്കറ്റ് റിസ്കിന് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക. ​ ​ ​ ​ ​