All you need to know about E-Rupi

Podcast Duration: 5:44
ഇ-റൂപ്പിയെക്കുറിച്ച് അറിയേണ്ടതെല്ലാം ​ഹലോ കൂട്ടുകാരേ, ഏയ്ഞ്ചൽ വണ്ണിന്റെ മറ്റൊരു രസകരവും വിവരദായകവുമായ പോഡ്‌കാസ്റ്റിലേക്ക് ഏവർക്കും സ്വാഗതം. ​സുഹൃത്തുക്കളെ, ഇന്ന് നമുക്ക് ഇ-റുപിയെക്കുറിച്ച് ചർച്ച ചെയ്യാം. ഈ മാസം ആദ്യം പ്രധാനമന്ത്രി വീഡിയോ കോൺഫറൻസ് വഴി ഇ-റൂപ്പി ലോഞ്ച് ചെയ്തു. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, അതായത് എൻ‌പി‌സി‌ഐ, നിയുക്ത ഉദ്ദേശ്യത്തിനായി മറ്റൊരാൾക്ക് പണം നൽകുന്നതിനുള്ള ഒരു പുതിയ മാർഗമായി ഇ-റൂപ്പി ആരംഭിച്ചു. ​എന്താണ്, ഇ-റൂപ്പി, അത് ഉപയോഗിച്ച് നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും? ​ഒരു വ്യക്തിക്ക് വേണ്ടി ഇഷ്യൂ ചെയ്യുന്ന ഒരു വൗച്ചർ ആണ് ഇ-റുപ്പി. ഈ വൗച്ചർ കോഡ് അദ്ദേഹത്തിന്റെ മൊബൈൽ ഫോണിൽ ആണ് വരിക. ​അതൊരു എസ്എംഎസ് ആകാം. അല്ലെങ്കിൽ ഒരു ക്യുആർ കോഡ്. ​ഇത് ഒരു വൺ ടൈം പേയ്‌മെന്റിനു വേണ്ടി ആണ് ഉപയോഗിക്കുക. ​റീട്ടെയിലർമാർക്കോ ഓൺലൈൻ പേയ്‌മെന്റ് സ്വീകരിക്കുന്ന ബിസിനസുകാർക്കോ വേണ്ടി ഇ-റൂപ്പി വൗച്ചർ നൽകാൻ കഴിയും. ​റീട്ടെയിലർമാർക്കും ബിസിനസുകാർക്കും ഇൻസ്റ്റന്റ് ക്യാഷ് പോലെ തന്നെ പണം ലഭിക്കും. ​ഇ-റുപ്പിയുടെ പ്രത്യേകത എന്തെന്നാൽ ആർക്കെങ്കിലും പണമടക്കാൻ നിങ്ങളുടെ പക്കൽ ബാങ്ക് അക്കൗണ്ട് അല്ലെങ്കിൽ പേയ്‌മെന്റ് ആപ്പ് ഒന്നും ഇല്ലെങ്കിലും ഇ-റുപ്പി വൗച്ചർ ഉപയോഗിക്കാം എന്നുള്ളതാണ്. ​എനിക്കറിയാം നിങ്ങളിപ്പോൾ എന്താണ് ചിന്തിക്കുന്നത് എന്ന്. വിപണിയിൽ ഇതിനകം ധാരാളം പേയ്‌മെന്റ് സംവിധാനം ഉള്ളപ്പോൾ എന്തുകൊണ്ടാണ് ഒരു പുതിയത് കൊണ്ടുവരുന്നത്. എന്തായിരുന്നു അതിന്റെ ആവശ്യം? ​വിപണിയിലെ എല്ലാ പേയ്‌മെന്റ് ഉൽപ്പന്നങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇ-റൂപ്പി. ഇ-റൂപ്പി ഉപയോഗിക്കുന്നതിലൂടെ നിങ്ങൾക്കോ സർക്കാരിനോ അനുവദിച്ച ആവശ്യത്തിനായി പണം ചെലവഴിക്കുന്നുവെന്ന് ഉറപ്പാക്കാൻ കഴിയും. ​സർക്കാർ ആർക്കെങ്കിലും ആശുപത്രി അല്ലെങ്കിൽ കോവിഡ് ചെലവുകൾക്കായി ഇ-റൂപ്പി ഉപയോഗിച്ച് പണം അനുവദിച്ചിട്ടുണ്ടെങ്കിൽ, അതിനു മാത്രമായി പണം ചെലവഴിക്കുന്നുവെന്ന് സർക്കാരിന് ഉറപ്പിക്കാം. ഇ-റൂപ്പി ആരംഭിക്കുന്നതോടെ, ഡിജിറ്റൽ പേയ്‌മെന്റുകളുടെ റീച്ച് ഇന്ത്യയിൽ വർദ്ധിക്കും. ഏതെങ്കിലും സ്വകാര്യ സ്ഥാപനം ആരെയെങ്കിലും, ചികിത്സ, വിദ്യാഭ്യാസം അല്ലെങ്കിൽ മറ്റേതെങ്കിലും സാമൂഹിക കാരണങ്ങളിൽ സഹായിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇപ്പോൾ പണത്തിനുപകരം ഒരു ഇ-റൂപ്പി നൽകാം. ​കൂടെത്തന്നെ, പണമടയ്ക്കുന്നയാൾക്ക് വൗച്ചറിനുള്ള വാലിഡിറ്റി ടൈം ഫ്രെയിം നിശ്ചയിക്കാനും കഴിയും. അഥവാ, ഗവണ്മെന്റ് ഏതെങ്കിലും പേയ്മെന്റ് വൗച്ചറിന്റെ ടൈംലൈൻ 3 മാസം തീരുമാനിക്കുകയാണെങ്കിൽ, 3 മാസങ്ങൾക്ക് ശേഷം ആ വൗച്ചർ ലാപ്സ് ആവും. ​സബ്‌സിഡി പേയ്‌മെന്റിന്റെ കാര്യത്തിൽ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ കാരണമാണ് സർക്കാർ ഇ-റൂപ്പിയുമായി രംഗത്തെത്തിയത്, ഗ്യാസ് പേയ്‌മെന്റും വളം സബ്‌സിഡിയും പോലെ. പലപ്പോഴും വലിയ കമ്പനികൾ സർക്കാരിന് വലിയ സബ്സിഡി ബില്ലുകൾ ഉണ്ടാക്കും, സബ്സിഡി പാവപ്പെട്ടവർക്ക് മാത്രമാണ് നൽകുന്നത് എന്ന് ഓർക്കാതെ തന്നെ. ​അത് കാരണം, സമ്പന്നരായവർക്ക് സബ്സിഡി ലഭിക്കുകയും ഗവണ്മെന്റിനു സബ്സിഡി ബിൽ കൂടി വരികയും ചെയ്തു, അർഹതപ്പെട്ടവർക്ക് ലഭിക്കാതെ തന്നെ. ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫർ എന്ന രൂപത്തിൽ ഗവണ്മെന്റ് ഇതിനൊരു തടയിട്ടു. ഇതിലൂടെ ആവശ്യമുള്ളവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം അയക്കാൻ കഴിയും. ​കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഡിബിടി സംവിധാനം പൂത്തുലയുകയാണ്. ഒഫീഷ്യൽ ഡാറ്റയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ 54 മന്ത്രാലയങ്ങളിലായി 314 ഡിബിടി പ്രോഗ്രാമുകൾ പ്രവർത്തിക്കുന്നു. എഫ്വൈ21 ൽ 551 കോടിയിലധികം രൂപ കൈമാറ്റം ചെയ്യപ്പെട്ടു. എഫ്വൈ22ൽ 155 കോടിയിലധികം ഇടപാടുകളിലായി 1.30 കോടി രൂപ റെമിറ്റ് ചെയ്തു. ഇത്രയും കോംപ്ലെക്സും വലുതുമായ ഒരു സിസ്റ്റത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്. ​ഡിബിടിയിലും കുറച്ച് പ്രശ്നങ്ങൾ വന്നു. ജൻ-ധൻ സ്കീമിന് കീഴിൽ ഓപ്പൺ ആക്കിയ പല ബാങ്ക് അക്കൗണ്ടുകളും മരവിച്ചു കിടക്കുന്നു. അതിനുപുറമേ, ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും താഴേത്തട്ടിൽ അഴിമതി നടക്കുന്നുണ്ട്. പല സ്ഥലത്തും കാണാൻ കഴിഞ്ഞത് പാവപ്പെട്ട ആളുകളുടെ അക്കൗണ്ട് മറ്റു പലരും ആണ് ഓപ്പറേറ്റ് ചെയ്യുന്നത്. ആർക്ക് വേണ്ടിയാണോ സബ്സിഡി കൊടുക്കുന്നത്, അവർക്കത് എത്തുന്നുപോലുമില്ല. ​കൂടാതെ, അർഹതപ്പെട്ടവർക്ക് സബ്‌സിഡി കിട്ടിയാൽ പോലും ചിലർ അത് കള്ളിലും ചൂതാട്ടത്തിലും കളയുന്നു. ​ഈ പ്രശ്നങ്ങൾക്കെല്ലാം ഉള്ള ഏക പോംവഴി ആണ് ഗവണ്മെന്റ് വൗച്ചറുകളിലൂടെ പണം ഇഷ്യൂ ചെയ്യുകയും അതുവഴി കൃത്യമായി ഉദ്ദേശിച്ച വ്യക്തിയ്ക്ക് എത്തിക്കുകയും ഇടത്തരക്കാരെ ഒഴിവാക്കുകയും ചെയ്യുക. ​ഇ-റുപ്പി ഉപയോഗിക്കുന്നതിനു പല ഗുണങ്ങളും ഉണ്ട്. സർക്കാരിന് പ്രയോജനം ലഭിക്കും, കൂടാതെ കൂടുതൽ ഡാറ്റ സുതാര്യതയും സബ്സിഡി പേയ്‌മെന്റുകൾക്ക് ഉത്തരവാദിത്തവും ഉണ്ടാകും. ​ദയവായി മനസ്സിലാക്കൂ, ഇ-റൂപ്പി ഒരു ക്രിപ്‌റ്റോ കറൻസി അല്ല. ഇത് ഡിജിറ്റലൈസ്ഡ് പേയ്‌മെന്റ് സംവിധാനമാണ്. എന്നിരുന്നാലും, ആക്സിലറേറ്റഡ് ഡിജിറ്റലൈസേഷനുള്ള ഒരു വലിയ ചുവടുവെപ്പായി കാണുന്ന, ഇത് വായിക്കുന്ന ക്രിപ്‌റ്റോകറൻസി പ്രേമികൾക്ക്, ഇ-റൂപ്പി സ്വീകരിച്ചത് വളരെയധികം പ്രതീക്ഷ നൽകിയിരിക്കുന്നു. ക്രിപ്‌റ്റോകറൻസി പ്രേമികളുടെ അഭിപ്രായത്തിൽ ഈ നടപടി ക്രിപ്‌റ്റോകറൻസികളോട് സർക്കാർ അനുകൂലമായ നിലപാട് സ്വീകരിക്കുന്നതിന്റെ മുന്നോടിയാണ്. ഡിജിറ്റലൈസേഷനും ക്രിപ്റ്റോ-അസറ്റുകളും ഒരുമിച്ച് നിലനിൽക്കുന്നതിനുള്ള ആദ്യ സുപ്രധാന ചുവടുവെപ്പായിരിക്കും ഇത് എന്ന് പല മാർക്കറ്റ് വിദഗ്ധരും വിശ്വസിക്കുന്നു. ​ഇന്ത്യയിൽ, ക്യാഷ് ടു ജിഡിപി അനുപാതം 14.7% ആണ്, ഇത് കഴിഞ്ഞ രണ്ട് ദശകങ്ങളിലെ ഏറ്റവും ഉയർന്ന നിരക്കാണ്. ഇ-റൂപ്പി പേയ്‌മെന്റ് വൗച്ചറുകൾ സ്വീകരിച്ചതോടെ, സർക്കാർ ഡിജിറ്റൽ പേയ്‌മെന്റുകൾ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും രാജ്യത്തെ പണ ആശ്രിതത്വം കുറയ്ക്കുകയും ചെയ്യുന്നു. ​ ഇന്ത്യയിലെ 19 കോടി അക്കൗണ്ട് രഹിത വ്യക്തികൾക്ക് സാമ്പത്തിക ആക്സസ് വിപുലീകരിക്കുകയും അവരെ ഒഫീഷ്യൽ സാമ്പത്തിക സംവിധാനത്തിലേക്ക് കൊണ്ടുവരികയുമാണ് ഇ-റൂപ്പി ആരംഭിക്കുന്നതിൽ സർക്കാരിന്റെ ഒരു പ്രധാന ലക്ഷ്യം. സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ഔപചാരികമാക്കുന്നതിനുള്ള ഗവൺമെന്റിന്റെ പ്രവർത്തനത്തിന് കൂടുതൽ ഊർജ്ജം നൽകുന്ന ക്ഷേമനിധി പേയ്‌മെന്റുകൾക്കുള്ള ചെലവ് കുറഞ്ഞ പരിഹാരമാണ് ഇ-റൂപ്പി. ​സുഹൃത്തുക്കളേ, ഇ-റുപ്പിയെക്കുറിച്ച് ഇത്രമാത്രം. എന്നിരുന്നാലും, പേയ്‌മെന്റ് സ്പേസിൽ നിന്നും ഏറ്റവും പുതിയത് ഞങ്ങൾ നിങ്ങൾക്ക് നൽകുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. ​പോകുന്നതിനു മുന്നേ ഒരു പ്രധാന കാര്യം കൂടി. ഈ പോഡ്‌കാസ്റ്റ് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മാത്രമാണ് നിർമ്മിച്ചിരിക്കുന്നത്, നിക്ഷേപകൻ സ്വന്തം ഗവേഷണവും നടത്തണം. ​ഇതുപോലെ രസകരമായ പോഡ്‌കാസ്റ്റുകൾക്കായി ഞങ്ങളുടെ യൂട്യൂബ് ചാനലിലൂടെയും മറ്റു സോഷ്യൽ മീഡിയ ചാനലിലൂടെയും ഞങ്ങളെ ഫോളോ ചെയ്യൂ. ​അതുവരെ ഗുഡ്ബൈ, ഹാപ്പി ഇൻവെസ്റ്റിംഗ്! ​ സെക്യൂരിറ്റീസ് മാർക്കറ്റുകളിലെ നിക്ഷേപങ്ങൾ മാർക്കറ്റ് റിസ്കുകൾക്ക് വിധേയമാണ്, നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക. ​ Investments in the securities markets are subject to market risks. Read all the related documents carefully before investing.