7 key things to know about Zomato IPO | Malayalam

Podcast Duration: 6:47
സോമാറ്റോ ഐപിഓയെക്കുറിച്ച് അറിയാനുള്ള 7 കാര്യങ്ങൾ- ​നമസ്കാരം സുഹൃത്തുക്കളേ, എയ്ഞ്ചൽ വണ്ണിന്റെ മറ്റൊരു ആവേശകരമായ പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം. കൂട്ടുകാരേ ഐപിഓകൾ ആളുകൾക്ക് വളരെ ആവേശകരമാണ്- അവരുടെ വിചാരം ഐപിഓകളുടെ സമയത്ത് അവർക്ക് ഏറ്റവും കുറഞ്ഞ വിലയിൽ ഷെയറുകൾ ലഭിക്കും എന്നാണ് കൂടാതെ സ്റ്റോക്ക് പ്രൈസ് പിന്നീടങ്ങോട്ട് ഉയരുക മാത്രമേ ഉള്ളൂ എന്നുമാണ് അവരുടെ ഊഹം. അതുകൊണ്ട് സ്വാഭാവികമായി ഐപിഓകൾ ഇൻവെസ്റ്റേഴ്സിനു ആവേശകരമാണ്. സോമാറ്റോ രാജ്യത്ത് ഒരു ജനപ്രിയ പേരാണെന്ന വസ്തുതയുമുണ്ട്. ​ഈ രണ്ടു വസ്തുതകളും ഒരുമിച്ച് നോക്കിയാൽ മനസിലാകും എന്തുകൊണ്ടാണ് സോമാറ്റോ ഐപിഓകളെ കുറിച്ച് ഇത്രയധികം സംസാരമെന്ന്. ​വരാനിരിക്കുന്ന സൊമാറ്റോ ഐ‌പി‌ഒയെ ആവേശത്തോടെ കാത്തിരിക്കുന്നവരിൽ ഒരാളാണ് നിങ്ങളെങ്കിൽ, നിങ്ങൾ അറിഞ്ഞിരിക്കേണ്ട 7 വസ്തുതകൾ ഇതാ: ​ഒന്ന് - എന്തുകൊണ്ടാണ് സോമാറ്റോ ഈ ഐ‌പി‌ഒ ഹോസ്റ്റുചെയ്യുന്നത്? ​ഫുഡ് ഡെലിവറി ജയന്റ് ആയ സോമാറ്റോയുടെ റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് അനുസരിച്ച് -കമ്പനികൾ ഒരു ഐ‌പി‌ഒ ഹോസ്റ്റുചെയ്യാൻ ഉദ്ദേശിക്കുമ്പോൾ സെബിയിൽ ഫയൽ ചെയ്യേണ്ട ഒരു രേഖ - പൊതുജനങ്ങളിൽ നിന്ന് മൂലധനം സമാഹരിക്കുന്നതിന് ഇനിപ്പറയുന്ന കാരണങ്ങളുണ്ട്: വളർച്ചയും കോർപ്പറേറ്റ് ആവശ്യങ്ങളും. ​മൂലധനത്തിന്റെ വലിയ ഭാഗം, അതായത് ഐപിഒ വരുമാനത്തിന്റെ 75%, ഓർഗാനിക്, ഇനോർഗാനിക് വളർച്ചയ്ക്ക് നീക്കിവയ്ക്കും. ഇത് 5,625 കോടി രൂപയാണ്, ഇത് പുതിയ ഉപയോക്താക്കളെ നേടുന്നതിനും ഡെലിവറി, ടെക് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിനും ഉപയോഗിക്കും. ​അങ്ങനെ ആവാമല്ലോ - ഈ മേഖല കീഴടക്കാൻ പ്രാപ്തിയുള്ള ഒരു പുതിയ പ്ലേയർ വരുന്നു. ​ഫുഡ് ഡെലിവറി മേഖലയെക്കുറിച്ച് ചർച്ചചെയ്യുമ്പോൾ ഒരു മിനിറ്റിനുള്ളിൽ ഇതിനെക്കുറിച്ച് എല്ലാം നിങ്ങളോട് പറയും. ​അതേസമയം, ബാക്കി 25% ഐ‌പി‌ഒയുമായി ബന്ധപ്പെട്ട ചെലവുകളിലേക്കും ജനറൽ കോർപ്പറേറ്റ് ചെലവുകളിലേക്കും പോകും. ഐ‌പി‌ഒയുടെ വരുമാനം പ്രധാനമായും വളർച്ചയ്‌ക്കാണ് ഉപയോഗിക്കേണ്ടത്, കമ്പനിയുടെ നടത്തിപ്പ് നിയന്ത്രിക്കുന്നതിനോ കടങ്ങൾ തീർക്കുന്നതിനോ അല്ല എന്നാണ് ജനകീയ അഭിപ്രായം. മനസ്സിലായോ! ​രണ്ടാമത് - സൊമാറ്റോയുടെ ഫിനാൻഷ്യൽ ട്രാക്ക് റെക്കോർഡുമായി ബന്ധപ്പെട്ട കീ ഫിഗറുകൾ. ​ഞാൻ ഒരു കാര്യം പറയാം - സോമാറ്റോ എല്ലായിടത്തും ഉണ്ട് എന്നുള്ളത് അത്ഭുതപ്പെടുത്തുന്നു. എന്നുവെച്ചാൽ, നിങ്ങൾക്ക് തോന്നാറില്ലേ എപ്പോൾ പുറത്തോട്ട് നോക്കിയാലും ഒരു സോമാറ്റോ ഡെലിവറി ബോയിയെ കാണാം എന്ന്? ഇപ്പോൾ അവർ എല്ലായിടത്തുമുണ്ട്. എന്തായാലും കീ ഫിഗറുകളെ കുറിച്ചാണ് പറഞ്ഞുകൊണ്ടിരുന്നത്. ​ . 2018 മാർച്ച് 31 ന് അവസാനിച്ച വർഷത്തിൽ, സൊമാറ്റോ 65 മില്യൺ യുഎസ് ഡോളർ വരുമാനം നേടി. അത് നല്ലത് തന്നെ ആയിരുന്നു. എന്നാൽ മൊത്തം ചെലവ് 80 മില്യൺ യുഎസ് ഡോളറായിരുന്നു. ​. 2020 ഡിസംബർ അവസാനം മുൻപത്തെ 3 ക്വാർട്ടറിൽ ഉണ്ടായിരുന്ന വരുമാനം 1,301 കോടി രൂപ ആയിരുന്നു. ​. 2020 മാർച്ച് 31 ന് അവസാനിച്ച വർഷത്തിൽ സോമാറ്റോയ്ക്ക് 320 മില്യൺ യുഎസ് ഡോളർ നഷ്ടം രേഖപ്പെടുത്തി. ഇത് മുൻ വർഷങ്ങളിലേതിനേക്കാൾ വളരെ കൂടുതൽ ആയിരുന്നു. കാര്യങ്ങൾ മോശമാവുന്നുണ്ടോ? ഓക്കെ, അപ്പോൾ വരുമാനം 368 മില്യൺ യുഎസ് ഡോളറായി ഉയർന്നു, പക്ഷേ മൊത്തം ചെലവുകൾ ആറിരട്ടിയായി വർദ്ധിച്ച് 672 മില്യൺ യുഎസ് ഡോളറിലെത്തി. ​. എന്തായാലും മുൻ വർഷങ്ങളെ അപേക്ഷിച്ച് 2021ൽ നഷ്ടം കുറഞ്ഞിട്ടുണ്ട്. എന്നാലും നഷ്ടം കൂടുതൽ തന്നെയാണ്. ​. എന്നാൽ അതിന്റെ കൂടെ തന്നെ സോമാറ്റോയുടെ കമ്പനി സൈസ് കഴിഞ്ഞ നാല് വർഷം കൊണ്ട് മൂന്നു മടങ്ങു വർദ്ധിച്ചിരിക്കുകയാണ്. നിങ്ങൾക്ക് ഇവയെല്ലാം മനസിലായിട്ടുണ്ടെങ്കിൽ മൂന്നാമത്തേതിലേക്ക് പോകാം. ​മൂന്ന് - ഐ‌പി‌ഒ എത്രയായിരിക്കും? ​സോമാറ്റോ ഐപിഓയുടെ ആകെ തുക 1.1 ബില്യൺ ആയിരിക്കും. അതിൽ നിന്ന് 8250 കോടി രൂപയുടെ ഷെയറുകൾ പബ്ലിക്കിന് വേണ്ടി ഓപ്പൺ ആയിരിക്കും, അതിൽ 7500 കോടി രൂപ ഫ്രഷ് ഇഷ്യൂ ആയിരിക്കും 750 കോടി രൂപ ഓഫർ ഫോർ സെയിൽ ഷെയറുകൾ ആയിരിക്കും. ​കൂടാതെ, ജീവനക്കാർക്കായി 30 ദശലക്ഷം ഓഹരി വിൽപ്പനയും 1500 കോടി രൂപയ്ക്ക് പ്രീ ഐപിഒ പ്ലേസ്മെന്റും കമ്പനി പ്ലാൻ ചെയ്യുന്നു. കമ്പനിയുടെ നിലവിലുള്ള ഓഹരി ഉടമകൾ‌ അവരുടെ സ്റ്റോക്ക് വിഭജിക്കുകയോ ക്ലോക്ക് ടാർ‌ഗെറ്റുകൾ‌ നേടിയ ശേഷം അവരുടെ സ്റ്റോക്ക് വിൽ‌ക്കുകയോ ചെയ്യുമ്പോഴാണ് ഓഫർ‌ ഫോർ സെയിൽ‌. മാർക്കറ്റ് ക്യാപ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന് ചിലപ്പോൾ ഒരു ഓഎഫ്എസ് നടക്കുന്നു. ​സോമാറ്റോയുടെ ഐപിഓയിൽ കമ്പനിയുടെ ഒരു ആങ്കർ ഇൻവെസ്റ്റർ കമ്പനിയിലെ അവരുടെ ഒരു സ്റ്റേക്ക് വിൽക്കാൻ ആഗ്രഹിക്കുന്നു. ആങ്കർ ഇൻവെസ്റ്റഴ്സ് ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റഴ്സ് ആണ്, അല്ലെങ്കിൽ മ്യൂച്വൽ ഫണ്ടുകൾ അല്ലെങ്കിൽ പെൻഷൻ ഫണ്ടുകൾ പോലുള്ള ഫണ്ടുകൾ ആവാം. ​വരൂ നാലാമത്തെ പോയിൻറ് നോക്കാം - ഫുഡ് ഡെലിവറി സെക്ടർ - അല്ലെങ്കിൽ സൊമാറ്റോയുടെ പ്രവർത്തന മേഖല - ഇപ്പോൾ എങ്ങനെ കാണപ്പെടുന്നു? അതിൽ സോമാറ്റോയുടെ പങ്കും സ്ഥാനവും എന്താണ്? ​ഇപ്പോൾ ഫുഡ് ഡെലിവറി സെക്ടറിൽ രണ്ടു പ്ലേയേഴ്സ് ആണുള്ളത് , സോമാറ്റോയും സ്വിഗ്ഗിയും. സ്വിഗ്ഗിക്ക് 47 ശതമാനവും സോമാറ്റോയ്ക്ക് 45 ശതമാനവും ഷെയർ ആണുള്ളത്. സോമാറ്റോക്കും സ്വിഗ്ഗിക്കും ഡോമിനോസ് അല്ലെങ്കിൽ മാക്ഡൊണാൾഡ്‌സ് പോലുള്ള ക്യുഎസ്ആർ കമ്പനികളിൽ നിന്ന് മത്സരം ഉണ്ടാവുന്നുണ്ട്. ​സെക്ടർ തകർച്ചകളെ കുറിച്ചുള്ള ജൂസി വാർത്തകൾ ഞാൻ പ്രോമിസ് ചെയ്‌തിരുന്നില്ലേ. എന്നാൽ ശരിക്ക് ശ്രദ്ധിക്കൂ. ആമസോണിനു ഫുഡ് ഡെലിവറി സെക്ടറിൽ കയറാനുള്ള പ്ലാനുകൾ ഉണ്ട്. മറക്കണ്ട, ആമസോൺ ഇപ്പോൾ തന്നെ ടെക് സെക്ടറും ഡെലിവറി സെക്ടറും കൈവശം വച്ചിരിക്കുന്ന നല്ല സമ്പത്തുള്ള ഒരു ഭീമനാണ്. ​ഇനി അഞ്ചാമത്തെ പോയിന്റിലേക്ക് - സോമാറ്റോയിൽ എന്താണ് മികച്ചത്? ​ഒരു യൂണികോൺ കമ്പനി അല്ലെങ്കിൽ 1 ബില്ല്യൺ മൂല്യമുള്ള ഒരു കമ്പനി എന്നതിനപ്പുറം, നമ്മൾ ഇപ്പോൾ ചർച്ച ചെയ്തതുപോലെ, തല്ക്കാലം ഫുഡ് ഡെലിവറി സെക്ടറിൽ 2 കമ്പനികളെ ഉള്ളൂ, സ്വിഗ്ഗിയും സോമാറ്റോയും. വലിയ തിരക്കില്ലാത്ത ഇടം ആയിരുന്നെങ്കിൽ രണ്ടു കമ്പനികൾക്കും അത്യാവശ്യം ശ്രദ്ധ ലഭിക്കും. യൂബർ ഈറ്റ്സ് ഇടക്ക് ഒന്ന് കേറാൻ നോക്കിയെങ്കിലും സോമാറ്റോ അതിനെയും അങ്ങെടുത്തു. നിങ്ങൾക്ക് ഓർമയില്ലെങ്കിൽ 2020 ജനുവരിയിൽ യൂബർ ഈറ്റ്സിനെ സോമാറ്റോ സ്വന്തമാക്കി. ​ആറാമതായി - ആന്റിസിപേറ്റഡ് ഷെയർ പ്രൈസ് അല്ലെങ്കിൽ ഫേസ് വാല്യൂ ​സൊമാറ്റോ ഷെയറുകളുടെ ഫേസ് വാല്യൂ 10 രൂപയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ​ഏഴാമതായി - സൊമാറ്റോ ഐപിഒയുടെ റീട്ടെയിൽ ഭാഗം ​ഞാൻ പറഞ്ഞിരുന്നു 8250 കോടി രൂപ പബ്ലിക്കിന് ഓപ്പൺ ആയിരിക്കും എന്ന്. എന്നാൽ പബ്ലിക് എന്നതിൽ എന്നെയും നിങ്ങളെയും പോലെയുള്ള റീറ്റെയ്ൽ ഇൻവെസ്റ്റേഴ്‌സ് ഉൾപ്പെടുന്നില്ല. ഇൻസ്റ്റിട്യൂഷണൽ ഇൻവെസ്റ്റേഴ്സും ഈ മിക്സിൽ പെടുന്നു. വിവിധ വിഭാഗത്തിലുള്ള നിക്ഷേപകർക്ക് ഐ‌പി‌ഒയുടെ ഒരു നിശ്ചിത അലോട്ട്മെന്റ് ലഭിക്കും. സോമാറ്റോയിൽ റീറ്റെയ്ൽ പോഷൻ 35% ആയിരിക്കും. അതായത്, നിങ്ങളെയും ഞാനും പോലുള്ള വ്യക്തിഗത നിക്ഷേപകർക്ക് മൊത്തം ഐ‌പി‌ഒ തുകയുടെ മൂന്നിലൊന്ന് മാത്രമേ ആക്‌സസ് ചെയ്യാൻ കഴിയൂ. ​അപ്പോൾ ഇവയാണ് സോമാറ്റോ ഐപിഓയെക്കുറിച്ചുള്ള ചില കീ ഫാക്ടർസ്. കൂട്ടുകാരേ, ഏതൊരു സ്റ്റോക്ക് മാർക്കറ്റ് ഇൻവെസ്റ്റ്മെന്റ് നടത്തുന്നതിന് മുൻപും കമ്പനിയെ കുറിച്ചുള്ള ന്യൂസുകളും ഫിനാൻഷ്യൽ റെക്കോർഡുകളും ശ്രദ്ധയോടെ നോക്കണം. മറ്റുള്ളവർ പറയുന്നത് കേട്ട് പോകാൻ നിക്കരുത്. സോമാറ്റോയുടെ റെഡ് ഹെറിങ് പ്രോസ്പെക്ടസ് സ്വയം കാണുക. സ്റ്റോക്ക് മാര്ക്കറ്റ് ഇൻവെസ്റ്മെന്റിൽ റിസ്ക് ഉറപ്പാണ്. എപ്പോഴും ദൈനംദിന ചെലവുകൾക്കു ശേഷം നിങ്ങൾക്ക് ശേഖരിക്കാൻ കഴിഞ്ഞ മൂലധനം ഉപയോഗിച്ച് നിക്ഷേപിക്കുക. അപകടസാധ്യത ഇല്ലാതാക്കാൻ കഴിയില്ല, പക്ഷേ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുന്നതിലൂടെ ഇത് കുറയ്‌ക്കാൻ കഴിയും, നിങ്ങൾ ഗവേഷണം നടത്തേണ്ടതും നിങ്ങളുടെ നിക്ഷേപങ്ങൾ മോണിറ്റർ ചെയ്യേണ്ടതും അത്യാവശ്യമാണ്, ഇത്തരം വിദ്യാഭ്യാസ പോഡ്‌കാസ്റ്റുകളും ഉള്ളടക്കവും ഉപയോഗിച്ച് നിരന്തരം സ്വയം ബോധവൽക്കരിക്കുക. ഈ പോഡ്‌കാസ്റ്റ് നിങ്ങളെ പഠിപ്പിക്കുന്നതിന് മാത്രമുള്ളതാണെന്ന് ഓർമ്മിക്കുക, നിങ്ങൾ സ്വയം റിസർച്ച് ചെയ്യണ്ട എന്നല്ല ഇതിനർത്ഥം. നിങ്ങൾ എയ്ഞ്ചൽ വൺ അപ്ലിക്കേഷൻ ഉപയോഗിക്കുമ്പോൾ എവിടെയായിരുന്നാലും ഇവ നേടാനാകും. ഞങ്ങളുടെ വെബ്‌സൈറ്റ്, യൂട്യൂബ്, മറ്റ് സോഷ്യൽ മീഡിയ ചാനലുകൾ എന്നിവയിലൂടെ രസകരമായ പോഡ്‌കാസ്റ്റുകൾ ഫോളോ ചെയ്യൂ. അത് വരെ ഗുഡ് ബൈ, ഹാപ്പി ഇൻവെസ്റ്റിംഗ്! ​നിക്ഷേപങ്ങളും സെക്യൂരിറ്റീസ് മാർക്കറ്റുകളും മാർക്കറ്റ് റിസ്കിന് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക. ​ ​ ​