How can you be a part-owner of KFC & Pizza Hut? Devyani International IPO/ Everything you need to know about the Devyani International IPO | Malayalam

Podcast Duration: 7:07
നിങ്ങൾക്ക് എങ്ങനെ കെ‌എഫ്‌സിയുടെയും പിസ്സ ഹട്ടിന്റെയും പാർട്ട് ഓണർ ആകാം? ​ദേവയാനി ഇന്റർനാഷണൽ ഐപിഓ. ​ഹലോ ഫ്രണ്ട്‌സ്, എയ്ഞ്ചൽ വണ്ണിന്റെ മറ്റൊരു പോഡ്‌കാസ്റ്റിലേക്ക് ഏവർക്കും സ്വാഗതം. ​നമ്മൾ ഇന്ന് ബർഗർ , പിസ്സ, കോഫി എന്നിവയെ കുറിച്ച് സംസാരിക്കും. ഇല്ല കൂട്ടുകാരേ! നിങ്ങൾ ഒരു കുക്കിങ് അല്ലെങ്കിൽ ഫുഡ് പോഡ്‌കാസ്റ്റിൽ അല്ല ക്ലിക്ക് ചെയ്തത്, നിങ്ങൾ എയ്ഞ്ചൽ വണ്ണിന്റെ പോഡ്കാസ്റ്റ് തന്നെയാണ് കേൾക്കുന്നത്. ​ഇന്ന് ഞാൻ പറയുന്നത് ദേവയാനി ഇന്റർനാഷണൽ ഐപിഓയെക്കുറിച്ചാണ്. ദേവയാനി ഇന്റർനാഷണൽ ഇന്ത്യയിൽ പിസ്സ ഹട്, കെഎഫ്സി, കോസ്റ്റ കോഫീ ഔട്‍ലെറ്റുകളുടെ 655 ഔട്‍ലെറ്റുകൾ ഓപ്പറേറ്റ് ചെയ്യുന്നു, കൂടാതെ യുഎസ് ബേസ്ഡ് യം ! ബ്രാൻഡ്‌സിന്റെ ഏറ്റവും വലിയ ഫ്രാഞ്ചൈസിയുമാണ്.കഴിഞ്ഞ കുറച്ച് മാസങ്ങളിൽ ക്യുഎസ്ആർ അതായത് ക്വിക് സർവീസ് റെസ്റ്റോറന്റ്സിന്റെ ഐപിഓകൾ ഇന്ത്യൻ മാർക്കറ്റുകളിൽ അത്യാവശ്യം പോപ്പുലർ ആയി. ഇതിനു മുൻപ് ബർഗർ കിങ്ങിന്റെയും ബാർബെക്യു നേഷൻസിന്റെയും ഐപിഓകൾ മാർക്കറ്റിൽ ഡബ്യു ചെയ്‌തിരുന്നു. ഇപ്പോൾ ദേവയാനി ഇന്റർനാഷണൽ ആണ് 1400 കോടി രൂപയുടെ ഐപിഓ ലോഞ്ച് ചെയ്യുന്നതിന് സെബിയെ സമീപിച്ചിരിക്കുന്നത്.ഇപ്പോൾ പിസ്സ ഹട്ടും കെഎഫ്സിയും കോസ്റ്റ കോഫിയും ഒക്കെ ഓൺ ചെയ്യുന്ന ബിസിനസ്സിന്റെ പാർട്ട് ഓണർ ആവാനുള്ള ഒരു നല്ല അവസരമാണ് നിങ്ങളുടെ പക്കൽ ഉള്ളത്. എക്സൈറ്റിങ് ആണെങ്കിലും ആദ്യം ദേവയാനി ഇന്റർനാഷണൽ എന്ന കമ്പനിയെ കുറിച്ച് കൂടുതൽ അറിയാം. ​ചോദ്യ നമ്പർ 1: എന്തുകൊണ്ടാണ് ദേവയാനി ഇന്റർനാഷണൽ ഐപിഒ ഫയൽ ചെയ്യുന്നത്? ​ആദ്യം ടെക്നിക്കൽ ഡീറ്റെയിൽസ് ഒഴിവാക്കാം. ദേവയാനി ഇന്റർനാഷണലിന്റെ ഐപിഒയിൽ 400 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഷെയറുകളും 12.5 കോടി വരെ ഓഫർ ഫോർ സെയിലും ഉൾപ്പെടും. ഈ 12.5 കോടി ഷെയറുകൾ രണ്ട് കമ്പനികൾ വിൽക്കും, ബേസിക്കലി ,ഡനെർൻ ഇൻവെസ്റ്റ്‌മെന്റ്സ് മൗറീഷ്യസ് പ്രൈവറ്റ് ലിമിറ്റഡ്, ഇത് തേമാസെക് ഹോൾഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറി ആണ്. രണ്ടാമത്തെ കമ്പനി ആണ് ആർ‌ജെ കോർപ്പ് ലിമിറ്റഡ്, അതൊരു പ്രൊമോട്ടർ കമ്പനി ആണ്. ശരി, ഷെയറുകൾ ലിസ്റ്റ് ചെയ്തതിനു ശേഷമുള്ള കമ്പനിയുടെ പ്ലാനുകൾ എന്തൊക്കെയാണ്? ദേവയാനി ഇന്റർനാഷണൽ ഐപിഒയിൽ നിന്ന് ലഭിക്കുന്ന തുക 357.8 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കുന്നതിന് ഉപയോഗിക്കും. ഇതിൽ നിന്നും കുറച്ച് തുക പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കും. ​ശരി, ഇതുവരെ, വളരെ നല്ലത്. മുന്നോട്ട് നോക്കാം. ​ചോദ്യ നമ്പർ 2: ഈ കമ്പനിയുടെ ബാക്ഗ്രൗണ്ട് എന്താണ് ? ​ഇന്ത്യൻ കോടീശ്വരൻ രവി ജയ്പുരിയയുടെ ആർ‌ജെ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് 1991 ൽ സ്ഥാപിതമായ ദേവയാനി ഇന്റർനാഷണൽ. രവി ജയ്പുരിയയുടെ ആസ്തി 3.5 ബില്യൺ ഡോളർ ആണ്, കൂടാതെ നിലവിൽ ലോകത്തെ 925-ാമത്തെ ധനികനും ഫോബ്‌സിന്റെ കണക്കനുസരിച്ച് ഇന്ത്യയിലെ 61-ാമത്തെ ധനികനുമാണ്. ദേവയാനി ഇന്റർനാഷണൽ കമ്പനിയുടെ പേര് അദ്ദേഹത്തിന്റെ മകളുടെ പേരിലാണ് വെച്ചിരിക്കുന്നത്. മറ്റൊരു ഇന്റെരെസ്റ്റിംഗ് ഫാക്റ്റ് എന്തെന്നാൽ ദേവയാനി ഇന്റർനാഷണൽ ഓൺ ചെയ്യുന്ന ആർജെ കോർപ് ഇന്ത്യയിലെ പെപ്‌സികോയുടെ ഏറ്റവും വലിയ ബോട്ട്ലർ കൂടിയാണ്. രവി ജി മറ്റൊരു കമ്പനിയുടെ ഉടമ കൂടിയാണ് - വരുൺ ബിവറേജസ്, അത് ആഗോളതലത്തിൽ പെപ്സികോയുടെ രണ്ടാമത്തെ വലിയ ബോട്ട്ലറാണ്. ​ ​ചോദ്യ നമ്പർ 3: ദേവയാനി ഇന്റർനാഷണലിന്റെ ചരിത്രം എന്താണ് ? ​1997 ലാണ് ദേവയാനി ഇന്റർനാഷണൽ ആദ്യമായി യം! ബ്രാൻഡുകളുമായി ടൈ അപ്പ് ചെയ്തതും ഇന്ത്യയിലെ ആദ്യത്തെ പിസ്സ ഹട്ട് ഔട്ട്ലെറ്റ് ജയ്പൂരിൽ തുറന്നതും. ​അതിനുശേഷം, തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇന്ന് കമ്പനി 297 പിസ്സ ഹട്ട്സ്, 264 കെ‌എഫ്‌സി, 44 കോസ്റ്റ കോഫി ഷോപ്പുകൾ ഇന്ത്യയിലുടനീളം ഓപ്പറേറ്റ് ചെയ്യുന്നു. ഇത് കൂടാതെ വാങ്കോ, ഫുഡ് സ്ട്രീറ്റ്, മസാല ട്വിസ്റ്റ്, ഐൽ ബാർ, അമ്രേലി, ക്രുഷ് ജ്യൂസ് ബാർ തുടങ്ങിയ ബ്രാൻഡുകളും കമ്പനി ഓപ്പറേറ്റ് ചെയ്യുന്നു. ദേവയാനി ഇന്റർനാഷണലിൽ ഇന്ന് 9,000 ത്തിലധികം ജീവനക്കാരുണ്ട്. ​ചോദ്യ നമ്പർ 4: ദേവയാനി ഇന്റർനാഷണലിന്റെ ഫിനാൻഷ്യൽസ് എന്ത് പറയുന്നു? ​ദേവയാനി ഇന്റർനാഷണലിന്റെ പ്രധാന വരുമാനം കെ‌എഫ്‌സിയിൽ നിന്നും പിസ്സ ഹട്ട് സ്റ്റോറുകളിൽ നിന്നും വരുന്നു. ​സാമ്പത്തിക വർഷം 19,20, 21ൽ കെ‌എഫ്‌സിയും പിസ്സ ഹട്ടും ദേവയാനി ഇന്റർനാഷണലിന്റെ മൊത്തം വരുമാനത്തിന്റെ 76%, 77.49%, 92.28% നേടി. എന്നിരുന്നാലും, ഈ മൂന്ന് വർഷത്തിനുള്ളിൽ കമ്പനിക്ക് വലിയ നഷ്ടമുണ്ടായി. 19,20, 21 സാമ്പത്തിക വർഷങ്ങളിൽ കമ്പനി യഥാക്രമം 94 കോടി, 121.4 കോടി, 63 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. ഉം ... കമ്പനിക്ക് നഷ്ടങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ ഈ നഷ്ടങ്ങൾ എങ്ങനെ ഉണ്ടായി? കമ്പനി ഇതിനു രണ്ടു കാരണങ്ങൾ പറയുന്നു. ​ആദ്യത്തെ കാരണം ​സ്റ്റോർ നെറ്റ്‌വർക്ക് വിപുലീകരിക്കുന്നതിനാൽ ഉയർന്ന പ്രവർത്തനച്ചെലവാണ്, ​രണ്ടാമത്തെ കാരണം ഈ സ്റ്റോറുകളിലെ പ്രവർത്തനങ്ങളിൽ നിന്ന് ഈ ചെലവുകൾ ഈടാക്കാനാകാത്തതാണ്.കമ്പനി അവരുടെ ഡി‌ആർ‌എച്ച്പിയിൽ പറഞ്ഞ മറ്റൊരു പ്രധാനപ്പെട്ട കാര്യമുണ്ട്, ഇതെല്ലാവരും ശ്രദ്ധിച്ച് കേൾക്കണേ. ഭാവിയിൽ, ഓരോ വർഷവും പുതിയ സ്റ്റോറുകൾ തുറക്കാൻ പദ്ധതിയിട്ടിരിക്കുകയാണെന്നും ഈ സ്റ്റോറുകൾ പക്വത പ്രാപിക്കാത്ത കാലത്തോളം നഷ്ടം റിപ്പോർട്ട് ചെയ്യുമെന്നും കമ്പനി പറയുന്നു. അതായത് , കമ്പനി പറയുന്നു, അവർ പുതിയ സ്റ്റോറുകൾ തുറക്കാൻ പദ്ധതിയിടുന്നു, അവ വരുമാനം അല്ലെങ്കിൽ ലാഭം ഉണ്ടാക്കാൻ പ്രാപ്തമാകുന്നത് വരെ നഷ്ടം എക്സ്പെക്ട് ചെയ്യുന്നു എന്ന്. ഐ‌പി‌ഒ ഫയൽ ചെയ്യുമ്പോൾ എല്ലാ കമ്പനിയും ഡി‌ആർ‌എച്ച്പി അല്ലെങ്കിൽ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് ഫയൽ ചെയ്യേണ്ടതുണ്ട്. ഈ ഡോക്യുമെന്റ് കമ്പനിയിൽ ഇൻവെസ്റ്റ് ചെയ്യുന്നതിന് മുൻപ് ഇന്നവേറ്റേഴ്സ് അറിഞ്ഞിരിക്കേണ്ട റിസ്ക് ഫാക്ടർസിന്റെ അറിവും തരുന്നു. ദേവയാനി ഇന്റർനാഷണലിന്റെ ഡി‌ആർ‌എച്ച്പിയിൽ കോവിഡിന്റെ ഇംപാക്റ്റ് റിസ്ക് ഫാക്ടർ ആയി പറഞ്ഞിട്ടുണ്ട്. തങ്ങളുടെ പ്രധാന ബ്രാൻഡ് ബിസിനസ്സിന് കീഴിൽ 61 സ്റ്റോറുകൾ ശാശ്വതമായി അടച്ചുപൂട്ടിയതായി കമ്പനി പ്രഖ്യാപിച്ചു. ഫുട്ഫോളുകൾ കുറയുന്നത് കോർ ബ്രാൻഡുകളിൽ നിന്നുള്ള കമ്പനിയുടെ ഇൻ-സ്റ്റോർ ഡൈനിംഗ് വരുമാനത്തെയും ബാധിച്ചു. അതായത് , എഫ്വൈ20 യിൽ മൊത്തം വരുമാനത്തിന്റെ 48.85 ശതമാനം ആയിരുന്നത് എഫ്‌വൈ21ൽ മൊത്ത വരുമാനത്തിന്റെ 29.80 ശതമാനമായി കുറഞ്ഞു. മൊത്തത്തിൽ വരുമാനത്തിൽ ഇടിവ് രേഖപ്പെടുത്തിയത് ഇൻ-സ്റ്റോർ ഡൈനിംഗിന് മാത്രമല്ല. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം എഫ്‌വൈ21ൽ 25 ശതമാനം ഇടിഞ്ഞ് 1,134 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷം, എഫ്വൈ20 യിൽ ഇത് 1,516 കോടി രൂപയായിരുന്നു. ​ദേവയാനി ഇന്റർനാഷണൽ അവരുടെ ഡി‌ആർ‌എച്ച്പിയിൽ പറഞ്ഞിരിക്കുന്നത് , കോവിഡ് -19 ന്റെ പ്രതികൂല ആഘാതം ഈ സാമ്പത്തിക വർഷം 22 ലും തുടരുമെന്ന് അവർ പ്രതീക്ഷിക്കുന്നു എന്നാണ്. ​ദേവയാനി അന്താരാഷ്ട്ര ഐ‌പി‌ഒയെക്കുറിച്ചുള്ള പ്രധാന വസ്തുതകൾ ഇവയൊക്കെയാണ്. ​കൂട്ടുകാരേ, സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപങ്ങൾ നടത്തുന്നതിന് മുൻപ് നിങ്ങളുടെ റിസേർച് നിങ്ങൾ ഉത്സാഹത്തോടെ സ്വന്തം ചെയ്യണം. ഫ്രണ്ട്സോ ഫാമിലിയോ പറയുന്നത് കേട്ട് ഇൻവെസ്റ്റ് ചെയ്യാൻ നിൽക്കുന്നത് വലിയ അപകടമാണ്. നിങ്ങൾക്ക് ഒരുപാട് കാശു നഷ്ടമാവാനും സാധ്യത ഉണ്ട്. നിങ്ങൾക്ക് ദേവയാനി ഇന്റർനാഷണൽ ഐ‌പി‌ഒയിൽ ഇൻവെസ്റ്റ് ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ അവരുടെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് ഗൂഗിൾ ചെയ്ത് നന്നായി പഠിക്കൂ. നല്ലതാണ്. ​മറക്കരുത്, സ്റ്റോക്ക് മാർക്കറ്റ് ഇൻവെറ്‌സ്‌മെന്റ്സിൽ റിസ്ക് എപ്പോഴുമുണ്ട്. ഈ പോഡ്‌കാസ്റ്റ് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മാത്രമാണ് നിർമ്മിച്ചിരിക്കുന്നത്, മാത്രമല്ല നിക്ഷേപകൻ സ്വന്തം ഗവേഷണം നടത്തുകയും വേണം. ​ ഇതുപോലുള്ള ഇന്റെരെസ്റ്റിംഗ് പോഡ്‌കാസ്റ്റുകൾക്കായി ഞങ്ങളുടെ വെബ്‌സൈറ്റ്, യൂട്യൂബ്, മറ്റ് സോഷ്യൽ മീഡിയ ചാനലുകൾ എന്നിവയിലൂടെ ഞങ്ങളെ ഫോളോ ചെയ്യുക. ​അതുവരെ ഗുഡ് ബൈ. ഹാപ്പി ഇൻവെസ്റ്റിംഗ്! ​മറക്കരുത് ​സെക്യൂരിറ്റീസ് മാർക്കറ്റിലെ നിക്ഷേപം മാർക്കറ്റ് റിസ്കിന് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക. ​