5 things to know about the Paytm IPO | Malayalam

Podcast Duration: 6:29
പേടിഎം ഐപിഓയെക്കുറിച്ച് അറിയേണ്ട 5 കാര്യങ്ങൾ ​വോയിസ് ഓവർ: ​ഹലോ ഫ്രണ്ട്‌സ്, എയ്ഞ്ചൽ വണ്ണിന്റെ മറ്റൊരു ആവേശകരമായ ഐ‌പി‌ഒ സ്പെഷ്യൽ പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം. ​ഐപിഓ എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ ഇൻവെസ്റ്റേഴ്സിനു വലിയ സന്തോഷമാണ്, കാരണം അവർക്ക് തോന്നുന്നത് ചെലവ് കുറഞ്ഞു ഷെയർസ് വാങ്ങാനുള്ള സമയമായി എന്നാണ്. അവരുടെ തോന്നൽ, പിന്നീട് 'ഒരിക്കലും ഉണ്ടാവില്ലാത്ത' വിലയിൽ ഷെയർസ് വാങ്ങാം, പിന്നെ കമ്പനി സ്റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റ് ചെയ്ത് കഴിയുമ്പോൾ ഷെയർ പ്രൈസ് വേഗം കൂടും, അപ്പോൾ അവർക്ക് ഏർണിങ്സും ലഭിക്കും എന്നാണ്. ഇത്തരത്തിലുള്ള പ്രതീക്ഷയും ഊഹക്കച്ചവടവുമാണ് ഐ‌പി‌ഒകളെ ആവേശഭരിതമാക്കുന്നത്. നാലാൾ അറിയുന്ന കമ്പനികളുടെ ഐപിഓ ആണെങ്കിൽ ഇതിലും കൂടുതൽ എക്സൈറ്റ്മെന്റ് ആണ്. പ്രോഡക്റ്റ് കോൺസെപ്റ്റും അഡ്വാൻസ്ഡ് അയ്യിട്ടുള്ള ഒരു പുതുതായി അറിയപ്പെടുന്ന കമ്പനിയുടെ ഐപിഓ ആണെങ്കിൽ ഇൻവെസ്റ്റേഴ്സ് തേങ്ങ ഉടക്കാൻ തുടങ്ങും. അത്രക്ക് എക്സൈറ്റ്മെന്റ് ആയിരിക്കും. ​പേടിഎം ഐപിഒ ഈ മൂന്നാം വിഭാഗത്തിൽ പെടുന്നു. ഈ ഐ‌പി‌ഒ പ്രധാനവാർത്തകൾ സൃഷ്ടിക്കുകയും നിക്ഷേപകർ ആവേശഭരിതരാകുകയും ചെയ്തിരിക്കുന്നു. പേടിഎം ഐപിഒയ്ക്കുള്ള ഗൂഗിൾ സെർച്ചുകൾ ഐപിഒയുടെ വാർത്ത ആദ്യമായി പുറത്തുവന്ന ജൂൺ 13 മുതൽ 10 മടങ്ങ് വർദ്ധിച്ചു. വരൂ, ഈ വർഷത്തെ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന ഐപിഓയെക്കുറിച്ച് അറിയാം. ​# 1 ഐ‌പി‌ഒ അമൗണ്ട്: ​പേടിഎം ഐപിഒ 3 ബില്യൺ ഡോളറാണ് പ്രതീക്ഷിക്കുന്നത്, അതായത് 21,000 മുതൽ 22,000 കോടി രൂപ വരെ. ഇതിൽ 1.6 ബില്യൺ ഡോളർ - അതായത് ഏകദേശം 12,000 കോടി രൂപ - പുതിയ സ്റ്റോക്ക് ആയിരിക്കും, ബാക്കിയുള്ളവ നിലവിലുള്ള ഓഹരിയുടമകൾ നൽകുന്ന ഓഫർ ഫോർ സെയിൽ ആയിരിക്കും. ഇത് ഇതുവരെ ഫൈനലൈസ് ആയിട്ടില്ല എങ്കിലും പേടിഎം അവരുടെ ഷെയർ ഹോൾഡേഴ്സിന് വിവരം നൽകിയിരിക്കുന്നത് ജൂലൈ 12നു എക്സ്ട്രാഓർഡിനറി ഷെയർഹോൾഡേഴ്സ് മീറ്റിംഗ് ഉണ്ടാവുമെന്നും അന്ന് ഇത് ചർച്ച ചെയ്യുമെന്നുമാണ്. ​# 2 എന്തുകൊണ്ടാണ് പേടിഎം ഐ‌പി‌ഒ ഇത്ര വലിയ കാര്യം ആവുന്നത്? ​ഇതിനു 4 കാര്യങ്ങളുണ്ട്. ഓരോന്നും നോക്കാം. ​ഒന്നാമത്തെ കാര്യം: ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിലെ എക്കാലത്തെയും വലിയ ഐപിഒയാണിത്. ആരും ഇത്രേം വലിയ ഒരു ഐപിഓ, അറ്റ് ലീസ്റ്റ് കഴിഞ്ഞ 11 വര്ഷമായിട്ട് ,കണ്ടിട്ടില്ല. 11 വർഷം മുന്നേ, 2010ൽ, കോൾ ഇന്ത്യ എന്ന ഒരു കമ്പനി 15,000 കോടി രൂപയുടെ ഐപിഓ ചെയ്തിട്ടുണ്ടായിരുന്നു. ​രണ്ടാമത്തെ കാര്യം: പുതിയതും ജനപ്രിയവുമായ ഒരു ആശയം ആയതിനാൽ "ഫ്യുച്ചർ" ആയി കാണുന്ന എന്തിനെക്കുറിച്ചും ഒരു സംസാരം ഉണ്ടാകുന്നതിനുള്ള മെയിൻ റീസൺ ആണ്. ഡിജിറ്റൽ വാലറ്റ് പേയ്‌മെന്റുകൾ എന്ന ആശയം വളരെ ശക്തമായി വളരെയധികം വർദ്ധിച്ചു, അതുകൊണ്ട് ലോജിക്കലി നിക്ഷേപകർ ഇത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ ലോകത്ത് കൂടുതൽ ജനപ്രിയമാകുന്നതായി കാണുന്നു. ​ഇത്രയും വലിയ ഇടപാടായിരിക്കാനുള്ള മൂന്നാമത്തെ കാരണം: ഇ-വാലെറ്റുകളിൽ പേടിഎം മുൻപന്തിയിൽ നിൽക്കുന്നവരിൽ ഒന്നാണ്. പേടിഎമ്മിന്റെ മാർക്കറ്റ് ഷെയർ 12% ആണ്. അതിന്റെ മുൻപിൽ ഫോൺപേയും ഗൂഗിൾ പേയും മാത്രമാണുള്ളത്. ​നാലാമത്: സാധാരണക്കാരന് അറിയാവുന്ന ബ്രാൻഡുകൾ സാധാരണയായി അവരുടെ ഐ‌പി‌ഒയ്ക്ക് ചുറ്റും വലിയൊരു ചർച്ചക്ക് സാക്ഷ്യം വഹിക്കുന്നു. പേടിഎം ആണെങ്കിൽ ഇപ്പോൾ ഒരു "ഹൌസ്ഹോൾഡ്" പേര് ആയി മാറിയിരിക്കുന്നു. എല്ലാവരും ഇപ്പോൾ പേടിഎം ഉപയോഗിക്കുന്നു. ഒന്നുമില്ലെങ്കിൽ പേടിഎം എന്ന പേര് അല്ലെങ്കിൽ ആ വാക്കെങ്കിലും കേട്ടിട്ടുണ്ടാവും. ​# 3 പേടിഎം ഐ‌പി‌ഒ എപ്പോഴാണ് നിശ്ചയിച്ചിരിക്കുന്നത്, നിക്ഷേപകർ എങ്ങനെ സജ്ജമാകണം? ​പേടിഎം ഐപിഓ മിക്കവാറും നവംബറിൽ ആയിരിക്കും വരുന്നത്, എന്തായാലും ഒന്നും തീരുമാനം ആയിട്ടില്ല. ​ഷെയർഹോൾഡേഴ്സ് എക്സ്ട്രാ ഓർഡിനറി മീറ്റിംഗ് കഴിഞ്ഞിട്ട് ആയിരിക്കും പേടിഎം അവരുടെ റെഡ് ഹെറിങ് പ്രോസ്പെക്ടസ് ഫയൽ ചെയ്യുക. സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ, ദി റെഗുലേറ്റർ - സെബിയിൽ ആണ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് ഫയൽ ചെയ്യുന്നത് , തുടർന്ന് ഐ‌പി‌ഒയുമായി മുന്നോട്ട് പോകാൻ സെബി അനുമതി നൽകുന്നതുവരെ അവർ കാത്തിരിക്കണം. തയ്യാറായിരിക്കാൻ വേണ്ടി ഇൻവെസ്റ്റെർസ് പേടിഎമ്മിന്റെ റെഡ് ഹെറിംഗ് പ്രോസ്പെക്ടസും മുൻകാല ഫൈനാൻഷ്യൽസും പഠിക്കണം, അതിന്റെ ട്രാക്ക് റെക്കോർഡ് വിലയിരുത്തുന്നതിനാണിത്. ​# 4 ആരാണ് പേടിഎം ഐപിഒ കൈകാര്യം ചെയ്യുന്നത്? ​ഇപ്പോൾ ഏതായാലും ഈ വാർത്തയായിരിക്കുന്ന ഐപിഓയെക്കുറിച്ച് സീക്രെട് സോഴ്‌സുകളിൽ നിന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. ​റിപ്പോർട്ട് പ്രകാരം ഹയർ ചെയ്തിരിക്കുന്ന ബാങ്കുകൾ ​ജെ പി മോർഗൻ ചേസ് ​ഗോൾഡ്മാൻ സാച്ച്സ് ​മോർഗൻ സ്റ്റാൻലി ​ഐസിഐസിഐ സെക്യൂരിറ്റീസ് എന്നിവയാണ്. ​# 5 പേടിഎമ്മിന്റെ നിലവിലുള്ള നിക്ഷേപകർ‌ / പ്രൊമോട്ടർ‌മാർ‌ ആരൊക്കെയാണ്? ​പേടിഎമ്മിലെ നിലവിലെ നിക്ഷേപകർ ​20% ഓഹരി ഉള്ള സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് കോർപ്പറേഷൻ, ​20% ഓഹരി ഉള്ള ബെർ‌ക്ക്ഷയർ ഹാത്‌വേ ഇൻ‌ക്, ​അലിബാബ അനുബന്ധ സ്ഥാപനമായ ആന്റ് ഗ്രൂപ്പ് കോ, കമ്പനിയുടെ ഓഹരി 37% - ഏറ്റവും വലിയ ഓഹരിയുടമ ​സ്ഥാപകൻ വിജയ് ശേഖർ ശർമ (പ്രൊമോട്ടർ സ്ഥാനത്ത് നിന്ന് മാറാൻ സാധ്യത ഉണ്ട്, 15% ഓഹരിയുള്ളയാൾ) ​ഇപ്പോൾ തന്നെ കമ്പനിക്ക് ആയിരത്തോളം ഇൻവെസ്റ്റെർസ് ഉണ്ട്, എല്ലാവരെയും പേരെടുത്തു പറയാൻ കഴിയില്ല. മിക്കവാറും പേർ ഇൻസ്റ്റിട്യൂഷണൽ ഇൻവെസ്റ്റെർസ് ആണ്, കുറേ എംപ്ലോയീസും , എക്സ്-എംപ്ലോയീസ്. ​എന്തായാലും ഈ 4 ഏറ്റവും ശ്രദ്ധേയമായവയാണ്. ​മറക്കരുത്, ഐ‌പി‌ഒകൾ‌ ഉൾപ്പെടെ എല്ലാ സ്റ്റോക്ക് മാർ‌ക്കറ്റ് നിക്ഷേപങ്ങളും മാർ‌ക്കറ്റ് അപകടസാധ്യതകൾക്ക് വിധേയമാണ്. ​നിങ്ങളുടെ റിസ്ക് എക്സ്പോഷറിനെക്കുറിച്ച് എല്ലായ്പ്പോഴും അറിഞ്ഞിരിക്കുക. നിങ്ങളുടെ റിസ്ക് അപ്പടൈറ്റ് എല്ലായ്പ്പോഴും കണക്കാക്കുകയും മനസ്സിലാക്കുകയും ചെയ്യുക. ​കൂടാതെ, ദൈനംദിന ജീവിതച്ചെലവുകൾക്ക് ആവശ്യമായ റെഡി മണി പരിഗണിച്ചതിന് ശേഷം നിങ്ങൾ സേവ് ചെയ്യുന്ന പണം വെച്ച് മാത്രം ഇൻവെസ്റ്റ് ചെയ്യുക. ലിസ്റ്റുചെയ്തതിനുശേഷം ഓഹരി വില കൂടാൻ കുറച്ച് സമയമെടുത്താൽ എന്തുചെയ്യും. നിങ്ങളുടെ പണം അവിടെ സ്റ്റക്ക് ആവും. നിങ്ങൾക്ക് ലിക്വിഡ് ക്യാഷ് ആവശ്യമുള്ളതിനാൽ നിങ്ങൾക്ക് അവസാനം സെൽ ചെയ്യേണ്ടതായി വരരുത്. ​അവസാനിക്കുന്നതിനുമുമ്പ്, പൊതുവായ ചില പതിവുചോദ്യങ്ങൾ വേഗത്തിൽ നോക്കാം- ​പേടിഎം ഐപിഒയുടെ കൃത്യമായ തീയതികൾ എന്തൊക്കെയാണ് ​ഇനിയും പ്രഖ്യാപിക്കേണ്ടതുണ്ട് - ഒരുപക്ഷേ നവംബർ ​പേടിഎമ്മിന്റെ ശരിയായ കമ്പനിയുടെ പേര് എന്താണ്? ​വൺ 97 കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ​പേടിഎമ്മിന്റെ ഓഹരി വില എത്രയായിരിക്കും ​ഇത് ഐ‌പി‌ഒയുടെ തീയതിയോട് അടുത്ത് പ്രഖ്യാപിക്കും ​പിയേഴ്സിനിടയിൽ പേടിഎമ്മിന് എന്ത് റാങ്ക് ഉണ്ട്? ​ഇന്ത്യയിലെ പേയ്‌മെന്റ് വാലറ്റുകളിൽ പേടിഎം മൂന്നാം സ്ഥാനത്താണ് .--- ​എന്നാൽ സുഹൃത്തുക്കളേ, ഇന്നത്തേക്ക് ഇത്രമാത്രം. ഇതിനകം നിങ്ങൾക്ക് മനസിലായിരിക്കും ഐപിഓകൾ എന്തുകൊണ്ടാണ് ഇത്ര എക്സൈറ്റിങ് ആയിരിക്കുന്നത് എന്ന്. എക്സൈറ്റ്മെന്റിനെ ഇമ്പൾസുമായി കൂട്ടിക്കലർത്തരുത്. എല്ലായ്പ്പോഴും ശാന്തത പാലിക്കുക, ഒപ്പം നിങ്ങളുടെ സ്വന്തം ഗവേഷണം നടത്താനും ഓർമ്മിക്കുക. ഇതുപോലുള്ള എഡ്യൂക്കേഷണൽ കോൺടെന്റ്സ് ഫോളോ ചെയ്ത് അപ്പ്ഡേറ്റഡ് ആയിരിക്കുക. എന്നാൽ പിന്നെ കാണാം. ​അതുവരെ ഗുഡ് ബൈ, ഹാപ്പി ഇൻവെസ്റ്റിംഗ്! ​മറക്കരുത്, ​സെക്യൂരിറ്റീസ് മാർക്കറ്റിലെ നിക്ഷേപം മാർക്കറ്റ് റിസ്കിന് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക. ​ ​ ​