Fundamental Analysis of Automotive Industry

Podcast Duration: 5:49
മേഖലകളുടെ അടിസ്ഥാന വിശകലനം: ഓട്ടോമോട്ടീവ് വ്യവസായം ​നമസ്കാരം സുഹൃത്തുക്കളേ, എയ്ഞ്ചൽ വണ്ണിന്റെ ഉൾക്കാഴ്ചയുള്ളതും രസകരവുമായ ഫണ്ടമെന്റൽ അനാലിസിസ് സ്പെഷ്യൽ പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം. ഓട്ടോ സെക്ടറിന്റെ അടിസ്ഥാന വിശകലനം നമ്മൾ ഇന്ന് സംസാരിക്കുന്നു. നിങ്ങൾക്ക് ഇതിനകം അറിയാമായിരിക്കും ഫണ്ടമെന്റൽ അനാലിസിസിൽ സെക്ടറിന്റെ വരുമാനം, നഷ്ടം, പ്രൊജക്ഷനുകൾ എന്നിവയാണ് കാണുക. എന്നാൽ വരൂ, നമുക്ക് ഓട്ടോമോട്ടീവ് വ്യവസായത്തിന്റെ സാമ്പത്തിക ആരോഗ്യം പരിശോധിക്കാം. ​ഈ മേഖലയിലെ നിലവിലുള്ള വളർച്ച: ​ഓട്ടോമോട്ടീവ് ഡീലർമാരുടെ അസോസിയേഷനുകളുടെ ഫെഡറേഷനായ എഫ്എഡിഎയുടെ 2021 ജൂൺ റിപ്പോർട്ട് അനുസരിച്ച് ഓട്ടോമോട്ടീവ് വ്യവസായം 22.6% വളർച്ച കാണിച്ചിട്ടുണ്ട്. ഇത് നല്ലതാണല്ലേ? എന്നാൽ നിൽക്കൂ, ഈ വളർച്ച 2019 ലെ അവസാനത്തെ സാധാരണ മാസമായ ജൂണിനേക്കാൾ 28% കുറവാണ്. എന്നാൽ, കാര്യമെന്തെന്നാൽ ലോക്ക്ഡൗൺ ആയിട്ടുപോലും ഗ്രോത്ത് ഉണ്ടായിട്ടുണ്ട്. ഇത് വളരെ വലിയ കാര്യമാണ്, അല്ലേ? ഒരുപക്ഷേ ഈ വളർച്ച കൂടുതൽ എക്‌സ്‌പ്ലോർ ചെയ്യുന്നത് നല്ലതാണ്. ഏതൊക്കെ ഓട്ടോമോട്ടീവ് വിഭാഗങ്ങളാണ് ഈ വളർച്ചയിൽ കൂടുതൽ സംഭാവന ചെയ്തത്, ഇതറിയുന്നത് അത്യാവശ്യമാണ്, കാരണം ഏതൊക്കെ കമ്പനികളാണ് മികച്ച നിക്ഷേപം നടത്താൻ സാധ്യതയെന്ന് നമുക്ക് അറിയാൻ കഴിയും. ​ട്രക്കുകളിലും ബസുകളിലും 236% വളർച്ച ഉണ്ടായിട്ടുണ്ട്. ​കാറുകൾ എസ്‌യുവി എന്നിവയിൽ 43% വളർച്ച ഉണ്ടായിട്ടുണ്ട്. ​ത്രീ വീലറുകൾ…അതായത് റിക്ഷ, വാഹന രജിസ്ട്രേഷനിൽ 22 ശതമാനം വളർച്ച ഉണ്ടായിട്ടുണ്ട്. ​ഇരുചക്രവാഹനങ്ങളിലും ട്രാക്ടറുകളിലും യഥാക്രമം വെറും 17% , 14% വളർച്ച ആണുണ്ടായത്. ​പാസ്സന്ജർ വെഹിക്കിൾ വിൽപ്പന മെയ് മാസത്തിൽ 85,733 യൂണിറ്റിൽ നിന്ന് 184,134 യൂണിറ്റായി ഉയർന്നു. ​വാണിജ്യ വാഹനങ്ങളിൽ 103% വളർച്ച ഉണ്ടായിട്ടുണ്ട്. ​വാണിജ്യ വാഹനങ്ങളിൽ വളർച്ച കൂടുതലാണെന്ന് ക്ലിയർ ആണ്, എന്നാൽ ഇതും മനസിലാക്കണം, ഈ ഡിമാൻഡ് "സാധാരണ സമയത്തേക്കാൾ" 70% കുറവാണ്. ​ആകസ്മികമായി, 2021 മെയ് മാസത്തിൽ വിൽപ്പനയുടെ കാര്യത്തിൽ മാരുതി ആണ് വിപണിയിലെ മുൻനിരയിൽ. ​ഹ്രസ്വ, ദീർഘകാല പ്രൊജക്ഷനുകൾ: ​ലോക്ക്ഡൗണുകൾ ലഘൂകരിക്കുകയും ഡീലർഷിപ്പുകൾക്ക് അവരുടെ ഷട്ടറുകൾ തുറക്കാൻ അനുവദിക്കുകയും ചെയ്യുന്നതിനാൽ ഈ വളർച്ച വരും മാസങ്ങളിലും തുടരാം. ​കാറിന്റെ ഡിമാൻഡ് കൂടിയിരിക്കുകയാണ്, കാരണം ഇപ്പോൾ പബ്ലിക് ട്രാൻസ്‌പോർട് കിട്ടാൻ ബുദ്ധിമുട്ടാണ്, എന്നാണ് എഫ്എഡിഎ പ്രസിഡന്റ് പറഞ്ഞത്. മാത്രമല്ല, ആളുകൾക്ക് ഇപ്പോൾ പബ്ലിക് ട്രാൻസ്‌പോർട് റിസ്ക് ആയി തോന്നുകയും ചെയ്യുന്നു. അതുകൊണ്ട് കാറിന്റെ ഡിമാൻഡ് കൂടും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യൻ വാഹന വ്യവസായ മൂല്യം 16 മുതൽ 18 ട്രില്യൺ രൂപയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു, അതായത് 2026 ഓടെ. ​വളർച്ചയ്ക്കുള്ള ഉത്തേജകങ്ങൾ: ​വാഹനമേഖലയുടെ മെച്ചപ്പെട്ട പ്രകടനത്തിന് കാരണമാകുന്ന ലോക്ക്ഡൗൺ ഇളവുകൾക്ക് പുറമെ വാഹനമേഖലയുടെ സാമ്പത്തിക സ്ഥിതിയെ സഹായിക്കുന്ന മറ്റു കാര്യങ്ങളും ഉണ്ട്. ​ഗവണ്മെന്റ് പല സംരംഭങ്ങളും തുടങ്ങിയിട്ടുണ്ട്: ​ഇപ്പോൾ 100% എഫ്ഡിഐ ഓട്ടോമാറ്റിക് റൂട്ട് വഴി അനുവദിച്ചിട്ടുണ്ട്.വളർച്ച ഉയർത്തുക, വാഹനമേഖലയിൽ മത്സരം വർദ്ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഗവണ്മെന്റ് ഇത് അനുവദിച്ചത്. ചെറിയ കാറുകൾ, ഇരുചക്ര വാഹനങ്ങൾ, ട്രാക്ടറുകൾ എന്നിവയ്ക്കായി ഇന്ത്യ ഒരു ഗ്ലോബൽ ഹബ് ആവണമെന്ന് ഗവണ്മെന്റ് ആഗ്രഹിക്കുന്നു. റോഡ്, ഹൈവേ മന്ത്രാലയം മാർച്ച് മാസത്തിൽ വെഹിക്കിൾ സ്ക്രാപ്പിംഗ് നയം അവതരിപ്പിച്ചു. ലക്‌ഷ്യം പൊല്യൂഷൻ കുറക്കുക എന്നാണെങ്കിലും ഈ പോളിസി കൊണ്ട് പുതിയ വാഹനങ്ങളുടെ ഡിമാൻഡും വർധിക്കും. ഗവൺമെൻറ് പ്രെസ്സ് സ്റ്റേറ്റ്മെന്റിൽ പറഞ്ഞത് വാഹനമേഖലയിൽ 10000 കോടി രൂപ അധിക നിക്ഷേപം പ്രതീക്ഷിക്കുന്നു എന്നാണ്, 35,000 പുതിയ ജോലികൾ പരാമർശിക്കേണ്ടതില്ല. പല നിക്ഷേപകർക്കും നിക്ഷേപം നടത്തുമ്പോൾ തൊഴിൽ ഉൽപാദനം പോലുള്ള ഘടകങ്ങൾ പരിഗണിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഞാൻ ഈ കണക്കും പറഞ്ഞത്. ഓട്ടോമോട്ടീവ് റീട്ടെയിലിനെ മീഡിയം, ചെറുകിട സംരംഭങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇവയിൽ നിന്ന് താഴ്ന്ന ഓവർഹെഡുകൾ ഉണ്ടാകാം. കൂടുതൽ ഡീലർമാർ എന്നാൽ കൂടുതൽ ബയേഴ്‌സ്. 57,000 കോടി രൂപയുടെ ബജറ്റുമായി ഇപ്പോൾ ഓട്ടോ സെക്ടറിനു പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമും വന്നിട്ടുണ്ട്. ഇതൊരു പുതിയ വാർത്ത അല്ലെങ്കിലും അറിയേണ്ടത് അത്യാവശ്യം ആണ്. ഗവൺമെന്റ് 2019 ൽ ഓട്ടോമോട്ടീവ് സെക്ടറിനു വേണ്ടിയുള്ള ഫെയിം സ്‌ക്കിമിന്റെ രണ്ടാം ഫേസ് തുടങ്ങിയിട്ടുണ്ട്. 2019 മുതൽ 2022 വരെ ഇന്ത്യയിൽ ഓട്ടോമോട്ടീവ് ആവശ്യങ്ങൾക്കായി 10,000 കോടി രൂപ ചെലവഴിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നു. ​ മറ്റു ഘടകങ്ങളും ഗ്രോത് കാറ്റലിസ്റ് ആവാം. പുതിയ സാധാരണയിൽ, താങ്ങാനാവുന്നവർ പൊതുഗതാഗതം ഒഴിവാക്കാൻ സാധ്യതയുണ്ട്. ഫാമിലി കാറുകളുടെ ഡിമാൻഡ് കൂടാം. ​ ആളുകൾ അവരുടെ കാർബൺ ഫൂട്ട്പ്രിന്റിനെകുറിച്ച് കൂടുതൽ ബോധവാന്മാരാകുകയും കൂടുതൽ ഓപ്ഷനുകൾ ലഭ്യമാകുമ്പോൾ ആളുകൾ അവരുടെ ഉടമസ്ഥതയിലുള്ള കാറുകളിലേക്ക് ഇലക്ട്രിക് വാഹനങ്ങൾ ചേർക്കുകയും ചെയ്യാം. ​ വാണിജ്യ വാഹനങ്ങൾക്കും ഡിമാൻഡ് കൂടാം, കാരണം പുതിയ നിയന്ത്രണങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള സമയങ്ങളിൽ ഡ്രൈവിംഗ് ദൂരങ്ങളിലേക്ക് ആളുകൾ ഡൊമസ്റ്റിക് യാത്ര തിരഞ്ഞെടുക്കുന്നതായി തോന്നുന്നു. ​ നിക്ഷേപത്തിനായി പാകമായ ഓട്ടോ സ്റ്റോക്കുകൾ ഏതാണ്? ​ ഏത് സ്റ്റോക്കുകൾ ആണ് നിങ്ങൾക്ക് നല്ലതെന്ന് പറയാൻ എയ്ഞ്ചൽ വണ്ണിന് കഴിയില്ല. യഥാർത്ഥത്തിൽ ഒരു റാൻഡം തേർഡ് പാർട്ടിക്കും നിങ്ങൾക്ക് അത്തരം വിവരങ്ങൾ നൽകാൻ കഴിയില്ല. നിങ്ങളുടെ സാമ്പത്തിക ഉപദേഷ്ടാവിന് ശരിയായ തിരഞ്ഞെടുപ്പിലെത്താൻ നിങ്ങളെ സഹായിക്കാനാകും, അന്തിമ തീരുമാനം നിങ്ങളുടേത് ആയിരിക്കും. ആർക്കും സ്റ്റോക്ക്‌ പ്രൈസ് ഗ്രോത്തിന്റെ ഗ്യാരണ്ടീ നിങ്ങൾക്ക് തരാൻ കഴിയില്ല. ആരെങ്കിലും അങ്ങനെ ചെയ്താൽ ഒന്ന് ശ്രദ്ധിച്ചോളു. സ്റ്റോക്ക് മാർക്കറ്റ് പ്രവചനാതീതമാണ്. എങ്കിലും, എയ്ഞ്ചൽ വണ്ണിന്റെ ടോപ്പ് ഓട്ടോ സെക്ടർ പിക്ക്സ് ഇതാ: ​ അശോക് ലെയ്‌ലാൻഡ് ​എസ്കോർട്സ് ​ജിഎൻഎ ആക്‌സിൽസ് ​എൻ‌ആർ‌ബി ബിയറിംഗ്സ് ​ഓട്ടോമോട്ടീവ് മേഖലയുടെ സമഗ്ര ചിത്രം ആയിരുന്നു ഇത്. ​നിങ്ങൾ‌ക്ക് നിക്ഷേപത്തിൽ‌ താൽ‌പ്പര്യമുണ്ടെങ്കിൽ‌, മുന്നോട്ട് പോകുന്നതിനുമുമ്പ് നിങ്ങളുടെ റിസ്ക് അപ്പറ്റൈറ്റ്, സാമ്പത്തിക ലക്ഷ്യങ്ങൾ‌, ഇൻവെസ്റ്റ്മെന്റ് ഹൊറൈസൺ എന്നിവ പരിഗണിക്കുക. ​പോകുന്നതിനു മുൻപ് ഒരു കാര്യം ഓർക്കുക, സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപത്തിൽ റിസ്ക് എപ്പോഴുമുണ്ട്. ഈ പോഡ്‌കാസ്റ്റ് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മാത്രമാണ് നിർമ്മിച്ചിരിക്കുന്നത്, മാത്രമല്ല നിക്ഷേപകൻ സ്വന്തം ഗവേഷണം നടത്തുകയും വേണം. ​ ഇത്തരം രസകരമായ പോഡ്‌കാസ്റ്റുകൾക്കായി യൂട്യൂബിലൂടെയും മറ്റ് സോഷ്യൽ മീഡിയ ചാനലുകളിലൂടെയും ഞങ്ങളെ ഫോളോ ചെയ്യുക. ​ഇനി ഒരിക്കൽ കാണുന്നത് വരെ ഗുഡ് ബൈ. ഹാപ്പി ഇൻവെസ്റ്റിംഗ്! ​ ​ സെക്യൂരിറ്റീസ് മാർക്കറ്റിലെ നിക്ഷേപം മാർക്കറ്റ് റിസ്കിന് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക. ​