ഐപിഒ മാർക്കറ്റുകളിലെ സമീപകാല സംഭവവികാസങ്ങൾ ഹലോ സുഹൃത്തുക്കളെ, എയ്ഞ്ചൽ വണ്ണിന്റെ മറ്റൊരു ആവേശകരമായ ഐപിഒ സ്പെഷ്യൽ പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം! കഴിഞ്ഞ ഒരു വർഷത്തിൽ ഐപിഓ മാർക്കറ്റിൽ ഉണ്ടായ സംഭവവികാസങ്ങൾ എല്ലാർക്കും അറിയാവുന്നതാണല്ലോ. ഒരു ബിസിനസ് പത്ര റിപ്പോർട്ട് അനുസരിച്ച്, പുതിയ കമ്പനികൾ 2020 ൽ 4.09 ബില്യൺ ഡോളർ സമാഹരിച്ചു, 43 ഐപിഒകളോടു കൂടെ. 2020 ഡിസംബറിൽ അവസാനിച്ച ക്വാർട്ടറിൽ മാത്രം 19 ഐപിഒകൾ 1.836 ബില്യൺ ഡോളർ മൂല്യമുള്ള വിപണിയിലെത്തി. 2021 കൂടുതൽ ആവേശകരമാകുമെന്ന് ഉറപ്പാണ്. 2021 ന്റെ ആദ്യ ആറുമാസത്തിൽ മാത്രം 22 കമ്പനികൾ 26,000 കോടി രൂപ സമാഹരിച്ചു. ചെറുകിട, മിഡ് ക്യാപ് ഷെയറുകളുടെ ബുള്ളിഷ് റാലി പുതിയ ഐപിഓകളുടെ മൂല്യനിർണയത്തെ ഒരുപാട് ഉയർത്തി, കൂടാതെ ഇൻവെസ്റ്റേഴ്സിനു നല്ല വരുമാനം നൽകുകയും ചെയ്തു. ഒരു ബിസിനസ് റിപ്പോർട്ട് അനുസരിച്ച്, 2021ൽ ലോഞ്ച് ചെയ്ത 22 ഐപിഒകൾ ഓഫർ പ്രൈസിനെക്കാൾ 50-113% കൂടുതൽ വരുമാനം നൽകി. 10 കമ്പനികൾ ലിസ്റ്റിംഗിന് ശേഷം 10-40% നൽകി. നാല് കമ്പനികളുടെ ഐപിഓകൾ മാത്രമാണ് ഓഫർ പ്രൈസിന് താഴെ ട്രേഡ് ചെയ്യുന്നത്. ഇന്ന് 30 കമ്പനികളാണ് കൂടുതൽ പണം സ്വരൂപിക്കാൻ ശ്രമിക്കുന്നത്. ജൂലൈയിൽ സോമാറ്റോ ഐപിഓയെക്കുറിച്ച് ആളുകൾക്ക് വലിയ പ്രതീക്ഷയുണ്ട്. ബിസിനസ് റിപ്പോർട്ട് അനുസരിച്ച് സോമാറ്റോയുടെ 8,250 കോടി രൂപയുടെ ഐപിഒ ഈ മാസം വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. സൊമാറ്റോയുടെ പാരന്റ് കമ്പനിയായ നോക്രി.കോം കമ്പനിയിൽ 18.5 ശതമാനം ഓഹരി വഹിക്കുന്നു, കൂടാതെ 100 മില്യൺ ഡോളർ വിലമതിക്കുന്ന ഓഹരികൾ വിൽക്കാൻ നോക്കുന്നു. ജിആർ ഇൻഫ്രാ പ്രൊജക്റ്റുകളുടെയും ഐപിഒ ഈ മാസം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. സംയോജിത എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ കമ്പനിയാണ് ജിആർ ഇൻഫ്രാപ്രോജക്ട്‌സ്, ഇത് 1,000 കോടി രൂപയുടെ ഐപിഒ ലോഞ്ച് ചെയ്യും. കമ്പനിയുടെ ഐപിഒ ജൂലൈ 7 നകം സബ്‌സ്‌ക്രിപ്‌ഷനുകൾക്കായി തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജൂലൈ 9 വരെ ഇഷ്യൂ ഓപ്പൺ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. ക്ലീൻ സയൻസ് ആൻഡ് ടെക്നോളജിയാണ് ജൂലൈയിൽ സമാരംഭിക്കുന്ന മറ്റൊരു കമ്പനി.1,500 കോടി രൂപയുടെ ഇഷ്യു ഈ മാസം പുറത്തിറക്കാൻ സാധ്യതയുള്ള ഒരു സ്പെഷ്യാലിറ്റി കെമിക്കൽ കമ്പനിയാണ് ക്ലീൻ സയൻസ്. പൂനെ ആസ്ഥാനമായുള്ള കമ്പനിയാണ് ക്ലീൻ സയൻസ്, അതിന്റെ പ്രോഡക്റ്റ് സബ് സെഗ്മെന്റസിലെ പ്രധാന ആഗോള കളിക്കാരിൽ ഒന്നാണ്. ഗ്രീൻ കെമിസ്ട്രിയിലും ഇതിന് പ്രധാന ശ്രദ്ധയുണ്ട്. ഗ്രീൻ കെമിസ്ട്രി സെഗ്മെന്റിൽ ക്ലീൻ സയൻസ്, വ്യവസായങ്ങളെയും നിർമ്മാണ യൂണിറ്റുകളെയും മോളിക്യൂലർ സ്റ്റേജിൽ മലിനീകരണം കുറയ്ക്കാൻ സഹായിക്കുന്നു. ഗ്ലെൻമാർക്ക് ലൈഫ് സയൻസിന്റെ ഐപിഒയും ഈ മാസം തന്നെ ലോഞ്ച് ചെയ്യാനുള്ള സാധ്യത ഉണ്ട്. ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസിന്റെ എപിഐ വിംഗ് അതായത് ആക്റ്റീവ് ഫാർമസ്യൂട്ടിക്കൽ ഇൻഗ്രീഡിയൻറ് വിംഗ് ആണ് ഗ്ലെൻമാർക്ക് ലൈഫ് സയൻസസ്. ഗ്ലെൻമാർക്ക് ലൈഫ് സയൻസസിന്റെ ഐപിഒ 1,800 കോടി രൂപയും ഐപിഒയ്ക്ക് കീഴിൽ 1,160 കോടി രൂപയുടെ ഫ്രഷ് ഇഷ്യു വിൽപ്പനയും കൂടാതെ ഗ്ലെൻമാർക്ക് ഫാർമയുടെ 73 ലക്ഷം രൂപ വരെ വരുന്ന ഓഫർ ഫോർ സെയിലും ആയിരിക്കും. വാരണാസി ആസ്ഥാനമായ ഉത്‌കർഷ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ 1,350 കോടി രൂപയുടെ ഐപിഒയും ജൂലൈയിൽ ആരംഭിക്കും. 750 കോടി രൂപയുടെ പുതിയ ഓഹരികളും 600 കോടി രൂപ വരെ ഓഫർ ഫോർ സെയിലും ഉത്‌കാർഷ് എസ്‌എഫ്‌ബി പ്രതീക്ഷിക്കുന്നു. ഒരു ക്രിസിൽ റിപ്പോർട്ടു പ്രകാരം, 2017 ൽ പ്രവർത്തനം ആരംഭിച്ച ഉത്‌കാർഷ് എസ്‌എഫ്‌ബി ഇന്നത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ഏറ്റവും ലാഭകരമായ ചെറുകിട ധനകാര്യ ബാങ്കുകളിലൊന്നാണ്. കൂട്ടുകാരേ, നമ്മളിൽ പലരും ഐപിഓകൾക്ക് വേണ്ടി അപ്ലൈ ചെയ്യുന്നവരാണ്. എന്നാൽ കുറച്ച് പേർക്ക് മാത്രമേ അലോട്ട്മെന്റ് കിട്ടാറുള്ളു. ഷെയർസ് അലോട്ട് ആവാത്തത് കൊണ്ട് പലരും ഡെസ്പ് ആവാറുമുണ്ട്. ഒരു കാര്യം ഓർക്കണം, ഇനി നമുക്ക് ഐപിഓയിൽ ഷെയർസ് അലോട്ട് ചെയ്തു കിട്ടിയാലും അതിൽ നിന്ന് ലാഭം മാത്രമേ കിട്ടൂ എന്നുറപ്പൊന്നുമില്ല. മുൻകാലങ്ങളിൽ ധാരാളം ഐപിഒകൾ തകർന്നു, കൂടാതെ കമ്പനി ഷെയറുകൾ അവയുടെ ലിസ്റ്റിംഗ് വിലയ്ക്ക് താഴെയുള്ള വിലയ്ക്ക് മാർക്കറ്റുകളിൽ നിന്നും വാങ്ങാൻ കഴിഞ്ഞിരുന്നു. ഐപിഓയിൽ അപ്ലൈ ചെയ്യുന്നതിന് മുൻപ് കമ്പനിയെ കുറിച്ച് റിസർച്ച് ചെയ്യേണ്ടത് അത്യാവശ്യമാണ്. കമ്പനിയുടെ ഫണ്ടമെന്റൽസും ഫ്യൂച്ചർ പ്രോസ്‌പെക്ട്‌സും ഇഷ്ടപ്പെട്ടാൽ മാത്രം ഐപിഓക്കു അപ്ലൈ ചെയ്യുക. പലപ്പോഴും നല്ല കമ്പനികളുടെ ഐപിഓകളും ലിസ്റ്റിംഗിന്റെ ദിവസം കൂപ്പു കുത്താറുണ്ട്. എസ്‌ബിഐ കാർഡ്‌സിന്റെ ഉദാഹരണം എടുക്കുക. എസ്‌ബിഐ കാർഡ്‌സിന്റെ ഐപിഓ ആദ്യത്തെ ലോക്കഡൗണിന്റെ കുറച്ച് ദിവസം മുന്നേ ആണ് ലോഞ്ച് ചെയ്തത്, ആ സമയം മാർക്കറ്റ് സെന്റിമെൻറ് അല്പം നെഗറ്റീവ് ആയിരുന്നു. എസ്‌ബിഐ കാർഡ്സ് ഓരോ ഷെയറിന്റെയും ഓഫർ വില 755 രൂപ ആയിരുന്നു വെച്ചത്. എന്നാൽ, ഓഹരികൾ 675 രൂപയിൽ മാത്രമാണ് ഓപ്പൺ ആയത്. ജൂലൈ 2 ലെ കണക്കനുസരിച്ച് ഈ ഓഹരി 963 രൂപയിലാണ് ട്രേഡ് ചെയ്യുന്നത്. അതുകൊണ്ട് ഐപിഓയിൽ എപ്പോൾ ഇൻവെസ്റ്റ് ചെയ്താലും ഫണ്ടമെന്റൽസ് മനസിലാക്കി ദീർഘകാല പ്രോസ്പെക്ടസ് പരിഗണിച്ചു വേണം ഇൻവെസ്റ്റ് ചെയ്യാൻ. വീണ്ടും, പുതിയതായി ലോഞ്ച് ചെയ്യുന്ന ഐപിഓകൾ നോക്കാം. കൃഷ്ണ ഡയഗ്നോസ്റ്റിക്സ് ഒരു പുനെ ബേസ്ഡ് ഡയഗ്നോസ്റ്റിക്സ് കമ്പനി ആണ്. അവർ സെബിയുമായി തങ്ങളുടെ ഐപിഓ പേപ്പറുകൾ ഫയൽ ചെയ്തിരിക്കുന്നു. ജൂലൈയിൽ ഐപിഒ വഴി 1,200 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങുന്നു. ഐപിഓയിൽ നിന്ന് ലഭിക്കുന്ന ഫണ്ടിൽ നിന്നും മൂലധനച്ചെലവ് ആവശ്യങ്ങൾക്കായി 150.8 കോടി രൂപ ഉപയോഗിക്കാൻ കമ്പനി പ്ലാൻ ചെയ്യുന്നു. കൃഷ്ണ ഡയഗ്നോസ്റ്റിക്സ് വിപുലീകരണ രീതിയിലാണ്, കൂടാതെ പഞ്ചാബ്, കർണാടക, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഡയഗ്നോസ്റ്റിക്സ് സെന്ററുകൾ കൊണ്ടുവരാനുമിരിക്കുന്നു. നിങ്ങളുടെ അറിവിനായി , എഫ്‌വൈ20യിൽ കമ്പനിയുടെ നഷ്ടം ഏകദേശം 112 കോടി ആയിരുന്നു. ജൂലൈയിൽ ഐപിഓ ലോഞ്ച് ചെയ്യാൻ സാധ്യത ഉള്ള മറ്റൊരു കമ്പനി ആണ് ശ്രീരാം പ്രോപ്പർട്ടീസ്. ശ്രീരാം പ്രോപ്പർട്ടീസിന്റെ ഐപിഒയുടെ മൂല്യം 800 കോടി രൂപയായിരിക്കും, അതിൽ പ്രൊമോട്ടർമാർ അവരുടെ ഷെയറിൽ നിന്നും ഏകദേശം 550 കോടി രൂപയുടെ ഓഹരികൾ വിൽക്കും, കൂടാതെ 250 കോടി രൂപയ്ക്ക് ഷെയറുകളുടെ ഫ്രഷ് ഇഷ്യൂ ഉണ്ടാകും. മിഡ് മാർക്കറ്റ്, മിതമായ നിരക്കിൽ ഭവന നിർമ്മാണ വിഭാഗങ്ങളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പ്രമുഖ റിയൽ എസ്റ്റേറ്റ് കളിക്കാരനായി ദക്ഷിണേന്ത്യയിൽ ശ്രീരാം പ്രോപ്പർട്ടികൾ കണക്കാക്കപ്പെടുന്നു. ശരി കൂട്ടുകാരേ, ഐപിഓ ഡൊമൈനിൽ ഇന്നത്തേക്ക് ഇത്ര മാത്രം . പോകുന്നതിനു മുന്നേ ഒരു കാര്യം ഓർക്കണം, സ്റ്റോക്ക് മാർക്കറ്റ് ഇൻവെസ്റ്റിംഗിൽ റിസ്ക് എപ്പോഴും ഉണ്ടാകും. ഈ പോഡ്‌കാസ്റ്റ് വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മാത്രമാണ് നിർമ്മിച്ചിരിക്കുന്നത്, മാത്രമല്ല നിക്ഷേപകൻ സ്വന്തം ഗവേഷണം നടത്തുകയും വേണം. ഇതുപോലുള്ള രസകരമായ പോഡ്‌കാസ്റ്റുകൾക്കായി യൂട്യൂബിലൂടെയും മറ്റ് സോഷ്യൽ മീഡിയ ചാനലുകളിലൂടെയും ഞങ്ങളെ ഫോളോ ചെയ്യുക. വീണ്ടും കാണാം. അതുവരെ ഗുഡ് ബൈ ഹാപ്പി ഇൻവെസ്റ്റിംഗ്! സെക്യൂരിറ്റീസ് മാർക്കറ്റിലെ നിക്ഷേപം മാർക്കറ്റ് റിസ്കിന് വിധേയമാണ്. നിക്ഷേപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട എല്ലാ രേഖകളും ശ്രദ്ധാപൂർവ്വം വായിക്കുക.